കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്

കേരള സർക്കാരിൻ്റെ ഒരു വകുപ്പ്

കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങീ പ്രാദേശിക ഭരണകൂടങ്ങളുടെ നയപരമായ കാര്യങ്ങൾ നോക്കുന്ന സംസ്ഥാന സർക്കാരിൻ്റെ വകുപ്പാണ് തദ്ദേശ സ്വയംഭരണ വകുപ്പ്[1]. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയാണ് കേരളത്തിൽ നിലവിലുള്ളത്. ഭരണഘടനയുടെ 73-ഉം 74-ഉം ഭേദഗതികൾ മൂലം, ത്രിതല സമ്പ്രദായം ഇന്ത്യയിൽ നിലവിൽ വന്നു. വികസന പരിപാടികൾ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫലപ്രദമായ ഏജൻസികളായി ഉയർന്നിരിക്കുന്നു. പഞ്ചായത്ത്‌ വകുപ്പ്, നഗരകാര്യ വകുപ്പ്, ഗ്രാമ വികസന വകുപ്പ്, നഗര ഗ്രാമാസൂത്രണ വകുപ്പ് എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ പ്രധാന അനുബന്ധ വകുപ്പുകളാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നത് ഈ വിഭാഗങ്ങൾ എല്ലാം ഉൾപ്പെടുന്നതാണ്. വകുപ്പിന് ഒരു ഗവൺമെന്റ് സെക്രട്ടറിയാണ് നേതൃത്വം നൽകുന്നത്. മന്ത്രിമാർ ചേർന്നാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എന്നാൽ ഈ മൂന്നു വിഭാഗങ്ങളുടേയും ഏകോപനം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുന്നത് ഈ മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രി ഉൾപ്പെടുന്ന ഒരു സമിതിയാണ്. നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് വകുപ്പിനെ നയിക്കുന്നത്, അദ്ദേഹത്തെ ഭരണത്തിൽ സഹായിക്കുന്നതിനും സര്ക്കാര് നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കുന്നതിനും വേണ്ടി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഒരു പ്രിൻസിപ്പൽ സെക്രട്ടറിയെയും നിയമിച്ചിട്ടുണ്ട്.

കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്
Local-Self Government Department
കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ്
വകുപ്പ് അവലോകനം
ആസ്ഥാനംസെക്രട്ടേറിയേറ്റ്, തിരുവനന്തപുരം
ഉത്തരവാദപ്പെട്ട മന്ത്രിഎം.ബി. രാജേഷ്, തദ്ദേശ സ്വയംഭരണവും എക്സൈസും മന്ത്രി
മേധാവി/തലവൻമാർശാരദ മുരളീധരൻ ഐ.എ.എസ്., അഡീഷണൽ ചീഫ് സെക്രട്ടറി
 
ഷർമിള മേരി ജോസഫ്

ഐ.എ.എസ്., പ്രിൻസിപ്പൽ സെക്രട്ടറി
 
എം.ജി രാജമാണിക്യംഐ.എ.എസ്., പ്രിൻസിപ്പൽ ഡയറക്ടർ

കീഴ് ഏജൻസികൾപഞ്ചായത്ത് വകുപ്പ്‌
 
നഗരകാര്യ വകുപ്പ്‌
 
ഗ്രാമ വികസന വകുപ്പ്
 
നഗര ഗ്രാമാസൂത്രണ വകുപ്പ്
 
എഞ്ചിനീയറിംഗ് വിഭാഗം
വെബ്‌സൈറ്റ്
https://lsgkerala.gov.in

നാൾ വഴി

1994 ൽ കേരളാ പഞ്ചായത്ത്‌ രാജ് നിയമം നിലവിൽ വന്നു. 1997ൽ ഇ. കെ നായനാർ ഗവണ്മെന്റ് ഊർജ്ജം, ധനകാര്യം, വൈദഗ്ദ്ധ്യം എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യാനുള്ള ധീരമായ സംരംഭം ഏറ്റെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശീയ പങ്കാളിത്തവും 1996-2001ലെ സർക്കാർ അധികാരവികേന്ദ്രീകരണത്തിലൂടെ പ്രോത്സാഹിപ്പിച്ചു

ഭരണ വകുപ്പുകൾ

വകുപ്പ്‌നിലവിൽ വന്നത്ആക്റ്റ്വെബ് സൈറ്റ്
പഞ്ചായത്ത് വകുപ്പ്‌1962പഞ്ചായത്ത് ആക്ട് 1960www.dop.lsgkerala.gov.in
നഗരകാര്യ വകുപ്പ്‌1962കേരള മുനിസിപ്പാലിറ്റി ആക്റ്റ് 1994https://urban.lsgkerala.gov.in/
ഗ്രാമ വികസന വകുപ്പ്1987www.rdd.kerala.gov.in Archived 2018-03-14 at the Wayback Machine.
നഗര ഗ്രാമാസൂത്രണ വകുപ്പ്1957www.townplanning.kerala.gov.in

തദ്ദേശ സ്വയംഭരണ വകുപ്പിലെ മന്ത്രിമാർ

  • M.B rajesh

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ