കേരള സംസ്ഥാന ആസൂത്രണ ബോർഡ്

കേരളത്തിലെ വികസന പദ്ധതികളുടെ ആസൂത്രണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ സഹായിക്കുന്ന ഉപദേശക സമിതിയാണ് സംസ്ഥാന ആസൂത്രണ ബോർഡ്. ബോർഡിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും സമഗ്രമായ സാമ്പത്തികാവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു വരുന്നു. 1950-ൽ ദേശീയ തലത്തിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നു. സംസ്ഥാന തലത്തിൽ സമഗ്രമായ ആസൂത്രണം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി 1967-ൽ ആണ് സംസ്ഥാന മുഖ്യ മന്ത്രി അധ്യക്ഷനായി കേരളത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് രൂപം കൊണ്ടത്.

കേരള സംസ്ഥാന ആസൂത്രണ ബോർഡ്
ഏജൻസി അവലോകനം
രൂപപ്പെട്ടത്സെപ്റ്റംബർ 1967
അധികാരപരിധികേരള സർക്കാർ
ആസ്ഥാനംതിരുവനന്തപുരം, കേരളം,
 ഇന്ത്യ
ഉത്തരവാദപ്പെട്ട മന്ത്രിപിണറായി വിജയൻ, കേരള മുഖ്യമന്ത്രി , ആസൂത്രണ ബോർഡ് ചെയർമാൻ
മേധാവി/തലവൻവി കെ രാമചന്ദ്രൻ, ആസൂത്രണ ബോർഡ് വൈസ്-ചെയർമാൻ
വെബ്‌സൈറ്റ്
www.spb.kerala.gov.in

ബോർഡ്

അംഗങ്ങൾ

അംഗങ്ങളെ ഗവൺമെന്റ് കാലാകാലങ്ങളിൽ നാമനിർദ്ദേശം ചെയ്യും. മുഖ്യമന്ത്രി അധ്യക്ഷനായ ബോർഡിൽ ഒരു ഉപാധ്യക്ഷനും, പ്രധാന മേഖലകൾ കൈകാര്യം ചെയ്യുന്ന അംഗങ്ങളും പാർട്ട്‌ടൈം അംഗങ്ങളും ഉണ്ടായിരിക്കും. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പു സെക്രട്ടറിയും ബോർഡിലെ സ്ഥിരം ക്ഷണിതാക്കളാണ്. പ്ലാനിംഗ് ബോർഡ് ഏഴു പ്രധാന വിഭാഗങ്ങളിലൂടെയാണ് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പ്ലാൻ കോർഡിനേഷൻ , കൃഷി, വ്യവസായം, സോഷ്യൽ സർവീസസ് വിഭാഗം, വികേന്ദ്രീകൃത ആസൂത്രണ വിഭാഗം, പേഴ്സ്‌പെക്റ്റീവ് പ്ലാനിംഗ് വിഭാഗം, ഇവാലുവേഷൻ ഡിവിഷൻ എന്നിവയാണ് ബോർഡിന്റെ ഏഴു പ്രധാന ഡിവിഷനുകൾ. വിവരസാങ്കേതികവിദ്യാ ശാഖയും പ്ലാൻ പബ്ലിസിറ്റി വിഭാഗവും സംസ്ഥാന ആസൂത്രണ ബോർഡ്ൽ പ്രവർത്തിക്കുന്നു.[1][2]

വൈസ്-ചെയർമാൻ
പേര്മുതൽവരെ
ശ്രീ കെ. ടി. ചാണ്ടി28.04.197226.06.1980
ശ്രീ എം. ജെ. തവരാജ്‌25.09.198031.11.1981
ശ്രീ എം. സ്. റാം30.07.198218.10.1983
ശ്രീ എം. സത്യപാൽ18.10.198310.01.1985
പ്രൊഫ ഐ. സ് ഗുലാത്തി23.09.198713.09.1992
ശ്രീ വി.രാമചന്ദ്രൻ13.09.1992ഏപ്രിൽ 1996
പ്രൊഫ ഐ. സ് ഗുലാത്തിമെയ് 1996മെയ് 2001
ശ്രീ വി.രാമചന്ദ്രൻ21.07.200122.03.2005
ശ്രീ സി. വി പദ്മരാജൻ23.03.200516.05.2006
പ്രൊഫ പ്രഭാത് പാറ്റ്നായിക്22.06.200615.05.2011
ശ്രീ കെ. എം. ചന്ദ്രശേഖർ27.06.20112016
ശ്രീ വി. കെ. രാമചന്ദ്രൻ2016

മെമ്പർ സെക്രട്ടറി

മെമ്പർ സെക്രട്ടറി സ്ഥാപനത്തിന്റെ തലവനും ബോർഡിന്റെ ഔദ്യോഗിക അംഗമായി പ്രവർത്തിക്കുന്നു. ബോർഡ് യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും ബോർഡ് തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളോടും ഏജൻസികളോടും ഉള്ള ഉത്തരവാദിത്തം ഈ വ്യക്തിയിൽ നിക്ഷിപ്തമാണ്.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ആസൂത്രണ ബോർഡ്നെ സംബന്ധിച്ചുള്ള നയ കാര്യങ്ങളും മറ്റ് വിഷയങ്ങളും ബോർഡിനെ ഉപദേശിക്കാനായി സർക്കാർ നിയമിക്കുന്ന വ്യക്തിയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്.

സാങ്കേതിക വിഭാവങ്ങൾ

ബോർഡിന്റെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങളും നടപ്പിലാക്കാൻ ആസൂത്രണ ബോർഡിൽ ഏഴ് സാങ്കേതിക വിഭാഗങ്ങൾ ഉണ്ട്

  • കൃഷി വിഭാഗം
  • വ്യവസായവും അടിസ്ഥാന സൗകര്യവിഭാഗവും
  • സാമൂഹ്യ സേവന വിഭാഗം
  • വികേന്ദ്രീകൃത ആസൂത്രണ വിഭാഗം
  • കാഴ്ചപ്പാട് ആസൂത്രണ വിഭാഗം
  • പ്ലാൻ കോണ്ട്രാക്ഷൻ വിഭാഗം
  • വിലയിരുത്തൽ വിഭാഗം

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ