കരിനീലക്കടുവ

ദേശാടനത്തിന് പേര് കേട്ട ഒരു പൂമ്പാറ്റയാണ് കരിനീലക്കടുവ (Tirumala septentrionis).[1][2][3][4] കൂട്ടമായിട്ടാണ് ഇവ ദേശാടനം നടത്തുക. ആയിരക്കണക്കിനുള്ള ശലഭങ്ങളുടെ കൂട്ടമായിട്ടാണ് ഇവ പറന്ന് പോകുക. വയനാട്, പറമ്പികുളം തുടങ്ങിയ ഇടങ്ങളിൽ കരിനീലക്കടുവയുടെ ദേശാടനം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

കരിനീലക്കടുവ
(Dark Blue Tiger)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Tirumala
Species:
T. septentrionis
Binomial name
Tirumala septentrionis
(Butler, 1874)
നീലക്കടുവയും കരിനീലക്കടുവയും തമ്മിലുള്ള വ്യത്യാസങ്ങൾ

ശരീരപ്രകൃതി

കരിനീലക്കടുവ

ഇരുണ്ട ചിറകിൽ നീലപ്പുള്ളികളും വരകളും കാണാം. നീലക്കടുവയോട് സാദൃശ്യമുള്ള പൂമ്പാറ്റയാണിത്. കരിനീലക്കടുവയുടെ ചിറകിലെ വരകൾ ഇരുണ്ടതും കൂടുതൽ ഇടുങ്ങിയതുമാണ്. പിൻചിറകിൽ രണ്ട് വരകൾ ചേർന്നുണ്ടാകുന്ന ഒരു Y ആകൃതി ഈ ശലഭത്തിന്റെ സവിശേഷതയാണ്. Yയുടെ കവരങ്ങൾ തമ്മിൽ നന്നായി അകന്നിരിയ്ക്കും. നീലകടുവയിൽ ഈ കവരങ്ങൾ അടുത്തിരിയ്ക്കും. നീലക്കടുവയുടെ ചിറകിൽ കാണുന്ന സുവർണ്ണച്ഛായ കരിനീലക്കടുവയിൽ കാണില്ല.

ജീവിതരീതി

വനാന്തരങ്ങളാണ് കരിനീലക്കടുവയുടെ ഇഷ്ട താവളങ്ങൾ. എന്നിരുന്നാലും വനങ്ങളോട് ചേർന്ന പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. വലിയ കൂട്ടങ്ങളായി ദേശാടനം നടത്തുന്ന സ്വഭാവം ഇവയ്ക്കുണ്ട്. ചില കൂട്ടങ്ങളിൽ നീലക്കടുവ, എരിക്കുതുപ്പി, മലബാർ റാവൺ തുടങ്ങിയ ശലഭങ്ങളേയും കാണാറുണ്ട്. കന്നിമഴ പെയ്ത ഉടനെയാണ് ദേശാടനത്തിന് പുറപ്പെടുക. ദേശാടനത്തിനുള്ള കാരണങ്ങളെകുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

പ്രത്യേകതകൾ

വട്ടക്കാക്കക്കൊടി എന്ന വള്ളിച്ചെടിയുടെ ഇലകൾ ഭക്ഷിച്ചാണ് ലാർവകൾ വളരുന്നത്. പുന്തേനുണ്ണാൻ വളരെ താല്പര്യമുള്ള പൂമ്പാറ്റയാണ്. അരിപ്പൂച്ചെടി, കൃഷ്ണകിരീടം, ചിരപ്പൂച്ചെടി തുടങ്ങിയ സസ്യങ്ങളിൽ നിന്ന് തേൻ നുകരാറുണ്ട്. പതുക്കെയാണ് കരിനീലക്കടുവയുടെ പറക്കൽ. കിലുക്കിച്ചെടി, കാട്ടപ്പ തുടങ്ങിയ സസ്യങ്ങളിൽ ഇവ കൂട്ടത്തോടെ വന്നിരുന്ന് ലവണം നുണയാറുണ്ട്. പുഴയോരത്തെ നനഞ്ഞ മണ്ണിൽനിന്നും ലവണം നുണയുന്ന ശീലമുണ്ട്.

ജീവിതചക്രം

വട്ടുവള്ളി, വട്ടക്കാക്കക്കൊടി, തുടങ്ങിയ സസ്യങ്ങളിലാണ് കരിനീലക്കടുവ മുട്ടയിടുക. മുട്ട ഒരു ചില്ലുകുടം കമഴ്ത്തിവെച്ചടുപോലെയിരിക്കും.

ശലഭപ്പുഴുവിന് പഴുതാരയുടെ ആകൃതിയാണ്. ഇരുണ്ട ദേഹത്ത് കറുപ്പും വെളുപ്പും നിറത്തിൽ നെടുകെയുള്ള വരകൾ കാണാം. പുഴുപ്പൊതി ഇളം പച്ച നിറമാണ്.പുഴുപ്പൊതിയിൽ അങ്ങിങ്ങായി സുവർണ്ണപുള്ളികൾ കാണാനാകും.

അവലംബം

  • കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ്)-ഡോ.അബ്ദുള്ള പാലേരി

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കരിനീലക്കടുവ&oldid=3686104" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ