കമ്പ്യൂട്ടർ പ്രോഗ്രാം

(കം‌പ്യൂട്ടർ പ്രോഗ്രാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എന്തെങ്കിലുമൊരു പ്രത്യേക ജോലി കമ്പ്യൂട്ടറിനെക്കൊണ്ട് ചെയ്യിക്കാനുള്ള നിർദ്ദേശങ്ങളെയാണ് കമ്പ്യൂട്ടർ പ്രോഗ്രാം എന്ന് പറയുന്നത്. കമ്പ്യൂട്ടറിന് സ്വയമേ ഒന്നും ചെയ്യാനാവില്ല, എന്തെങ്കിലും ചെയ്യണമെങ്കിൽ വ്യക്തമായ നിർദ്ദേശങ്ങൾ കിട്ടണം, ഇങ്ങനെ കൊടുക്കുന്ന നിർദ്ദേശങ്ങളെയാണ് പ്രോഗ്രാം എന്നു വിളിക്കുന്നത്.[1] പ്രോഗ്രാമുകൾ പ്രവർത്തിക്കണമെങ്കിൽ അതിലുള്ള ഓരോ നിർദ്ദേശവും സെൻട്രൽ പ്രൊസസ്സിങ്ങ് യൂണിറ്റ് നടപ്പിൽ വരുത്തേണ്ടതുണ്ട്.[2]

പ്രോഗ്രാം vs. പ്രോസസ് vs. ത്രെഡ് ഷെഡ്യൂളിംഗ്, പ്രീമ്ക്ഷൻ, കോണ്ടക്ട് സ്വിച്ചിംഗ്

കമ്പ്യൂട്ടർ പ്രോഗ്രാം എന്നു പറയുമ്പോൾ അത് ഒരു എക്സിക്യൂട്ടബിൾ രൂപമാവാം , സെൻട്രൽ പ്രൊസസ്സിങ്ങ് യൂണിറ്റിനു നേരിട്ട് എക്സിക്യൂട്ട് ചെയ്യാവുന്ന രൂപമാണ് ഇത്. അതല്ലെങ്കിൽ പ്രോഗ്രാം സോഴ്സ് കോഡ് രൂപത്തിലായിരിക്കും. ഇതിൽ മനുഷ്യനു മനസ്സിലാക്കാനാവുന്നത് സോർസ് കോഡ് ആണു.ഒരു അൽഗൊരിതത്തെ അടിസ്ഥാനമാക്കി ഏതെങ്കിലും പ്രോഗ്രാമിങ്ങ് ഭാഷയുടെ നിയമങ്ങൾക്കനുസൃതമായി നിർമ്മിക്കപ്പെടുന്ന കമ്പ്യൂട്ടറിനായുള്ള നിർദ്ദേശങ്ങളുടെ കൂട്ടമാണു സോഴ്സ് കോഡ്.

മെഷീൻ ലാംഗ്വേജ് അഥവാ യന്ത്രതല ഭാഷയിലുള്ള നിർദ്ദേശങ്ങൾ മാത്രമേ കമ്പ്യൂട്ടറിന് മനസ്സിലാകൂ കാരണം മെഷീൻ ലാംഗ്വേജ് കോഡുകൾ ബൈനറി സഖ്യകളായ 0,1 എന്നിവ കൊണ്ടാണു രൂപപ്പെടുത്തിയിട്ടുള്ളത്[3] , ഇത് മനുഷ്യർക്ക് മനസ്സിലാവുകയുമില്ല ആയതിനാൽ നേരിട്ട് മെഷീൻ ലാംഗ്വേജിൽ പ്രോഗ്രാമുകൾ എഴുതുവാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിനുള്ള പരിഹാരമാണ് മനുഷ്യഗ്രാഹ്യമായ പ്രോഗ്രാമിങ്ങ് ഭാഷകൾ. ഏതെങ്കിലും പ്രോഗ്രാമിങ്ങ് ഭാഷയിൽ ആവശ്യമായ പ്രോഗ്രാം എഴുതിയ ശേഷം അതിനെ കംപൈലർ ഉപയോഗിച്ച് കമ്പൈൽ ചെയ്ത് യന്ത്രതല ഭാഷയിലേക്കും കമ്പ്യൂട്ടറിന് പ്രവർത്തിപ്പിക്കാൻ പറ്റുന്ന രൂപത്തിലേക്കും മാറ്റുകയാണ് സാധാരണ ചെയ്യുന്നത്. കമ്പൈൽ പ്രക്രിയക്ക് പകരം ഒരു ഇന്റർപ്രെറ്ററിന്റെ (Interpreter) സഹായത്തോടെ കമ്പ്യൂട്ടർ പ്രോഗ്രാം സോർസ്‌കോഡിലെ ഓരോ നിർദ്ദേശവും യന്ത്രതല ഭാഷയിലേക്ക് മാറ്റി അപ്പപ്പോൾ തന്നെ പ്രവർത്തിപ്പിക്കുന്ന രീതിയും ഉണ്ട്.

ചരിത്രം

ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമായി കണക്കാക്കുന്നത് ബാബേജിന്റെ യന്ത്രത്തിനായി ബെർണോളി സംഖ്യകൾ കൈകാര്യം ചെയ്യുവാനായി അഡ ലവ്‌ലേസ് നിർമിച്ച നിർദ്ദേശങ്ങളാണു[4].പഞ്ച് കാർഡുകളിലാണു ആദ്യകാല കമ്പ്യൂട്ടറുകൾക്ക് ആവശ്യമായ പ്രോഗ്രാമുകൾ ഉണ്ടാക്കിയെടുത്തിരുന്നത്[5]1801ഇൽ ഫ്രഞ്ച് കാരനായിരുന്ന ജോസഫ് മാരീ ജാക്വാർഡ് പവർ ലൂം നിർമിച്ചു[6].ഈ സങ്കേതം ആണു ഒരു കൂട്ടം ജോലികളെ നിയന്ത്രിക്കാനായി ആദ്യമായി പഞ്ച് കാർഡുകൾ ഉപയോഗിച്ചത്. തറിയുടെ പാറ്റേണുകൾ എളുപ്പത്തിൽ കാർഡുകൾ മാറ്റി വ്യത്യാസപ്പെടുത്താൻ പറ്റി എന്നത് കമ്പ്യൂട്ടർ പ്രോഗ്രാം എന്ന ആശയത്തിലേക്ക് വഴിതെളിച്ചു.പവർ ലൂമിൽ നിന്നാണു ബാബേജ് പഞ്ച് കാർഡുകൾ അനലറ്റിക് എഞ്ചിനായി ഉപയോഗിക്കാം എന്ന ആശയത്തിൽ എത്തിച്ചേർന്നത്.

പ്രോഗ്രാമിങ്ങ്

ഏതെങ്കിലുമൊരു പ്രോഗ്രാമിങ്ങ് ഭാഷ ഉപയോഗിച്ച് സോഴ്കോഡ് എഴുതുക, തിരുത്തുക തുടങ്ങിയ പ്രവർത്തികൾക്കാണ് കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് എന്നു പറയുന്നത്. സോർസ്കോഡ് തിരുത്തൽ എന്നു പറയുമ്പോൾ ഉദ്ദേശിച്ച രീതിയിൽ എഴുതിയ പ്രോഗ്രാം പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള പരീക്ഷണങ്ങൾ, സൂക്ഷ്മമായ വിശകലനങ്ങൾ, ആവശ്യമെങ്കിൽ മറ്റ് പ്രോഗ്രാമർമാരുമായി സഹകരണം എന്നിവ വേണ്ടി വന്നേക്കാം. ഇത്തരം പ്രവർത്തികൾ ചെയ്യുന്നതും അതിനുള്ള വൈദഗ്ദ്യം ഉള്ളവരുമായ ആളുകളെ ആണ് പ്രോഗ്രാമർ, സോഫ്റ്റ്‌വെയർ ഡെവലപ്പർ എന്നൊക്കെ പറയുന്നത്.

ചില സമയങ്ങളിൽ വളരെ സമയമെടുക്കുന്ന ഒരു പ്രക്രിയ ആണ് പ്രോഗ്രാമിങ്ങ്, സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് എന്നും പറയാറുണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങ് ഒരു വിജ്ഞാനശാഖയായി മാറുകയും ചെയ്തിട്ടുണ്ട്.

അവലംബം

ഇതും കാണുക

കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ

പുറമെ നിന്നുള്ള കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ