കെ. കൃഷ്ണൻകുട്ടി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

ജനതാദൾ കർഷക നേതാവും വൈദ്യുതി വകുപ്പ് മന്ത്രിയുമാണ് കെ. കൃഷ്ണൻകുട്ടി (ജനനം :13 ആഗസ്റ്റ് 1944). അനെർട്ടിന്റെ ചുമതലയും വഹിക്കുന്നു.[1][2] സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ 2013 ജൂണിൽ പാർട്ടിയിൽ നിന്ന് രാജി വെച്ചു. ആറ്, ഏഴ്, ഒൻപത് നിയമസഭകളിലേക്ക് പാലക്കാട്ടെ ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം പിണറായി മന്ത്രിസഭയിൽ ജലവിഭവമന്ത്രിയായിരുന്നു.[3]

കെ. കൃഷ്ണൻകുട്ടി
കേരള നിയമസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി
ഓഫീസിൽ
നവംബർ 27 2018 – മേയ് 3 2021
മുൻഗാമിമാത്യു ടി. തോമസ്
പിൻഗാമിറോഷി അഗസ്റ്റിൻ
കേരള നിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമികെ. അച്യുതൻ
മണ്ഡലംചിറ്റൂർ
ഓഫീസിൽ
മേയ് 21 1991 – മേയ് 14 1996
മുൻഗാമികെ.എ. ചന്ദ്രൻ
പിൻഗാമികെ. അച്യുതൻ
ഓഫീസിൽ
ജനുവരി 25 1980 – മാർച്ച് 1987
മുൻഗാമിപി. ശങ്കർ
പിൻഗാമികെ.എ. ചന്ദ്രൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1944-08-13) 13 ഓഗസ്റ്റ് 1944  (79 വയസ്സ്)
എഴുത്താണി
രാഷ്ട്രീയ കക്ഷിജനതാദൾ എസ്.
പങ്കാളിവിലാസിനി
കുട്ടികൾമൂന്ന് മകൻ, ഒരു മകൾ
മാതാപിതാക്കൾ
  • കുഞ്ചുകുട്ടി (അച്ഛൻ)
  • ജാനകി (അമ്മ)
വസതിചിറ്റൂർ
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ

കുഞ്ഞുകുട്ടിയുടെ മകനായി പാലക്കാട് ജനിച്ചു. എസ്.എസ്.എൽ.സി വരെ പഠിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തി.[4] പിന്നീട് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പെരുമാട്ടി സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെയും പാലക്കാട് ജില്ലാ കോപ്പറേറ്റീവ് ബാങ്കിന്റെയും ഡയറക്ടർ, നാഷണൽ ലേബർ ഓർഗനൈസേഷന്റെ സംസ്താന ട്രഷറർ എന്നീ നിലളിലെല്ലാം പ്രവർത്തിച്ചു. ജനതാദൾ പാർട്ടി പിളർന്നപ്പോൾ എം.പി. വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) രൂപീകരിച്ചു. അതിന്റെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ രാജി വെച്ചു.[5] 2016-ന് പുറമെ 1980, 82, 91 ,2016, 21വർഷങ്ങളിൽ ചിറ്റൂരിൽ നിന്ന്തിരഞ്ഞെടുക്കപ്പെട്ടു. 2018 നവംബറിലാണ് ആദ്യമായി മന്ത്രിയായി ചുമതലയേറ്റത്.സ്വയം കൃഷിക്കാരൻ കൂടിയായ ഇദ്ദേഹം ജലസേചനത്തെപ്പറ്റി വർഷങ്ങളോളം ദീർഘമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ജലസേചന തർക്കങ്ങളിൽ താത്പര്യത്തോടെ ഇടപെടാറുണ്ട്.വൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കാനും എല്ലാ വീടുകളെയും സോളാർ വൈദ്യുത ഉല്പാദനം ആരംഭിക്കാനും ഉള്ള പദ്ധതികൾ KSEBനടപ്പാക്കി വരുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കെ._കൃഷ്ണൻകുട്ടി&oldid=3816205" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ