ഗസ് ഹാൾ

അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും, അദ്ധ്യക്ഷ്യനുമായിരുന്നു അർവ്വോ കുസ്റ്റാ ഹാൾബർഗ് എന്ന ഗസ് ഹാൾ. നാലുതവണ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു് മത്സരിച്ചു. 1910 ഒക്ടോബർ 8 നു് മിലസോട്ടയിലെ ചെറി പട്ടണത്തിൽ ജനിച്ചു, ഒരു കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിലാണു് വളർന്നതു്. ചെറുപ്പത്തിലെ രാഷ്ട്രീയരംഗത്ത് ഇടപെടാൻ തുടങ്ങി [2] 1937 - ൽ ഉരുക്ക് തൊഴിലാളികളുടെ സമരത്തിൽ അണിചേർന്നു. അമേരിക്കയിലെ ചെറുകിട പ്രദേശിക ഉരുക്കു് വ്യവസായ തൊഴിലാളികളെ സംഘടിപ്പിക്കാനായി പ്രവർത്തിച്ചു. രണ്ടാം ചുവപ്പ് ഭീതിയുടെ കാലത്ത് സ്മിത് ആക്ട് പ്രകാരം എട്ടുവർഷം ജയിൽവാസമനുഷ്ഠിച്ചു. ജയിൽ മോചിതനായ ശേഷം നാല്പതു് വർഷക്കാലത്തോളം അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിൽ പ്രവർത്തിച്ചു. 2000 ഒക്ടോബർ 13 നു് ന്യൂയോർക്കിൽ വെച്ചു് അന്തരിച്ചു,

ഗസ് ഹാൾ
ഗസ് ഹാൾ (വലത്തെ ഭാഗത്ത്) 1984 -ൽ കൈയ്യെഴുത്തിൽ ഒപ്പുവെക്കുന്നു.
അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി
ഓഫീസിൽ
1959–2000[1]
മുൻഗാമിയൂജിൻ ഡെന്നിസ്
പിൻഗാമിസാം വെബ്
വ്യക്തിഗത വിവരങ്ങൾ
ജനനം
അർവ്വോ കുസ്റ്റാ ഹാൾബർഗ്

(1910-10-08)ഒക്ടോബർ 8, 1910
ചെറി പട്ടണം, മിനസോട്ട, അമേരിക്ക
മരണംഒക്ടോബർ 13, 2000(2000-10-13) (പ്രായം 90)
ലെനക്സ് ഹിൽ ആശുപത്രി
മാൻഹട്ടൻ, ന്യൂയോർക്ക്
രാഷ്ട്രീയ കക്ഷിഅമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി
പങ്കാളിഎലിസബത്ത് മേരി ടർണർ
കുട്ടികൾഅർവ്വോ, ബർബറ
വസതിയോർക്കേർസ് ന്യൂയോർക്ക്
അൽമ മേറ്റർഅന്താരാഷ്ട്ര ലെനിൻ സ്കൂൾ
ജോലിഉരുക്ക് വ്യവസായ തൊഴിലാളി
ഒപ്പ്

ആദ്യകാലജീവിതം

1910 ഒക്ടോബർ എട്ടിനു മാറ്റ്, സൂസൻ ദമ്പതികളുടെ മകനായാണ് ഗസ് ഹാൾ ജനിച്ചത്.[3] ഫിൻലാന്റിൽ നിന്നുമുള്ള കുടിയേറ്റ കുടുംബമായിരുന്നു ഇത്. തീവ്ര രാഷ്ട്രീയ നിലപാടുകൾ വച്ചുപുലർത്തിയിരുന്നവരായിരുന്നു ഈ ദമ്പതികൾ. അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകർ കൂടിയായിരുന്നു ഇരുവരും. ഗസ് ഹാൾ ചെറുപ്പം തൊട്ടേ ഏതു കാര്യങ്ങളിലും തന്റേതായ നിലപാടുകൾ സ്വീകരിച്ചിരുന്ന ആളായിരുന്നു. ഇൻഡസ്ട്രിയൽ വർക്കേഴ്സ് ഓഫ് ദ വേൾഡ് എന്ന സംഘടനയിൽ ചേർന്നു പ്രവർത്തിച്ചതിനു മാറ്റിനെ കമ്പനിയിൽ നിന്നും പുറത്താക്കുകയും, ആ കാലഘട്ടത്തിൽ കുടുംബം കടുത്ത ദാരിദ്ര്യം അനുഭവിക്കുകയും ചെയ്തിരുന്നു.[4]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗസ്_ഹാൾ&oldid=4082652" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ