കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2009

കേരള സർക്കാറിന്റെ 2009-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2010 ഏപ്രിൽ 6-നു് വൈകീട്ട് 4-നു് പ്രഖ്യാപിച്ചു[1]. 36 ചലച്ചിത്രങ്ങളും കുട്ടികളുടെ രണ്ട് ചലച്ചിത്രങ്ങളുമാണ്‌ അവാർഡിനു പരിഗണിച്ചത്[2]. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബിയാണ്‌ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ഇത്തവണത്തെ പുരസ്കാര നിർണയ സമിതിയുടെ അദ്ധ്യക്ഷ സായ് പരാഞ്ജ്പെ ആയിരുന്നു. ഇവരെക്കൂടാതെ വിധുബാല, അജയൻ, കെ മധു, ഡോ. ശാരദക്കുട്ടി, കെ ജി സോമൻ, ഡോ. കെ എസ് ശ്രീകുമാർ, മുഖത്തല ശിവജി എന്നിവരും സമിതിയിൽ ഉണ്ടായിരുന്നു[3].

രഞ്ജിത്ത് സം‌വിധാനം ചെയ്ത പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. പഴശ്ശിരാജ എന്ന ചിത്രം സം‌വിധാനം ചെയ്ത ഹരിഹരൻ മികച്ച സം‌വിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടി മികച്ച നടനായും ശ്വേത മേനോൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ചിത്രങ്ങളിലെ അഭിനയത്തിനു ജഗതി ശ്രീകുമാറിനു പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.[1]

ജെ.സി. ഡാനിയേൽ പുരസ്കാരം

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

പുരസ്കാരംചലച്ചിത്രംസം‌വിധായകൻ
മികച്ച ചിത്രംപാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥരഞ്ജിത്ത്
മികച്ച രണ്ടാമത്തെ ചിത്രംരാമാനംഎം.പി. സുകുമാരൻ നായർ
മികച്ച ജനപ്രിയ ചിത്രംഇവിടം സ്വർഗ്ഗമാണ്‌റോഷൻ ആൻഡ്രൂസ്
മികച്ച കുട്ടികളുടെ ചിത്രംകേശുപി. ശിവൻ
മികച്ച ഡോക്യുമെന്ററിഎഴുതാത്ത കത്തുകൾവിനോദ് മങ്കര

വ്യക്തിഗത പുരസ്കാരങ്ങൾ

പുരസ്കാരംലഭിച്ച വ്യക്തിചലച്ചിത്രം
മികച്ച സം‌വിധായകൻഹരിഹരൻപഴശ്ശിരാജ
മികച്ച നടൻമമ്മൂട്ടിപാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ
മികച്ച നടിശ്വേത മേനോൻപാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ
മികച്ച തിരക്കഥാകൃത്ത്എം.ടി. വാസുദേവൻ നായർപഴശ്ശിരാജ
മികച്ച നവാഗതസംവിധായകൻപി. സുകുമാർസ്വ. ലേ.
മികച്ച രണ്ടാമത്തെ നടൻമനോജ് കെ. ജയൻപഴശ്ശിരാജ
മികച്ച രണ്ടാമത്തെ നടിപത്മപ്രിയപഴശ്ശിരാജ
മികച്ച കഥാകൃത്ത്ശശി പരവൂർകടാക്ഷം
മികച്ച ഹാസ്യനടൻസുരാജ് വെഞ്ഞാറമൂട്ഇവർ വിവാഹിതരായാൽ
മികച്ച ബാലതാരംബേബി നിവേദിതഭ്രമരം
മികച്ച ഗാനസം‌വിധായകൻമോഹൻ സിതാരസൂഫി പറഞ്ഞ കഥ
മികച്ച ഗാനരചയിതാവ്റഫീക്ക് അഹമ്മദ്സൂഫി പറഞ്ഞ കഥ‍
മികച്ച ഗായകൻകെ.ജെ. യേശുദാസ്മദ്ധ്യവേനൽ
മികച്ച ഗായികശ്രേയ ഘോഷൽബനാറസ്
മികച്ച പശ്ചാത്തലസംഗീതംരാഹുൽ രാജ്‍ഋതു
മികച്ച ഛായാഗ്രാഹകൻകെ.ജി. ജയൻസൂഫി പറഞ്ഞ കഥ
മികച്ച നൃത്ത സം‌വിധാനംദിനേശ് കുമാർസാഗർ ഏലിയാസ് ജാക്കി
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ഷോബി തിലകൻപഴശ്ശിരാജ
മികച്ച വസ്‌ത്രാലങ്കാരംനടരാജൻപഴശ്ശിരാജ
മികച്ച മേക്കപ്പ്‌രഞ്ജിത്ത്‌ അമ്പാടിപാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോചിത്രാഞ്ജലി സ്റ്റുഡിയോസൂഫി പറഞ്ഞ കഥ
മികച്ച ശബ്ദലേഖനംഎൻ. ഹരികുമാർപത്താംനിലയിലെ തീവണ്ടി
മികച്ച കലാസംവിധാനംമുത്തുരാജ്‌പഴശ്ശിരാജ
മികച്ച ചിത്രസംയോജനം
മികച്ച ചലച്ചിത്ര ലേഖനംപി.എസ്. രാധാകൃഷ്ണൻ, കെ.പി. ജയകുമാർ
ചലച്ചിത്രഗ്രന്ഥംജി.പി. രാമചന്ദ്രൻ

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ