കക്കാട് മഹാഗണപതിക്ഷേത്രം

കേരളത്തിൽ, തൃശ്ശൂർ ജില്ലയിൽ കുന്നംകുളം പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കക്കാട് മഹാഗണപതിക്ഷേത്രം. കേരളത്തിൽ ഗണപതി പ്രധാനദേവനായി വരുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഗണപതിയ്ക്കൊപ്പം ശിവസ്വരൂപമായ വേട്ടേയ്ക്കരനും കുടികൊള്ളുന്നു. കൂടാതെ ഉപദേവതകളായി ദുർഗ്ഗ, ഭദ്രകാളി, രക്തേശ്വരി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഇടത്തോട്ട് തുമ്പിക്കൈ നീട്ടിയ അപൂർവ്വപ്രതിഷ്ഠയാണ് ഇവിടത്തെ ഗണപതിഭഗവാൻ. കക്കാട് രാജപരമ്പരയുടെ കുടുംബക്ഷേത്രമായ ഇവിടെ വച്ചാണ് 'കക്കാട് കാരണവപ്പാട്' എന്ന് സ്ഥാനപ്പേരുള്ള രാജാവിന്റെ അരിയിട്ടുവാഴ്ച നടത്തിയിരുന്നത്. ഈ സ്ഥാനം അലങ്കരിച്ചിരുന്ന മണക്കുളം കുഞ്ഞുണ്ണിരാജയും, അനന്തരവൻ മുകുന്ദ രാജയും മഹാകവി വള്ളത്തോൾ നാരായണമേനോനും ചേർന്ന് കേരളകലാമണ്ഡലം ആദ്യം തുടങ്ങിയത് ഈ ക്ഷേത്രത്തിനടുത്താണ്. ഈ ക്ഷേത്രത്തിലെ മംഗല്യപൂജ പ്രസിദ്ധമാണ്. ഗണപതികല്യാണം പോലെ നീണ്ടുപോകുന്ന വിവാഹബന്ധമുള്ളവർ ഇവിടെ വന്ന് ഈ പൂജ നടത്തിയാൽ ഉത്തമമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മീനമാസത്തിൽ തിരുവാതിര ആറാട്ടായി ആറുദിവസം ഉത്സവവും, ചിങ്ങമാസത്തിലെ വിനായക ചതുർഥിയുമാണ് ഇവിടത്തെ ആണ്ടുവിശേഷങ്ങൾ. കൂടാതെ, 12008 നാളികേരം ഉടച്ചുള്ള വേട്ടേയ്ക്കരൻ പാട്ടും പ്രധാന ആണ്ടുവിശേഷമാണ്.

ഐതിഹ്യം

ചരിത്രം

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

കുന്നംകുളം നഗരത്തിന്റെ വടക്കുഭാഗത്ത്, കക്കാട് ദേശത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. കുന്നംകുളം താലൂക്ക് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, സബ് മജിസ്ട്രേറ്റ് കോടതി, പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസ്, ഫുഡ് സേഫ്റ്റി ഓഫീസ്, തുടങ്ങിയ സൗകര്യങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. പടിഞ്ഞാറുഭാഗത്ത് അതിവിശാലമായ നെൽപ്പാടങ്ങൾ കാണാം. കൊടുങ്ങല്ലൂർ മുതൽ പൊന്നാനി വരെ വ്യാപിച്ചുകിടക്കുന്ന കോൾപ്പാടങ്ങളുടെ ഭാഗമാണ് ഇവിടെയുള്ള പാടങ്ങൾ. ഇങ്ങനെ രണ്ടുതരത്തിലുള്ള ഭൂപ്രകൃതികൾ ഇവിടെ ഒരുമിച്ച് കാണാനാകും. ക്ഷേത്രത്തിന്റെ നേരെമുന്നിൽ ഒരു അരയാൽ കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായി കണക്കാക്കപ്പെടുന്ന അരയാലിനെ ത്രിമൂർത്തികളുടെ പ്രത്യക്ഷസ്വരൂപമായി കണക്കാക്കുന്നു - അതായത് അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ശരീരത്തിനും മനസ്സിനും ഉത്തമമായി കണക്കാക്കുന്നു. ഇതേ അരയാലിന്റെ ചുവട്ടിൽ ഭഗവദ്വാഹനമായ മൂഷികന്റെ ഒരു പ്രതിമയും കാണാം. സ്വർണ്ണത്തിൽ തീർത്ത ഈ പ്രതിമ, ഒരു മോദകം കടിച്ചുനിൽക്കുന്ന രൂപത്തിലാണ്. കിഴക്കേ നടയിൽ അതിമനോഹരമായ ഒരു ഇരുനില ഗോപുരം പണിതിട്ടുണ്ട്. ഇത് 2003-ലാണ് പണിതത്. ഇതിന്റെ പുറംവാതിൽ മുഴുവൻ വിവിധ ഗണപതിരൂപങ്ങൾ കൊണ്ട് ആലേഖനം ചെയ്തിരിയ്ക്കുകയാണ്. അരയാലിനും ഗോപുരത്തിനുമിടയിൽ ചെറിയൊരു കല്യാണമണ്ഡപവും പണിതിട്ടുണ്ട്. ഗണപതിയ്ക്കുമുന്നിൽ വിവാഹം നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം, ഒരുപക്ഷേ ഇതായിരിയ്ക്കും.

ശ്രീകോവിൽ

നാലമ്പലം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ