എമിലി ദെ റാവിൻ

ഓസ്‌ട്രേലിയൻ നടി

എമിലി ദെ റാവിൻ (/ˈɛməli də ˈrævɪn/; ജനനം 27 ഡിസംബർ 1981)[1] ആസ്ട്രേലിയൻ ചലച്ചിത്ര അഭിനേത്രിയാണ്. ഒരു ടെലിവിഷൻ അഭിനേത്രി കൂടിയായ എമിലി ദെ റാവിൻ ടെലിവിഷൻ സീരിയലുകളിൽ സാങ്കല്പിക കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. റോസ്വെൽ (ടെസ്സ് ഹാർഡിംഗ്), ലോസ്റ്റ് (ക്ലെയർ ലിറ്റിൽടൺ), വൺസ് അപ്പോൺ എ ടൈം (ബെല്ലി)[2] എന്നിവ പ്രധാന സീരിയലുകളും സാങ്കല്പിക കഥാപാത്രങ്ങളും ആണ്.

എമിലി ദെ റാവിൻ
എമിലി ദെ റാവിൻ (2015-ൽ)
ജനനം (1981-12-27) 27 ഡിസംബർ 1981  (42 വയസ്സ്)
മൗണ്ട് എലിസ, വിക്ടോറിയ, ആസ്ട്രേലിയ
തൊഴിൽഅഭിനേത്രി
സജീവ കാലം1999–സജീവം
ജീവിതപങ്കാളി(കൾ)
ജോഷ് ജാനോവിക്സ്
(m. 2003; div. 2014)
പങ്കാളി(കൾ)എറിക് ബിലിട്ച് (2014–present)
കുട്ടികൾ1
2007- ലെ മുച്മ്യൂസിക് വീഡിയോ അവാർഡ്സിൽ പങ്കെടുക്കുന്ന എമിലി ദെ റാവിൻ

സാന്റാസ് സ്ലേ (2005), ദ ഹിൽസ് ഹാവ് ഐസ് (2006), ബാൾ ഡോന്റ് ലൈ (2008) എന്നീ ചലച്ചിത്രങ്ങൾ, റാവിൻ അഭിനേത്രി എന്ന നിലയിൽ അംഗീകാരം നേടികൊടുത്ത ചിത്രങ്ങളാണ്. കൂടാതെ ബ്രിക്ക് (2005), പബ്ലിക് എനിമീസ് (2009), റിമംബർ മി (2010) എന്നീ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എമിലി ദെ റാവിൻ മാക്സിംസ് ഹോട്ട് 100 ലിസ്റ്റിൽ മൂന്നു പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ട്. 2005-ൽ (No. 47), 2006-ൽ (No. 65), 2008-ൽ (No. 68).[3][4]

മുൻകാല ജീവിതം

ആസ്ട്രേലിയയിലെ വിക്ടോറിയയുടെ തലസ്ഥാനവും റെസിഡെൻഷ്യൽ ഏരിയയുമായ മെൽബോണിലെ മൗണ്ട് ഏലിസയിലാണ് എമിലി ദെ റാവിൻ ജനിച്ചത്.[5] മെൽബോണിലെ ക്രിസ്റ്റ കാമറോൺ സ്ക്കൂൾ ഓഫ് ബല്ലറ്റ് സ്ക്കൂളിൽ നിന്ന് 9 വയസ്സുമുതൽ ബാലെ പഠിച്ചിരുന്നു. അവളുടെ അമ്മ വീടിനെ സ്ക്കൂൾ ആക്കി മാറ്റിയിരുന്നു. 15 വയസ്സായപ്പോഴേയ്ക്കും ബാലെയിലുള്ള തുടർന്നുള്ള പഠനത്തിനായി ആസ്ട്രേലിയൻ ബല്ലറ്റ് സ്ക്കൂളിൽ ചേർന്നിരുന്നു. ദ ആസ്ട്രേലിയൻ ബല്ലറ്റ്, ഡാൻസ് വേൾഡ് 301 എന്നിവിടങ്ങളിൽ ബാലെകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.[6]

ആസ്ട്രേലിയയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രമാറ്റിക് ആർട്ടിലും [1] ലോസ് ആഞ്ചെലെസിലുള്ള പ്രൈം ടൈം ആക്ടേഴ്സ് സ്റ്റുഡിയോയിലും അഭിനയിക്കുകയും ചെയ്തിരുന്നു.[7]

ഔദ്യോഗികരംഗം

1999 മുതൽ 2002 വരെ 60 എപ്പിസോഡുകളായി സംപ്രേഷണം ചെയ്ത ബീസ്റ്റ്മാസ്റ്റർ എന്ന കനേഡിയൻ/അമേരിക്കൻ/ആസ്ട്രേലിയൻ ടെലിവിഷൻ സീരിയലിലാണ് എമിലി ദെ റാവിൻ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുറുപിറ എന്ന ഒരു വനദേവതയുടെ കഥാപാത്രമാണ് എമിലി ഇതിൽ അവതരിപ്പിച്ചത്.[8] എമിലി ദെ റാവിൻ റോസ് വെൽ എന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ ടെലിവിഷൻ സീരീസിൽ ടെസ്സ് ഹാർഡിംഗ് എന്ന അലീൻ/ഹ്യൂമൻ ഹൈബ്രിഡ് ആയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.[9] ലോസ് ആഞ്ചെൽസിലേയ്ക്ക് മാറി ഒരു മാസത്തിനുശേഷം അവൾക്ക് 18 വയസ്സുള്ളപ്പോഴാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.[6][10] 1999 ഒക്ടോംബർ 6 ന് ആരംഭിച്ച ഈ സീരീസിന്റെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്തത് 2002 മേയ് 14 നായിരുന്നു.

എബിസി ഡ്രാമാ ടെലിവിഷൻ സീരിയലുകളായ വൺസ് അപ്പോൺ എ ടൈം, ലോസ്റ്റ് എന്നിവകളിലും എമിലി അഭിനയിച്ചിരുന്നു. 2004 സെപ്തംബർ 22 മുതൽ 2010 മേയ് 23 വരെ 6 സീസണുകളായി ചിത്രീകരിച്ച് 121 എപ്പിസോഡുകളായിട്ടാണ് ലോസ്റ്റ് സീരിയൽ കാണിക്കുന്നത്. ക്ലെയറി ലിറ്റിൽറ്റൻ എന്ന സാങ്കല്പിക കഥാപാത്രത്തെയാണ് ഇതിൽ എമിലി അവതരിപ്പിച്ചത്. എല്ലാവരും ഒത്തൊരുമിച്ചുള്ള കൂട്ടായ്മയുടെയും കഠിനാദ്വാനത്തിന്റെയും ഫലമാണ് ലോസ്റ്റ് എന്ന സീരിയലിന്റെ വിജയത്തിന്റെ പിന്നിലുള്ളതെന്ന് അവൾ പറയുകയുണ്ടായി.[11] ഒന്നാമത്തെയും നാലാമത്തെയും ആറാമത്തെയും അവസാനത്തെയും സീസണുകളിൽ സ്ഥിരമായി എമിലി പ്രത്യക്ഷത്തിലുണ്ടായിരുന്നു. എബിസി നെറ്റ് വർക്കിന്റ ഹോൾഡിംഗ് കോൺട്രാക്ട് അനുസരിച്ച് സീസൺ അഞ്ചിൽ എമിലി അഭിനയിച്ചിരുന്നില്ല.[12]

2005-ന് റിലീസ് ചെയ്ത ഒരു നിയോ-നോയിർ ഫിലിമായ ബ്രിക്ക് എമിലിയെ ആകർഷിച്ച സിനിമകളിലൊന്നാണെന്ന് പറയുകയുണ്ടായി. 2005-ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിന്റെ[13] സ്പെഷ്യൽ ജൂറി പ്രൈസ് നേടിയ ഈ ചലച്ചിത്രത്തിൽ എമിലി ബ്രെൻഡൻ ഫ്രൈയുടെ മുൻ കാമുകിയായ എമിലി കോസ്റ്റിക് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.[14] 2008- ൽ എമിലി അഭിനയിച്ച ബാൾ ഡോന്റ് ലൈ[15][16] എന്ന ചലച്ചിത്രത്തിന് ട്രിബേക ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിക്കുകയുണ്ടായി.

സ്വകാര്യ ജീവിതം

മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം 2003 ജൂൺ 19 ന് എമിലി ദെ റാവിൻ ആസ്ട്രേലിയയിലെ മെൽബണിൽ വച്ച് അഭിനേതാവായ ജോഷ് ജാനോവിക്സിനെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞ് ആറുമാസങ്ങൾക്കുശേഷം അവർ വേർപിരിഞ്ഞു. 2009 ജൂണിൽ അവർ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഡൈവേഴ്സിനായി കേസ് ഫയൽ ചെയ്തതായി റിപ്പോർട്ടുചെയ്തു.[17] 2014 ജൂലൈ 8 ന് ദമ്പതികൾ ഒരുമിച്ച് നടത്തിയ ഒരു ജപ്പാൻ യാത്രയ്ക്കുശേഷം ഡൈവേഴ്സ് മാറ്റിവച്ചു.[18] കോർട്ട് ഡോക്കുമെന്റനുസരിച്ച് 2003 ജൂൺ 19 ന് വിവാഹിതരായ ഇരുവരും 2006 ജൂൺ 26 വരെ വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. 2013 നവംബർ 1 ന് അവർ പിരിയുകയും ചെയ്തിരുന്നു.[18]

2015 ഒക്ടോംബർ 3 ന് എമിലി ദെ റാവിൻ അവളുടെ ബോയ്ഫ്രെണ്ടായ എറിക് ബിലിട്ചിന്റെയും അവളുടെയും ആദ്യത്തെ കുഞ്ഞിനെ ഉടൻ പ്രതീക്ഷിക്കുന്നുവെന്ന് ട്വിറ്ററിൽ കുറിക്കുകയുണ്ടായി.[19] 2016 മാർച്ച് 12 ന് അവളൊരു വെറ ആഡ്രി ദെ റാവിൻ-ബിലിട്ച് എന്ന പെൺകുഞ്ഞിന് ജന്മം നല്കി.[20] 2016 ജൂലൈ 6 ന് തങ്ങളുടെ വിവാഹ നിശ്ചയമാണെന്ന് ദമ്പതികൾ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

ഫിലിമോഗ്രാഫി

ടെലിവിഷൻ

വർഷംടെലിവിഷൻ പരമ്പരവേഷംകുറിപ്പുകൾ
1999–2000ബീസ്റ്റ് മാസ്റ്റർദ ഡിമോൻ കുറുപിറ8 എപ്പിസോഡുകൾ
2000–2002റോസ്വെൽറ്റെസ് ഹാർഡിങ്റിക്കറിങ് റോൾ: സീസൺ 1; പ്രധാന വേഷം: സീസൺ 2;
ഗെസ്റ്റ് സ്റ്റാർ: സീസൺ 3 (28 എപ്പിസോഡുകൾ)
2002കാരിക്രിസ് ഹർജെൻസെൻമൂവി
2003എൻസിഐഎസ്നാൻസിഎപ്പിസോഡ്: "സീഡോഗ്"
2003–2004ദ ഹാൻഡ്ലർഗിന2 എപ്പിസോഡുകൾ
2004–2008,
2010
ലോസ്റ്റ്ക്ലെയറി ലിറ്റിൽറ്റൻപ്രധാന വേഷം: സീസൺസ് 1–4, 6 (72 എപ്പിസോഡുകൾ)
2004സിഎസ്ഐ: മിയാമിവീനസ് റോബിൻസൺഎപ്പിസോഡ്: "ലീഗൽ"
2009ഹൈ നൂൺLt. Phoebe McNamaraമൂവി
2012അമേരിക്കാനാഫ്രാൻസെസ്ക സോൾറ്റർഅൺസോൾഡ് പ്ലോട്ട്
2012–2017വൺസ് അപ്പോൺ എ ടൈംബെല്ലിമെയിൻ സീസൺ 2-6; റിക്കറിങ് സീസൺ 1; ഗെസ്റ്റ് സീസൺ 7 (86 എപ്പിസോഡുകൾ)
2013എയർ ഫോയ്സ് വൺ ഈസ് ഡൗൺഫ്രാൻസെസ്ക റോമിറോമിനിസീരീസ്

സിനിമ

വർഷംസിനിമവേഷംകുറിപ്പുകൾ
2005ബ്രിക്ക്എമിലി
സാന്റാസ് സ്ലേമേരി "മാക്" മാക്കൻസീ
2006ദ ഹിൽസ് ഹാവ് ഐസ്ബ്രൻഡാ കാർട്ടർ
2008ബാൾ ഡോന്റ് ലൈബേബി
2009ദ പെർഫക്റ്റ് ഗെയിംഫ്രാൻകി സ്റ്റീവൻസ്
പബ്ലിക് എനിമീസ്ബാർബറ പറ്റ്സ്കി
2010റിമംബർ മിഅല്ലി ക്രയിഗ്
ദ കമീല്യൻകാദി ജാൻസെൻ
ഓപ്പറേഷൻ: എൻഡ് ഗെയിംഹെയ്റോഫെന്റ്
2012ലൗവ് ആന്റ് അദർ ട്രബ്ൾസ്സാറ
2015ദ സബ്മറൈൻ കിഡ്ആലീസ്

വീഡിയോ ഗെയിം

വർഷംവീഡിയോ ഗെയിംറോൾ (ശബ്ദം)കുറിപ്പുകൾ
2008ലോസ്റ്റ്: വൈഅ ഡോമസ്ക്ലെയറി ലിറ്റിൽറ്റൻ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=എമിലി_ദെ_റാവിൻ&oldid=3938353" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ