കങ്കാരു (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(കംഗാരു (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജ് ബാബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ലാലു അലക്സ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കങ്കാരു. ഇസബെല്ല മൂവിടോണിന്റെ ബാനറിൽ സിസിലി ബിജു കൈപ്പാറേടൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. ഈരാറ്റുപേട്ട, ഭരണങ്ങാനം, കപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ചിത്രീകരണം നടത്തിയത്. അനിൽ റാം ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.

കങ്കാരു
സംവിധാനംരാജ് ബാബു
നിർമ്മാണംസിസിലി ബിജു കൈപ്പാറേടൻ
കഥഅനിൽ റാം
തിരക്കഥജെ. പള്ളാശ്ശേരി
അഭിനേതാക്കൾപൃഥ്വിരാജ്
ജയസൂര്യ
ലാലു അലക്സ്
കാവ്യ മാധവൻ
സംഗീതംഅലക്സ് പോൾ
സജി റാം
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ബിജു കൈപ്പാറേടൻ
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോഇസബെല്ല മൂവിടോൺ
വിതരണംലാൽ റിലീസ്
റിലീസിങ് തീയതി2007 ഡിസംബർ 21
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

സംഗീതം

വയലാർ ശരത്ചന്ദ്രവർമ്മ, ബിജു കൈപ്പാറേടൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ, സജി റാം എന്നിവരാണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് അലക്സ് പോൾ ആണ്.

ഗാനങ്ങൾ
  1. മഴ മണിമുകിലേ – വിധു പ്രതാപ് , റിമി ടോമി (ഗാനരചന– വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം– അലക്സ് പോൾ)
  2. ആരാരോ ആരിരാരോ – കെ.ജെ. യേശുദാസ്
  3. മാർത്തോമാ നന്മയാൽ – അഫ്‌സൽ, അൻവർ സാദത്ത്, സിസിലി
  4. കാക്കിയിട്ടൊരു ഓട്ടോക്കാരന് – എം.ജി. ശ്രീകുമാർ, അഫ്‌സൽ, അൻവർ സാദത്ത്
  5. ഒരു കാണാക്കനവിൽ – വിനീത് ശ്രീനിവാസൻ
  6. മാനത്തെ കനവിന്റെ – അൻവർ സാദത്ത്, ഹെന്ന
  7. ആരാരോ ആരിരാരോ – രഞ്ജിനി ജോസ്

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: സാലു ജോർജ്ജ്
  • ചിത്രസം‌യോജനം: വി. സാജൻ
  • കല: എം. ബാവ
  • ചമയം: ഹസ്സൻ വണ്ടൂർ, പ്രമോദ് മണത്തല
  • വസ്ത്രാലങ്കാരം: മനോജ് ആലപ്പുഴ
  • നൃത്തം: രേഖ മഹേഷ്
  • സംഘട്ടനം: മാഫിയ ശശി
  • പരസ്യകല: റഹ്‌മാൻ ഡിസൈൻ
  • ലാബ്: പ്രസാദ് കളർ ലാബ്
  • നിശ്ചലഛായാഗ്രഹണം: സുനിൽ ഗുരുവായൂർ
  • എഫക്റ്റ്സ്: അരുൺ, സീനു
  • ഡി.ടി.എസ്. മിക്സിങ്ങ്: ലക്ഷ്മി നാരായണൻ
  • വാർത്താപ്രചരണം: വാഴൂർ ജോസ്, എ.എസ്. ദിനേശ്
  • നിർമ്മാണ നിയന്ത്രണം: ജെയ്സൺ എങ്ങുളം
  • യൂണിറ്റ്: ജൂബിലി ഫിലിം യൂണിറ്റ്
  • ഓഫീസ് നിർവ്വഹണം: അശോക് മേനോൻ
  • എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡിജോ കാപ്പൻ

പുറത്തേക്കുള്ള കണ്ണികൾ


🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ