ഗോഎയർ

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറഞ്ഞ യാത്രാനിരക്കിൽ സർവീസ് നടത്തുന്ന എയർലൈനാണ് ഗോഎയർ. [3] നവംബർ 2015-ലാണ് ഗോഎയർ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വാഡിയ ഗ്രൂപ്പിൻറെ വ്യോമയാന കമ്പനിയാണ് ഗോഎയർ. [4] ജനുവരി 2014-ളെ കണക്കനുസരിച്ച് ഇന്ത്യൻ മാർക്കറ്റിലെ മാർക്കറ്റ്‌ ഷെയർ അനുസരിച്ചു അഞ്ചാമത്തെ വലിയ എയർലൈനാണ് ഗോഎയർ. ഇന്ത്യയിലെ 22 നഗരങ്ങളിലേക്ക് ദിവസേന 140-ൽ അധികവും ഓരോ ആഴ്ച്ചയും ഏകദേശം 975-ൽ അധികവും സർവീസുകൾ ഗോഎയർ പ്രവർത്തിക്കുന്നു. മുംബൈയിലെ ചത്രപ്പതി ശിവജി അന്താരാഷ്ട്ര എയർപോർട്ടും ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടുമാണ് ഗോഎയറിൻറെ ഹബ്ബുകൾ. [5]

ഗോഎയർ
IATA
G8
ICAO
GOW
Callsign
GO AIR
തുടക്കം2005
തുടങ്ങിയത്നവംബർ 2005
ഹബ്
സെക്കൻഡറി ഹബ്
Focus cities
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംGoClub[1]
Fleet size19
ലക്ഷ്യസ്ഥാനങ്ങൾ22
ആപ്തവാക്യംFly Smart
മാതൃ സ്ഥാപനംവാഡിയ ഗ്രൂപ്പ്
ആസ്ഥാനംWorli, മുംബൈ, മഹരാഷ്ട്ര, ഇന്ത്യ
പ്രധാന വ്യക്തികൾJehangir Wadia (MD)
Wolfgang Prock-Schauer(CEO)
ലാഭംIncrease 104 മില്യൺ (US$1.6 million) (2013)[2]
വെബ്‌സൈറ്റ്www.goair.in

ചരിത്രം

പ്രശസ്തനായ ഇന്ത്യൻ വ്യവസായി നുസ്ലി വാഡിയയുടെ ഇളയ പുത്രൻ ജഹാങ്കിർ വാഡിയയാണ് 2005-ൽ ഗോഎയർ സ്ഥാപിച്ചത്. ബോംബെ ഡയിങ്ങ്, ബ്രിട്ടാനിയ എന്നീ പേരുകേട്ട സ്ഥാപനങ്ങളുടെ ഉടമസ്ഥരായ വാഡിയ ഗ്രൂപ്പിൻറെ വ്യോമയാന പദ്ധതിയാണ് ഗോഎയർ.ഈ എയർലൈനിൻറെ മുഴുവനായ ഉടമസ്ഥാവകാശം വാഡിയ ഗ്രൂപ്പിനാണ്. ജഹാങ്കിർ വാഡിയ തന്നെയാണ് എയർലൈനിൻറെ മാനേജിംഗ് ഡയറക്ടറും.[6] നവംബർ 2005-ൽ എയർബസ്‌ എ320 വിമാനം ഉപയോഗിച്ച് ഗോഎയർ പ്രവർത്തനം ആരംഭിച്ചു.

2007ജനുവരി മുതൽ ശരാശരി 76 ശതമാനം ലോഡ് ഫാക്ടറാണ് ഗോഎയർ പ്രകടിപ്പിക്കുന്നത്. അതേസമയം, അതേ കാലഘട്ടത്തിൽ തന്നെ സ്ഥാപിക്കപ്പെട്ട ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നീ എയർലൈനുകൾ മാർക്കറ്റ്‌ ഷെയർ, വിമാനങ്ങളുടെ എണ്ണം, ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം എന്നിവകളിൽ ഗോഎയറിനെ പിന്നിലാക്കിയിട്ടുണ്ട്. എന്നാൽ, വാഡിയക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) വോൾഫ്ഗാങ്ങ് പ്രോക്-ഷോറിനുമുള്ള അഭിപ്രായം വ്യത്യസ്തമാണ്. വളർച്ചയുടെ നിരക്ക് കുറവാകാനുള്ള കാരണം ഇന്ത്യയിലെ ദുഷ്കരമായ വ്യോമയാന പരിസ്ഥിയിൽ മാർക്കറ്റ്‌ ഷെയർ, വിമാനങ്ങളുടെ എണ്ണം, ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം എന്നിവ കൂട്ടുന്നതിനേക്കാൾ ലാഭം നിലനിർത്തുന്നതിനാണ് മുൻഗണന നൽകുന്നത്.[7]

കിംഗ്ഫിഷർ എയർലൈൻസിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രിൽ 2012-ൽ മാർക്കറ്റ്‌ ഷെയറിൽ അവസാന സ്ഥാനമായ ആറാം സ്ഥാനത്തുണ്ടായിരുന്ന ഗോഎയർ എയർലൈൻ അഞ്ചാം സ്ഥാനത്തെത്തി.എന്നാൽ കിംഗ്ഫിഷർ എയർലൈൻസ് അടച്ചുപൂട്ടിയതോടെ ഗോഎയർ 2014 ജനുവരിയിലെ കണക്കനുസരിച്ചു 8.8 ശതമാനം മാർക്കറ്റ്‌ ഷെയറുമായി വീണ്ടും അവസാന സ്ഥാനത്തെത്തി.

ലക്ഷ്യസ്ഥാനങ്ങൾ

ഇന്ത്യയിലെ 22 നഗരങ്ങളിലേക്ക് ദിവസേന 140-ൽ അധികവും ഓരോ ആഴ്ച്ചയും ഏകദേശം 975-ൽ അധികവും സർവീസുകൾ ഗോഎയർ സർവീസ് നടത്തുന്നു. വിമാനങ്ങളുടെ എണ്ണം കുറവായതിനാൽ (19 വിമാനങ്ങൾ), ഇന്ത്യൻ സർക്കാരിൻറെ വ്യോമയാന മന്ത്രാലയത്തിൻറെ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഗോഎയർ അന്താരാഷ്‌ട്ര സർവീസുകൾ നടത്തുന്നില്ല. എന്നാൽ, ഈ നിയമത്തിൽ ഇളവ് ലഭിക്കാനായി ഗോഎയർ 2012-ൽ അപേക്ഷിച്ചു, ഈ അപേക്ഷയിൽ മന്ത്രാലയം ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.

രാജ്യം (സംസ്ഥാനം)നഗരംഎയർപോർട്ട്
ഇന്ത്യ (ആണ്ടമാൻ നികോബാർ)പോർട്ട്‌ ബ്ലയർവീർ സവർക്കർ എയർപോർട്ട്
ഇന്ത്യ (അസം)ഗുവാഹതിലോക്പ്രിയ ഗോപിനാഥ് ബർദോലെ അന്താരാഷ്‌ട്ര എയർപോർട്ട്
ഇന്ത്യ (ബീഹാർ)പട്നലോക് നായക് ജയപ്രകാശ് എയർപോർട്ട്
ഇന്ത്യ (ചാന്ധിഗർ)ചാന്ധിഗർചാന്ധിഗർ എയർപോർട്ട്
ഇന്ത്യ (ഗോവ)ഗോവഗോവ അന്താരാഷ്‌ട്ര എയർപോർട്ട്
ഇന്ത്യ (ഗുജറാത്ത്‌)അഹമദാബാദ്സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര എയർപോർട്ട്
ഇന്ത്യ (ജമ്മു കാശ്മീർ)ജമ്മുജമ്മു എയർപോർട്ട്
ഇന്ത്യ (ജമ്മു കാശ്മീർ)ലേഹ്ലേഹ് കുശോക് ബകുല റിമ്പോചേ എയർപോർട്ട്
ഇന്ത്യ (ജമ്മു കാശ്മീർ)ശ്രീനഗർശ്രീനഗർ എയർപോർട്ട്
ഇന്ത്യ (ജാർഖണ്ഡ്)റാഞ്ചിബിർസ മുണ്ട എയർപോർട്ട്
ഇന്ത്യ (കർണാടക)ബാംഗ്ലൂർകെമ്പേഗൌഡ അന്താരാഷ്‌ട്ര എയർപോർട്ട്
ഇന്ത്യ (കേരള)കൊച്ചികൊച്ചിൻ അന്താരാഷ്‌ട്ര എയർപോർട്ട്
ഇന്ത്യ (മഹാരാഷ്ട്ര)മുംബൈചത്രപതി ശിവജി അന്താരാഷ്‌ട്ര എയർപോർട്ട്
ഇന്ത്യ (മഹാരാഷ്ട്ര)നാഗ്പൂർഡോ. ബാബാസഹാബ് അംബേദ്‌കർ അന്താരാഷ്‌ട്ര എയർപോർട്ട്
ഇന്ത്യ (മഹാരാഷ്ട്ര)പൂനെപൂനെ എയർപോർട്ട്
ഇന്ത്യ (രാജ്യ തലസ്ഥാന നഗരം)ഡൽഹിഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര എയർപോർട്ട്
ഇന്ത്യ (ഒഡീഷ)ഭുബനേശ്വർബിജു പട്നായിക് അന്താരാഷ്‌ട്ര എയർപോർട്ട്
ഇന്ത്യ (രാജസ്ഥാൻ)ജയ്പ്പൂർജയ്പ്പൂർ അന്താരാഷ്‌ട്ര എയർപോർട്ട്
ഇന്ത്യ (തമിഴ്നാട്‌)ചെന്നൈചെന്നൈ അന്താരാഷ്‌ട്ര എയർപോർട്ട്
ഇന്ത്യ (ഉത്തർ പ്രദേശ്‌)ലക്നൌഅമോസി എയർപോർട്ട്
ഇന്ത്യ (പശ്ചിമ ബംഗാൾ)ബാഗ്ദോഗ്രബാഗ്ദോഗ്ര എയർപോർട്ട്
ഇന്ത്യ (പശ്ചിമ ബംഗാൾ)കൊൽക്കത്തനേതാജി സുഭാഷ്‌ ചന്ദ്ര ബോസ് അന്താരാഷ്‌ട്ര എയർപോർട്ട്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗോഎയർ&oldid=2402614" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ