കാളിദാസൻ (ചലച്ചിത്രനടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള ചലച്ചിത്ര അഭിനേതാവും താരജോഡികളായ ജയറാം-പാർവ്വതി ദമ്പതികളുടെ മകനുമാണ് കാളിദാസ് ജയറാം (ജനനം: 16 ഡിസംബർ 1993)

കാളിദാസ് ജയറാം
കാളിദാസ് ജയറാം
ജനനം (1993-12-16) 16 ഡിസംബർ 1993  (30 വയസ്സ്)
പെരുമ്പാവൂർ, എറണാകുളം ജില്ല
തൊഴിൽചലച്ചിത്ര അഭിനേതാവ്
മാതാപിതാക്ക(ൾ)ജയറാം,
പാർവ്വതി

ജീവിതരേഖ

പ്രമുഖ മലയാളം - തമിഴ് ചലച്ചിത്രനടൻ ജയറാമിന്റെയും മുൻകാല മലയാള നടി പാർവ്വതിയുടെയും മകനായി 1993 ഡിസംബർ 16ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ചു.മാളവിക ജയറാം സഹോദരിയാണ്. ചെന്നൈ പത്മശേഷാദ്രി ഭവൻ, ചോയിസ് സ്കൂൾ കൊച്ചി, എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദം നേടി.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസൻ. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രങ്ങളിലെ അഭിനയ മികവിന് 2003-ലെ മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും കാളിദാസൻ നേടി.[1]

മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരം ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൽ കലാമിൽ നിന്നും ഏറ്റുവാങ്ങുന്നു.
  • മികച്ച ബാലനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2003.(ചിത്രം:എന്റെ വീട്, അപ്പൂന്റേം) [2]
  • മികച്ച ബാലനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 2003. (ചിത്രം: എന്റെ വീട്, അപ്പൂന്റേം)[3]

അഭിനയിച്ച സിനിമകൾ

  • കൊച്ചു കൊച്ചു സന്തോഷങ്ങൾ 2000
  • യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 2002
  • എൻ്റെ വീട് അപ്പൂൻ്റേം 2003
  • പൂമരം 2018
  • മിസ്റ്റർ & മിസിസ് റൗഡി 2018
  • അർജൻറീന ഫാൻസ് കാട്ടൂർക്കടവ് 2019
  • ഹാപ്പി സർദാർ 2019
  • ജാക്ക് & ജിൽ 2021
  • പുത്തം പുതു കാലായി 2020
  • പാവ കഥൈകൾ 2020
  • ഒരു പക്ക കഥൈ 2020
  • ബാക്ക്പാക്കേഴ്സ് 2021
  • ജാക്ക് എൻ ജിൽ 2022
  • വിക്രം 2022
  • നച്ചത്തിരം നഗർഗിരധു 2022
  • രജനി 2023
  • അവൾ പെയർ രജനി 2023

അവലംബങ്ങൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ