കെ.ജി. കുഞ്ഞുകൃഷ്ണപിള്ള

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമാണ് കെ.ജി. കുഞ്ഞുകൃഷ്ണപിള്ള[1]. നെടുമങ്ങാട് നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. 1927 സെപ്റ്റംബർ 26ന് ഗോവിന്ദക്കുറുപ്പിന്റേയും ഗൗരിയമ്മയുടേയും മകനായി ജനിച്ചു, വി. തങ്കമ്മയാണ് ഭാര്യ, ഇദ്ദേഹത്തിന് രണ്ട് മകനും ഒരു മകളുമാണുണ്ടായിരുന്നത്. രാജ്യത്തെ പ്രായപൂർത്തി വോട്ടവകാശം 21ൻ നിന്ന് 18 വയസ്സാക്കാൻ കേരള നിയമസഭയിൽ പ്രമേയം പാസക്കിയത് ഇദ്ദേഹമായിരുന്നു[2], 1971 മാർച്ച് 26ന് നാലാം കേരള നിയമസഭയിലായിരുന്നു ആ പ്രമേയം അവതരിപ്പിച്ചത്. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. തിരുവനന്തപുരം എക്സിക്യൂട്ടിവ് കൗൺസിൽ അംഗം, കിസാൻ സഭ ജില്ലാ പ്രസിഡന്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വെമ്പായം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡൺറ്റായിരിക്കെയാണ് ഇദ്ദേഹം മൂന്നാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്, ആ കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റും, നിയമസഭാംഗവുമയിരുന്നു അദ്ദേഹം[2]. അതുപോലെ തുമ്പയിലെ വി.എസ്.എസ്.സി. തമിഴ്നാട്ടിലേക്ക് മാറ്റുന്നതിനെതിരെ ഒരു പ്രമേയം 1972 സെപ്റ്റംബർ 29ന് അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു[1].

കെ.ജി. കുഞ്ഞുകൃഷ്ണപിള്ള
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – മാർച്ച് 22 1977
മുൻഗാമിഎൻ. നീലകണ്ഠരു പണ്ടാരത്തിൽ
പിൻഗാമികണിയാപുരം രാമചന്ദ്രൻ
മണ്ഡലംനെടുമങ്ങാട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1927-09-26) സെപ്റ്റംബർ 26, 1927  (96 വയസ്സ്)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിവി. തങ്കമ്മ
കുട്ടികൾരണ്ട് മകൻ, ഒരു മകൾ
മാതാപിതാക്കൾ
  • ഗോവിന്ദക്കുറുപ്പ് (അച്ഛൻ)
  • ഗൗരിയമ്മ (അമ്മ)
വസതിഉള്ളൂർ
As of ജനുവരി 11, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമംവർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിലഭിച്ച വോട്ടുകൾഭൂരിപക്ഷംതൊട്ടടുത്ത സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾ
11970[3]നെടുമങ്ങാട് നിയമസഭാമണ്ഡലംകെ.ജി. കുഞ്ഞുകൃഷ്ണപിള്ളസി.പി.ഐ.21,5483,762വി. സഹദേവൻസ്വതന്ത്രൻ17,786
21967[4]നെടുമങ്ങാട് നിയമസഭാമണ്ഡലംകെ.ജി. കുഞ്ഞുകൃഷ്ണപിള്ളസി.പി.ഐ.20,5845,653എസ്.വി. നായർകോൺഗ്രസ്14,931

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ