കഞ്ഞിപ്പാടം

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ ഒരു ചെറിയ കർഷിക ഗ്രാമമാണ്‌ കഞ്ഞിപ്പാടം (Kanjippadom). പമ്പാനദിയുടെ (പൂക്കൈതയാറെന്നു പ്രാദേശിക വിളിപ്പേര്) പടിഞ്ഞാറെ തീരം. നാഷണൽ ഹൈവേയിൽനിന്ന് 4 കിലോമീറ്റർ കിഴക്ക്.

CountryIndia / ഇന്ത്യ
StateKerala / കേരളം
DistrictAlappuzha / ആലപ്പുഴ
TalukAmbalappuzha / അമ്പലപ്പുഴ
Post Code688005

കേരള വിനോദ സഞ്ചാര ഭൂപടത്തിൽ വ്യക്തമായ സ്ഥാനമാണ് ഈ ഗ്രാമത്തിനുള്ളത്. ആലപ്പുഴയുടെ ആകർഷണമായ ഹൗസ് ബോട്ടുകളുടെ ഒരു പ്രധാന രാത്രി കാല തങ്ങൽ സങ്കേതമാണ് കഞ്ഞിപ്പാടം.  ഇതിനായി വളരെ മനോഹരമായ ഹൗസ് ബോട്ട് ടെർമിനലാണ് കഞ്ഞിപ്പാടം തൈക്കൂട്ടം നിരത്തിനടുത്തായി കേരള ടൂറിസം വിഭാഗം ഒരുക്കിയിരിക്കുന്നത്.

ചരിത്രം

1794 - ൽ മാർത്താണ്ഡവർമ്മ അധികാരം പിടിച്ചടക്കുന്നതുവരെ അമ്പലപ്പുഴ ആസ്ഥാനമായുള്ള ചെമ്പകശ്ശേരി രാജകുടുംബത്തിൻ കീഴിൽ ആയിരുന്നു ഈ പ്രദേശം. രാജകുടുംബവുമായി വലിയ ബന്ധമാണീ നാടിനുണ്ടായിരുന്നത്. ചെമ്പകശ്ശേരിയ്ക്കാവശ്യമായ അരി ഈ നാട്ടിൽ നിന്നാണ് നൽകി പോന്നിരുന്നത്. അതിൽ നിന്നാണ് 'കഞ്ഞിപ്പാടം' എന്ന പേരു ലഭിച്ചത്.

രാജാവിന്റെ നെല്ലറ എന്നതിലുപരി രാജാവിനെ സൈനികമായി സഹായിയ്ക്കുന്നതിലും ഈ നാട്  മുന്നിട്ടു നിന്നിരുന്നു. അരീപ്പുറത്ത് കളരി കാവ് അതിന്റെ സ്മരണാർത്ഥം ഇന്നും നിലനിൽക്കുന്നു.1794-ൽ മാർത്താണ്ഡവർമ്മയും ചെമ്പകശ്ശേരി രാജാവും തമ്മിൽ ഉണ്ടായ യുദ്ധത്തിൽ വീരചരമം വരിച്ച ചെമ്പകശ്ശേരി പടത്തലവൻ ചേന്നിക്കുറുപ്പാശാൻ്റെ പ്രധാന കളരിത്തറയായിരുന്നു അരീപ്പുറത്ത് കളരി കാവ്.  ഇന്ന് ചേന്നിക്കുറുപ്പാശാൻ സ്മാരക കളരി കാവ് എന്നറിയപ്പെടുന്ന കാവ് ഒരു പൈതൃക സ്വത്തായി സംരക്ഷിച്ചു പോരുന്നു.

അയൽക്കൂട്ടവും കഞ്ഞിപ്പാടവും

കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഗാന്ധിയനും അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായിരുന്ന ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ജന്മദേശം കൂടിയാണ് ഈ ഗ്രാമം.1976-ലാണ് അയൽകൂട്ടം എന്ന കൂട്ടായ്മയ്ക്ക് അദ്ദേഹം തുടക്കമിടുന്നത്. തന്റെ ജന്മപ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്‌ അദ്ദേഹം അതിന്റെ പ്രായോഗിക പ്രവർത്തനങ്ങളിൽ സജീവമായി. ഗ്രാമീണരുടെ സ്വയേച്ഛപ്രകാരമുള്ള വിഭവങ്ങളുടെ പങ്കുവെക്കൽ ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയായാണ് അയൽക്കൂട്ടം എന്ന പ്രസ്ഥാനം തുടങ്ങിയത്. ഇങ്ങനെ ഉള്ള പല അയൽക്കൂട്ടങ്ങൾ ചേർന്ന് തറക്കൂട്ടവും തറക്കൂട്ടങ്ങൾ ചേർന്ന് ഗ്രാമക്കൂട്ടവും ആയി.

കഞ്ഞിപ്പാടം എൽ പി എസ്

കഞ്ഞിപ്പാടത്തെ ആദ്യാക്ഷരം കുറിപ്പിച്ച പള്ളിക്കൂടമാണിത്. നിലവിൽ അഞ്ചാം തരം വരെയാണ് ഉള്ളത്.

കഞ്ഞിപ്പാടം പാലം

പൂകൈതയാറിനു കുറുകെ കഞ്ഞിപ്പാടത്തെയും കുട്ടനാടിനെയും ബന്ധിപ്പിക്കുന്ന പാലം വളരെ മനോഹരമായ കാഴ്ചയാണ് നൽകുന്നത്.

വട്ടപ്പായിത്ര ക്ഷേത്രം

‌ കാട്ടുകോണം അമ്പലക്കടവ് പാട ശേഖരങ്ങൾക്കു നടുവിലായി വട്ടപ്പായിത്ര ക്ഷേത്രം. കിഴക്കും പടിഞ്ഞാറും മഹാ തപസ്യരെ പോലെ ഉയർന്നു നിൽക്കുന്ന രണ്ട് ആൽ മരങ്ങൾ. ഭദ്രകാളി നടയിൽ തൂക്കനാം കുരുവികൾ കൂടു കൂട്ടിയ ഭീമാകാരനായ ഒരു കരിമ്പന. എല്ലാറ്റിനോടും ചേർന്ന് ഒരു കുളപ്പുരയും പടിക്കെട്ടുകളും . പടിക്കെട്ടുകളിറങ്ങിയാൽ പരൽ മീനുകൾ സമൃദ്ധമായ ക്ഷേത്രകുളം . 

തുഞ്ചത്തെഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും തൊഴുത് വിശ്രമിച്ച കളിത്തട്ട് (ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കംവരെ കൊല്ലംതോറും ഓല കെട്ടി മേഞ്ഞിരുന്നു. ഇന്ന് ഓടിട്ട് പരിഷ്കരിച്ചു). നാലമ്പലത്തിനകത്തു ദുർഗ്ഗ ദേവിയാണ് പ്രതിഷ്ഠ.  എല്ലാം കൂടി ശാന്തമായൊരന്തരീക്ഷം. വട്ടപ്പായിത്ര കൃഷ്ണപ്പണിക്കർ കൊല്ലവർഷം 1088-ൽ ക്ഷേത്രം പുതുക്കിപ്പണിതു. വിഷു മഹോത്സവവുമായി ബന്ധപെട്ടു നടത്തപ്പെടുന്ന 'കുലവാഴ വരവ്' മത സൗഹാർദത്തിന്റെ ഉത്തമ ഉദാഹരണമാണ്.

കൂറ്റുവേലിൽ ശങ്കരനാരയണ ക്ഷേത്രം

മുൻപ് ശിവക്ഷേത്രമായി അറിയപ്പെട്ടിരുന്ന ക്ഷേത്രം, പിന്നീട് ശിവ - വൈഷ്ണവ സങ്കൽപ്പത്തോടു കൂടി പുനർപ്രതിഷ്ഠ നടത്തി ശങ്കരനാരായണ ക്ഷേത്രമായി പുനർനാമകരണം ചെയ്യപ്പെട്ടു.

ചെറുവള്ളിത്തറ ക്ഷേത്രം

പഴയ ക്ഷേത്രം ഭദ്രകാളി ശ്രീകോവിലോടു കൂടി നവീകരിക്കപ്പെട്ടു.

വ്യാകുലമാതാ ചർച്ച്

കഞ്ഞിപ്പാടത്തെ പ്രധാന ക്രിസ്ത്യൻ ദേവാലയം. മനോഹരമായ അൾത്തരയോടു കൂടിയ ഒരു ദേവലയമാണിത്.

കഞ്ഞിപ്പാടം മുസ്ലിം ജമാഅത്കഞ്ഞിപ്പാടം അമ്പലപ്പുഴറോഡിൽ സ്ഥിതിചെയ്യുന്ന മുസ്ലിം ദേവാലയം

പാടശേഖരങ്ങൾ

കാട്ടുകോണം, നാലുപാടം, വെട്ടിക്കരി, കോലടിക്കാട്, മൂലേപ്പാടം, പട്ടത്താനം, അമ്പലക്കടവ്.

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കഞ്ഞിപ്പാടം&oldid=3847751" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ