കണ്ണൂർ രാജൻ

മലയാളചലച്ചിത്രലോകത്തെ ഒരു സംഗീതസം‌വിധായകനായിരുന്നു കണ്ണൂർ രാജൻ. ഗൃഹാതുരത്വം ഉണർത്തുന്ന ഒരുപിടി ഗാനങ്ങൾ ഇദ്ദേഹം മലയാളചലച്ചിത്രഗാനശാഖയ്ക്ക് സംഭാവന ചെയ്തു. 1949 ജൂൺ 24-ന് കണ്ണൂരിന് സമീപമുള്ള എടക്കാട് ഗ്രാമത്തിൽ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ഇദ്ദേഹം ഒരുപാട് ദുരിതങ്ങളോട് പടവെട്ടിയാണ് ചലച്ചിത്രലോകത്തെത്തിയത്. 1974-ൽ പുറത്തിറങ്ങിയ 'മിസ്റ്റർ സുന്ദരി' എന്ന ചിത്രത്തിനുവേണ്ടിയാണ് ഇദ്ദേഹം ആദ്യം സംഗീതസംവിധാനം നിർവഹിച്ചത്. വയലാർ രാമവർമ്മയായിരുന്നു ആദ്യചിത്രത്തിലെ ഗാനരചയിതാവ്. ദേവീക്ഷേത്രനടയിൽ, തുഷാരബിന്ദുക്കളേ, നിമിഷം സുവർണനിമിഷം, നാദങ്ങളായ് നീ വരൂ, ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ, പാടം പൂത്തകാലം, ഈറൻ മേഘം, ദുരെക്കിഴക്കുദിയ്ക്കും, മാനസലോലാ മരതകവർണ്ണാ, വീണപാടുമീണമായി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗാനങ്ങളാണ്. മലയാളത്തിലെ മിക്ക ഗാനരചയിതാക്കൾക്കുമൊപ്പം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ പാട്ടുകാർക്കും അവസരം കൊടുത്തിട്ടുണ്ടെങ്കിലും പതിവുപോലെ യേശുദാസാണ് കൂടുതൽ ഗാനങ്ങളും ആലപിച്ചത്. എന്നാൽ ഇദ്ദേഹത്തിന്റെ പല ഗാനങ്ങളും മറ്റ് സംഗീതസംവിധായകരുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. അതുകാരണം അധികം ചിത്രങ്ങൾക്ക് ഈണം പകരാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. 1995 ഏപ്രിൽ 7-ന് കൊക്കരക്കോ എന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചുകൊണ്ടിരിയ്ക്കേ ഹൃദയസ്തംഭനത്തെത്തുടർന്ന് രാജൻ അന്തരിച്ചു. മരിയ്ക്കുമ്പോൾ 46 വയസ്സായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്. പ്രമുഖ സംഗീതസംവിധായകനും ഗായകനുമായ ശരത് രാജന്റെ മരുമകനാണ്.

കണ്ണൂർ രാജൻ
ജനനം(1949-06-24)ജൂൺ 24, 1949
മരണംഏപ്രിൽ 7, 1995(1995-04-07) (പ്രായം 45)
തൊഴിൽസംഗീതസംവിധായകൻ

സംഗീതം നൽകിയ ചിത്രങ്ങൾ

  • മിസ്റ്റർ സുന്ദരി (1974)
  • അപ്പുണ്ണി (1984)
  • കാര്യം നിസ്സാരം (1984)
  • അദ്ധ്യായം ഒന്ന് മുതൽ (1985)
  • അക്കരെ നിന്നൊരു മാരൻ (1985)
  • എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985)
  • നിന്നിഷ്ടം എന്നിഷ്ടം (1986)
  • ചിത്രം (1988)
  • പാരലൽ കോളേജ് (1991)
  • വധു ഡോക്റ്ററാണ് (1994)
  • അഹല്യ (1986)
  • വാർദ്ധക്യ പുരാണം (1994)
  • കന്യാകുമാരിയിൽ ഒരു കവിത (1993)
  • പല്ലവി (1977)
  • പൂവിന് പുതിയ പൂന്തെന്നൽ (1986)
  • ഒരു ജാതി ഒരു മതം (1977)
  • ഓമലേ ആരോമലേ (1989)
  • രാഗവീണ
  • അഭിനന്ദനം (1976)
  • ഒന്നിനു പുറകെ മറ്റൊന്ന് (1988)
  • കൊക്കരക്കോ (1995)
  • സൗന്ദര്യം (1978)
  • ബീന (1978)
  • ദൈവസഹായം ലക്കി സെന്റർ (1991)
  • ക്ഷേത്രം (1978)
  • ചൂണ്ടക്കാരി (1977)
  • പടക്കുതിര (1978)
  • സ്വന്തം ശാരിക (1984)
  • പാറ (1985)
  • ഉഷസ്സേ ഉണരൂ (1985)
  • ഇലഞ്ഞിപ്പൂക്കൾ (1986)
  • കിരാതം(1985)
  • ഭീകര രാത്രി (1985)
  • സുരഭീ യാമങ്ങൾ (1986)
  • ഭാര്യ ഒരു മന്ത്രി (1986)
  • കട്ടുറുമ്പിനും കാതുകുത്ത് (1986)
  • ആയിരം ചിറകുള്ള മോഹം (1989)
  • പുഴയോരത്തൊരു പൂജാരി (1987)
  • ശങ്കരൻ കുട്ടിക്കൊരു പെണ്ണുവേണം (1990)
  • സന്നാഹം (1979)
  • പാരലൽ കോളേജ് (1991)
  • കിങ്ങിണി (കുറിഞ്ഞി പൂക്കുന്ന നേരം) (1992)
  • താളം (1990)
  • കടന്നൽക്കൂട് (1990)
  • രഥചക്രം
  • സിംഹധ്വനി (1992)
  • കടൽപ്പൊന്ന് (1995)

സംഗീതം നൽകിയ ആൽബങ്ങൾ

  • ശ്രുതിലയ തരംഗിണി (1993)
  • രാഗ വീണ (1990)
  • ഹൃദയാഞ്ജലി (1983)

പുറമേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കണ്ണൂർ_രാജൻ&oldid=3525756" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ