ഗെർഡ് മുള്ളർ

ഗെർഡ് മുള്ളർ Gerhard Müller (ജർമ്മൻ ഉച്ചാരണം: [ˈɡɛɐ̯t ˈmʏlɐ]; (ഗെർറ്റ് മുള്ള) 3 നംവംബർ 1945 – 15 ആഗസ്ത് 2021) ഒരു ജർമ്മൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. ലോകം കണ്ട മികച്ച ഗോൾ നേടുന്ന താരങ്ങളിൽ ഒരാളായി അദ്ദേഹത്തെ കണക്കാക്കുന്നു. [2]പെനാൽടി ബോക്സിൽ നിന്ന് ഗോൾ നേടുന്ന അദ്ദേഹത്തിന്റെ അതുല്യമായ കഴിവ് ലോകപ്രശസ്തമാണ്.[3] 1974-ൽ പശ്ചിമ ജർമനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ്. കളിയിൽ നിന്ന് വിരമിച്ച അദ്ദേഹം ബയേൺ മൂണീക്കിനെ പരിശീലകനായി പ്രവർത്തിച്ചു. [4]

ഗെർഡ് മുള്ളർ
Müller in 2007
Personal information
Full nameGerhard Müller
Date of birth(1945-11-03)3 നവംബർ 1945
Place of birthNördlingen, Allied-occupied Germany
Date of death15 ഓഗസ്റ്റ് 2021(2021-08-15) (പ്രായം 75)
Height1.76 m (5 ft 9 in)[1]
Position(s)Striker
Youth career
1958–19631861 Nördlingen
Senior career*
YearsTeamApps(Gls)
1963–19641861 Nördlingen31(51)
1964–1979Bayern Munich453(398)
1979–1981Fort Lauderdale Strikers71(38)
Total555(487)
National team
1966West Germany U231(1)
1966–1974West Germany62(68)
*Club domestic league appearances and goals

അന്താരാഷ്ട്ര നിലയിൽ പാശ്ചാത്യ ജർമ്മനിക്കുവേണ്ടി അദ്ദേഹം 62 മത്സരങ്ങളിൽ നിന്നായി 68 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബ്ബ് നിലയിൽ ആകട്ടെ 427 മത്സരങ്ങളിൽ നിന്ന് 365 ഗോളുകളും ബുണ്ടെസ്ലീഗയിൽ അദ്ദേഹത്തിന്റെ ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു. 1974 ലെ യൂറോപ്യൻ ക്ലബ് മത്സരങ്ങളിൽ 65 ഗോളുകൾ നേടിയത് അടുത്തിടെ വരെ റെക്കോർഡ് ആയിരുന്നു. 2012-ൽ ലയണൽ മെസ്സിയാണ് അദ്ദേഹത്തിന്റെ ഈ നേട്ടം മറികടന്നത്. 2ഏറ്റവും മികച്ച 21 മത്തെ ഗോൾ സ്കോറർ ആയ അദ്ദേഹത്തിന്റെ ഗോൾ-ഗേം അനുപാതം മൂന്നാം സ്ഥാനത്താണ്. 1972ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, 1974ൽ ഫുട്ബോൾ ലോകകപ്പ്, ക്ലബ് ലോകകപ്പ്, മൂന്ന് യൂറോപ്യൻ കപ്പുകൾ, നാല് ബുണ്ടസ്ലിഗ കിരീടങ്ങൾ, 1970ലെ ബാലൺ ഡി ഓർ എന്നിവയാണ് മുള്ളറുടെ കരിയറിലെ പ്രധാന നേട്ടങ്ങൾ. [5]

ദേശീയ ബോംബർ അഥവാ ദെർ ബോംബർ എന്നു വിശേഷിപ്പിച്ചിരുന്ന മുള്ളർ യൂറോപ്യൻ ഫുട്ബോളററായി 1970 ൽ തിരഞ്ഞെടുത്തു.[3] 10 ഗോളുകളാണ് ആ സീസണിൽ ബയേൺ മൂണിക്കിനു വേണ്ടി അദ്ദേഹം നേടിയത്. 1970ൽ ബാൾ ഓൺ ഡി ഓർ പുരസ്കാരവും നേടി.[6][7]

രണ്ടു വർഷത്തിനു ശേഷം പശ്ചിമ ജർമനിയെ യൂറോ കപ്പ് വിജയത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായി. ഫൈനലിൽ സോവിയറ്റ് യൂണിയനെതിരേ ഇരട്ട ഗോളുകൾ നേടി.

ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഗോൾ സ്കോററാണ് മുള്ളർ. 14 ഗോളുകളാണ് മുള്ളർ ലോകകപ്പിൽ നേടിയിട്ടുള്ളത്. മിറോസ്ലാവ് ക്ലോസ് (16), റൊണാൾഡോ (15) എന്നിവരാണ് മുന്നിലുള്ളവർ. [8]

ആഗസ്ത് 15 നു അന്തരിച്ചു. 2015 മുതൽ അൽഷൈമേഴ്‌സ് ബാധിതനായി ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം.

''ഗെർഡ് മുളളർ ഇല്ലായിരുന്നെങ്കിൽ ബയേൺ മ്യൂണിക്ക് എന്ന ഫുട്‌ബോൾ ക്ലബ്ബ് ഇന്ന് നമ്മൾ കാണുന്നതുപോലെ ഉണ്ടാകുമായിരുന്നില്ല.''  മരണ വാർത്തയ്ക്കു പിന്നാലെ ബയേൺ മ്യൂണിക്ക് പ്രസിഡന്റ് ഹെർബെർട്ട് ഹൈനർ പറഞ്ഞ വാക്കുകളാണിത്.

റഫറൻസുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗെർഡ്_മുള്ളർ&oldid=3639975" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ