കരൺ ജോഹർ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ബോളിവുഡ് ചലച്ചിത്രസംവിധാ‍യകനും, നിർമ്മാതാവും, ടെലിവിഷൻ അവതാരകനുമാണ് കരൺ ജോഹർ (ഹിന്ദി: करण जौहर,( ജനനം: മേയ് 25, 1972). മുൻ ബോളിവുഡ് സംവിധായകനായ യാശ് ജോഹറിന്റേയും ഹിരൂ ജോഹറിന്റേയും പുത്രനാണ് കരൺ.[3][4] ബോളിവുഡിലെ മികച്ച സംവിധായകന്മാരിലൊരാളായി കരൺ ജോഹർ കണക്കാക്കപ്പെടുന്നു.[5][6]

കരൺ ജോഹർ
Johar at the 61st Filmfare Awards in 2016
ജനനം
Rahul Kumar Johar[1]

(1972-05-25) 25 മേയ് 1972  (52 വയസ്സ്)
തൊഴിൽActor, director, producer, screenwriter, costume designer, television host
സജീവ കാലം1998–present
കുട്ടികൾ2
മാതാപിതാക്ക(ൾ)Yash Johar
Hiroo Johar
ബന്ധുക്കൾYash Chopra and Baldev Raj Chopra (maternal uncles)
പുരസ്കാരങ്ങൾFull list
Honours
ഒപ്പ്

ജീവിതരേഖ

തന്റെ പിതാവ് സ്ഥാപിച്ച ധർമ്മ പ്രൊഡക്ഷൻസ് എന്നതാണ് കരൺ ജോഹറിന്റെ ചലച്ചിത്രനിർമ്മാണ കമ്പനി. തന്റെ ചെറുപ്പകാലത്ത് അന്നത്തെ നായകന്മാരായിരുന്ന രാജ് കപൂർ, യാശ് ചോപ്ര എന്നിവരിൽ നിന്ന് കരൺ പ്രചോദനം ഉൾക്കൊണ്ടിരുന്നു.[4][7]

തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത് 1995 ൽ ഒരു അഭിനേതാവായി ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ദിൽ‌വാലെ ദുൽ‌ഹനിയ ലേ ജായെംഗേ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ്. ഈ ചിത്രത്തിൽ സംവിധായകനായ ആദിത്യ ചോപ്രയുടെ സഹസംവിധായകനുമായിരുന്നു. കൂടാതെ ഈ ചിത്രത്തിന്റെ തിരക്കഥയിലും കരൺ സാരമായ സംഭാവന നൽകി.[4] പിന്നീട് ഷാരൂഖ് ഖാനിനൊപ്പം ധാരാളം ചിത്രങ്ങൾ ചെയ്തു.[4]

1998 ൽ ആദ്യ ചിത്രം കുച്ച് കുച്ച് ഹോതാ ഹേ സംവിധാനം ചെയ്തു. ഈ ചിത്രം ആ വർഷത്തെ 8 ഫിലിംഫെയർ പുരസ്കാരങ്ങൾ നേടി.[4][8] പിന്നീട് കുടുംബ ചിത്രമായ കഭി ഖുശി കഭി ഘം എന്ന ചിത്രം സംവിധാനം ചെയ്തു. 2001 ൽ പുറത്തിറങ്ങിയ ഈ ചിത്രം അഞ്ച് ഫിലിംഫെയർ പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഈ ചിത്രം ഒരു വിജയ ചിത്രമായിരുന്നു.[9] പിന്നീട് 2003 ൽ കൽ ഹോ ന ഹോ ,[10] 2005 ൽ കാൽ [11] എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. പിന്നീട് 2005 ൽ വീണ്ടും കഭി അൽ‌വിദ ന കഹ്ന എന്ന ചിത്രം സംവിധാനം ചെയ്തു.[11][12]

ടെലിവിഷൻ

ടെലിവിഷനിൽ സ്റ്റാർ വേൾഡ് ചാനലിൽ കോഫി വിത് കരൺ എന്ന താര അഭിമുഖ പരിപാടിയുടെ അവതാരകൻ കൂടിയാണ് കരൺ.[13] ഇതിന്റെ ആദ്യ സീസൺ 2004 ൽ തുടങ്ങി 2006 ൽ അവസാനിച്ചു. രണ്ടാം സീസൺ 2007 ഫെബ്രുവരിയിൽ തുടങ്ങി ആഗസ്തിൽ അവസാനിച്ചു.[13]

ചലച്ചിത്രങ്ങൾ

നിർമ്മാതാവ്

  • സ്റ്റെപ് മോം (2010)
  • മൈ നെയിം ഈസ് ഖാൻ (2010)
  • കുർബാൻ (2009)
  • വേക്ക് അപ് സിഡ് (2009)
  • ദോസ്താന (2008)
  • കാൽ (2005)
  • കൽ ഹോ ന ഹോ (2003)
  • ഡൂപ്ലിക്കേറ്റ് (1998) - സഹനിർമ്മാതാവ്

തിരക്കഥ

  • സ്റ്റെപ് മോം (2010) - തിരക്കഥ
  • മൈ നെയിം ഈസ് ഖാൻ (2010) - കഥ
  • കുർബാൻ (2009) - കഥ
  • കഭി അൽവിദ നാ കെഹ്ന (2006) - സ്ക്രീൻ പ്ലേ, കഥ
  • കൽ ഹോ ന ഹോ (2003) - സ്ക്രീൻ പ്ലേ, കഥ
  • കഭി ഖുഷി കഭി ഗം (2001) - കഥ
  • കുച്ച് കുച്ച് ഹോതാ ഹെ (1998) - സംഭാഷണം, സ്ക്രീൻ പ്ലേ, കഥ

സംവിധാനം

  • ലസ്റ്റ് സ്റ്റോറീസ് (2018)
  • ഏ ദിൽ ഹെ മുഷ്ഖിൽ(2016)
  • ബോംബെ ടാക്കീസ്(2013)
  • സ്റ്റുഡൻറ് ഓഫ് ദി ഇയർ(2012)
  • മൈ നേം ഈസ് ഖാൻ‍ (2010)
  • കഭി അൽവിദ നാ കെഹ്ന (2006)
  • കഭി ഖുഷി കഭി ഗം (2001)
  • കുച്ച് കുച്ച് ഹോതാ ഹെ (1998)

അഭിനേതാവ്

  • ദിൽവാലേ ദുൽഹനിയാ ലേ ജായേൻഗേ (1995)

വസ്ത്രാലങ്കാരം

  • ഓം ശാന്തി ഓം (2007)
  • മൊഹബത്തേൻ (2000)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കരൺ_ജോഹർ&oldid=3971514" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ