ഒലിവ് ബോർഡൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒലിവ് മേരി ബോർഡൻ (ജീവിതകാലം: ജൂലൈ 14, 1906 - ഒക്ടോബർ 1, 1947) നിശബ്ദ സിനിമയുടെ കാലഘട്ടത്തിൽ അഭിനയജീവിതം ആരംഭിച്ച ഒരു അമേരിക്കൻ ചലച്ചിത്ര-നാടക നടിയായിരുന്നു.[1] 1927-ൽ ജോയ് ഗേൾ സിനിമയിൽ നായികയായി അഭിനയിച്ചതിനു ശേഷം അവർക്ക് ജോയ് ഗേൾ എന്ന വിളിപ്പേര് ലഭിച്ചു.[2][3] ബോർഡൻ തൻറെ കറുത്തിരുണ്ട മുടിക്കും മൊത്തത്തിലുള്ള സൗന്ദര്യത്തിൻറേയും പേരിൽ അക്കാലത്ത് അറിയപ്പെട്ടിരുന്നു.

ഒലിവ് ബോർഡൻ
ബോർഡൻ 1929-ൽ
ജനനം(1906-07-14)ജൂലൈ 14, 1906
മരണംഒക്ടോബർ 1, 1947(1947-10-01) (പ്രായം 41)
ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യു.എസ്.
അന്ത്യ വിശ്രമംഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക്, ഗ്ലെൻഡേൽ, കാലിഫോർണിയ
മറ്റ് പേരുകൾദി ജോയ് ഗേൾ
തൊഴിൽനടി
സജീവ കാലം1924–1934
ജീവിതപങ്കാളി(കൾ)
തിയോഡോർ സ്പെക്ടർ
(m. 1931; annulled 1932)
ജോൺ മൊല്ലർ
(m. 1934; div. 1941)
ബന്ധുക്കൾനതാലി ജോയ്‌സ് (കസിൻ)

1920-കളുടെ മധ്യത്തിൽ, തൊഴിൽ മേഖലയിൽ ഏറ്റവും ഉയർന്നുനിന്ന സമയത്ത്, ബോർഡൻറെ ഒരാഴ്ചത്തെ സമ്പാദ്യം 1,500 ഡോളർ എന്ന നിലയിലായിരുന്നു. 1927-ൽ, ശമ്പളം വെട്ടിക്കുറയ്ക്കലിന് വിസമ്മതിച്ചതിനേത്തുടർന്ന് അവർ നിർമ്മാണക്കമ്പനിയായ ഫോക്സുമായുള്ള കരാർ റദ്ദാക്കി. 1929-ഓടെ, ക്ഷിപ്രകോപിയെന്ന കിംവദന്തിയും[4] ശബ്ദ സിനിമകളിലേക്ക് മാറാനുള്ള ബുദ്ധിമുട്ടുകളും കാരണം അവളുടെ കരിയറിന് മങ്ങലേൽക്കാൻ തുടങ്ങി. 1934-ൽ തന്റെ അവസാന ചിത്രമായ ക്ലോ, ലവ് ഈസ് കോളിംഗ് യു പൂർത്തിയാക്കിയശേഷം അവൾ കുറച്ചുകാലം നാടക രംഗത്തേയ്ക്ക് ചുവടുമാറ്റം നടത്തി. 1930-കളുടെ അവസാനത്തോടെ, അവൾ പാപ്പരായതായി പ്രഖ്യാപിക്കുകയും അഭിനയം നിർത്തുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധ സമയത്ത് അവർ വനിതാ ആർമി കോർപ്സിൽ ചേർന്നു. സേവനത്തിനിടെ കാലിന് പരിക്കേറ്റതിനെത്തുടർന്ന് പിന്നീട് സൈനിക ആദരവോടെ ജോലിയിൽ നിന്ന് വിടുതൽ നേടുകയും ചെയ്തു. ചലച്ചിത്ര രംഗത്തേയ്ക്ക് ഒരു തിരിച്ചുവരവിന് ബോർഡൻ ശ്രമിച്ചുവെങ്കിലും മദ്യപാനവും ആരോഗ്യപ്രശ്നങ്ങളും അതിന് തടസം സൃഷ്ടിച്ചു.

1945-ൽ, ലോസ്ഏഞ്ചൽസിലെ സ്കൈഡ്രോ വിഭാഗത്തിൽ സ്ഥിതി ചെയ്യുന്ന ദരിദ്രരായ വനിതകൾക്കുള്ള സൺഷൈൻ മിഷനിൽ അവർ ജോലി ചെയ്യാൻ ആരംഭിച്ചു. 1947 ഒക്ടോബറിൽ 41-ാം വയസ്സിൽ ഉദരസംബന്ധമായ അസുഖങ്ങളും ന്യുമോണിയയും ബാധിച്ച് ബോർഡൻ അന്തരിച്ചു.

ആദ്യകാല ജീവിതം

1906 ജൂലൈ 14-ന് വിർജീനിയയിലെ റിച്ച്‌മണ്ടിലാണ് ബോർഡൻ ജനിച്ചത്.[5] സിബിൽ ടിങ്കിൾ എന്നായിരുന്നു ബോർഡന്റെ യഥാർത്ഥ പേര് എന്ന് തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.[6] 1910-ലെ ഒരു സെൻസസ് റിപ്പോർട്ടിൽ അവളുടെ പേര് ബോർഡൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.[7] പിതാവ് ഹാരി റോബിൻസൺ ബോർഡൻ (1880-1907) അവൾ കുഞ്ഞായിരിക്കുമ്പോൾ മരിച്ചതിനുശേഷം വിർജീനിയയിലെ നോർഫോക്കിലും മേരിലാൻഡിലെ ബാൾട്ടിമോറിലും അവളെ വളർത്തിയത് അമ്മ സെസീലിയ "സിബി" ഷീൽഡ്സ് (1884-1959) ആയിരുന്നു.[8] അവിടെ ബോർഡർ കത്തോലിക്കാ ബോർഡിംഗ് സ്കൂളുകളിൽ അദ്ധ്യയനം നടത്തി.[9] പിതാവ് വഴി അവൾ ലിസി ബോർഡന്റെ നാലാം തലമുറയിലെ കസിൻ ആയിരുന്നു.[10]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഒലിവ്_ബോർഡൻ&oldid=3983028" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ