ഗ്ലിനിസ് ബാർബർ

ദക്ഷിണാഫ്രിക്കൻ നടി

ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രിയാണ് ഗ്ലിനിസ് ബാർബർ (ജനനം: ഗ്ലിനിസ് വാൻ ഡെർ റിയറ്റ്;[1] 25 ഒക്ടോബർ 1955). ഡെംപ്‌സി ആന്റ് മേക്ക്‌പീസ് എന്ന ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയിലെ ഹാരിയറ്റ് മേക്ക്‌പീസ്, ഈസ്റ്റ് എന്റേഴ്സ് എന്ന ബ്രിട്ടീഷ് സോപ്പ് ഓപ്പറയിലെ ഗ്ലെൻഡ മിച്ചൽ, എമ്മർഡേൽ എന്ന ബ്രിട്ടീഷ് സോപ്പ് ഓപ്പറയിലെ ഡിസിഐ ഗ്രേസ് ബാരക്ലോഫ്, നൈറ്റ് ആന്റ് ഡേ എന്ന ബ്രിട്ടീഷ് മിസ്റ്ററി സോപ്പ് ഓപ്പറയിലെ ഫിയോണ ബ്രേക്ക്, ബ്ലെയ്ക്ക്സ് 7 എന്ന ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയിലെ സൂലിൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെയാണ് അവർ കൂടുതൽ ബഹുജനശ്രദ്ധ നേടിയത്.

ഗ്ലിനിസ് ബാർബർ
ബാർബർ 2007 ൽ
ജനനം
ഗ്ലിനിസ് വാൻ ഡെർ റിയറ്റ്

(1955-10-25) 25 ഒക്ടോബർ 1955  (68 വയസ്സ്)
ഡബ്ലിൻ, ദക്ഷിണാഫ്രിക്ക
തൊഴിൽനടി
സജീവ കാലം1978–ഇതുവരെ
ജീവിതപങ്കാളി(കൾ)
പോൾ ആൻറണി ബാർബർ
(m. 1976; div. 1979)

Michael Brandon
(m. 1989)
കുട്ടികൾ1
വെബ്സൈറ്റ്www.glynisbarber.com

ആദ്യകാലജീവിതം

ഹെഹെതർ മൗറീൻ (റോബ്), ഫ്രെഡറിക് വെർഡ്‌ലി ബാരി വാൻ ഡെർ റിയറ്റ് എന്നിവരുടെ പുത്രിയായി ദക്ഷിണാഫ്രിക്കയിലെ ഡർബൻ നഗരത്തിലായിരുന്നു ഗ്ലിനിസ് ബാർബറിന്റെ ജനനം.[2]

അഭിനയ ജീവിതം

ടെലിവിഷൻ

മൗണ്ട്വ്യൂ അക്കാദമി ഓഫ് തിയേറ്റർ ആർട്സ് എന്ന നാടക വിദ്യാലയത്തിലാണ് ബാർബർ തന്റെ വിദ്യാഭ്യാസം നിർവ്വഹിച്ചത്. 1978 മുതൽ അവർ അഭിനയരംഗത്ത് സജീവമാണെങ്കിലും 1981-ൽ ബി.ബി.സി.യുടെ സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയായിരുന്ന ബ്ലെയ്ക്ക്സ് 7 ലെ സൂലിൻ എന്ന കഥാപാത്രത്തിലൂടെ അവർ അഭിയരംഗത്ത് മുന്നേറ്റം നടത്തി.

1982-ൽ ജെയ്ൻ ടെലിവിഷൻ പരമ്പരയിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ നായികയായി അവർ അഭിനയിവേഷമിട്ടു. ആ നാളുകളിലെ പരീക്ഷണാത്മക സാങ്കേതികതയായ നീല സ്‌ക്രീനിലെ ഒരു കാർട്ടൂൺ പശ്ചാത്തലം ഉപയോഗിച്ചാണ് ഈ പരമ്പര ചിത്രീകരിക്കപ്പെട്ടത്. എന്നിരുന്നാലും, 1980 കളുടെ മധ്യത്തിൽ സാർജറ്റിന്റെ വേഷത്തിലൂടെയാണ് ബാർബർ കൂടുതൽ അറിയപ്പെട്ടത്. ഹാരിയറ്റ് മേക്ക്‌പീസ് എന്ന കഥാപാത്രത്തെ ഡെംപ്‌സി ആന്റ് മേക്ക്‌പീസ് എന്ന ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയിൽ അവതരിപ്പിക്കുമ്പോൾ അവിടെ സന്നിഹിതനായിരുന്ന തന്റെ ഭാവി ഭർത്താവ് മൈക്കൽ ബ്രാൻഡനെ ബാർബർ കണ്ടുമുട്ടി.

1987 മുതൽ ബാർബർ നാടകങ്ങളിലും ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും പതിവായി അഭിനയിക്കാൻ തുടങ്ങി. നൈറ്റ് ആൻഡ് ഡേ എന്ന എൽ‌ഡബ്ല്യുടി നാടക പരമ്പരയിലും ഫിയോണ ബ്രേക്ക് എന്ന കഥാപാത്രമായി വേഷമിട്ടു. 2006-ൽ എമ്മർഡെയ്‌ൽ ഐടിവി സോപ്പ് ഓപ്പറയിൽ ക്രിസ്മസ് ദിനത്തിൽ മരണമടഞ്ഞ ടോം കിങ്ങിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡിസിഐ ഗ്രേസ് ബാരക്ലോഫ് എന്ന കഥാപാത്രമായി വേഷമിട്ടു. 2007 സെപ്റ്റംബറിൽ അവരുടെ കഥാപാത്രം കൊല്ലപ്പെടുന്നവരെ അവർ അതിൽ അഭിനയിച്ചു. 2009-ൽ, യോർക്ക്ഷെയറിൽ ദി റോയൽ എന്ന മറ്റൊരു ഐടിവി നാടക പരമ്പരയിൽ ആശുപത്രി ഭരണാധികാരയായ ജീൻ മക്അതീറിന്റെ വേഷം അഭിനയിച്ചു.[1] അതേ വർഷംതന്നെ അവരും ബ്രാൻഡനും "ദി ട്രൂത്ത് ഈസ് ഔട്ട് ദെയർ" എന്ന പേരിലുള്ള ന്യൂ ട്രിക്സ് ബിബിസി പരമ്പരയുടെ എപ്പിസോഡിൽ അഭിനയിച്ചു.[3]

2009 ഒക്ടോബർ 23 ന്, റോണി മിച്ചൽ, റോക്സി മിച്ചൽ, ഡാനി മിച്ചൽ എന്നിവരുടെ മാതാവായ ഗ്ലെൻഡ മിച്ചൽ ആയി ഈസ്റ്റ് എന്റേഴ്സ് ബ്രിട്ടീഷ് സോപ്പ് ഓപ്പറയിൽ അഭിനയിക്കുമെന്ന് ബാർബർ പ്രഖ്യാപിച്ചു. ആദ്യം ഈ വേഷം പറഞ്ഞുറപ്പിച്ചിരുന്ന ജിൽ ഗാസ്കോയിൻ ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ ഇതിൽ നിന്ന് പിന്മാറിയിരുന്നു.[4] 2011 ഫെബ്രുവരി 27 ന് ബാർബർ ഈസ്റ്റ് എന്റേഴ്സിന്റെ ചിത്രീകരണത്തിൽ നിന്ന് 2011 മാർച്ചിൽ താൻ പുറത്തുപോകുമെന്ന് പ്രഖ്യാപിച്ചു. 2015 ഫെബ്രുവരിയിൽ, ഈസ്റ്റ് എന്റേഴ്സ് പരമ്പരയിലെ വേഷത്തിലേയ്ക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് പരിഗണിക്കുമെന്ന് ബാർബർ സമ്മതിച്ചു. അതിനോടനുബന്ധിച്ച് ബാർബർ അഭിപ്രായപ്പെട്ടു: "പരിഹരിക്കപ്പെടാത്ത കുറച്ച് പ്രശ്‌നങ്ങൾ ഗ്ലെൻഡ എന്ന കഥാപാത്രത്തിൽ അവശേഷിക്കുന്നുവെന്ന് എനിക്ക് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്. തിരികെ പോകുന്നത് രസകരമായിരിക്കും." 2016 ജനുവരി 1 ന് രണ്ട് എപ്പിസോഡുകൾക്കായി ഗ്ലെൻഡ മടങ്ങിയെത്തി.[5] ഫെബ്രുവരിയിൽ വീണ്ടും മടങ്ങിപ്പോകുന്നതിനുമുമ്പ് ബാർബർ 2017 ജനുവരിയിൽ ഈസ്റ്റ് എന്റേഴ്സ് പരമ്പരയിലേയ്ക്ക് മുഴുവൻ സമയ അഭിനേത്രിയായി മടങ്ങിയെത്തി.[6]

2013 സെപ്റ്റംബറിൽ ഭർത്താവ് മൈക്കൽ ബ്രാൻഡനുമൊത്ത് ഐടിവിയുടെ സ്റ്റെപ്പിംഗ് ഔട്ട് നൃത്ത പരിപാടിയിൽ പങ്കെടുത്തു.

2019 ഓഗസ്റ്റിൽ ബാർബർ C5 ചാനലിൽ വെൻ ലക്ഷ്വറി ഹോളിഡേയ്സ് ഗോ ഓൺ എന്ന പരിപാടിയുടെ അവതാരികയായി പ്രവർത്തിക്കുകയും പിന്നീട് ദി ഔട്ട്പോസ്റ്റ് ടെലിവിഷൻ പരമ്പരയിലെ വേഷം അഭിനയിക്കുകയും ചെയ്തു.

നാടകരംഗം

മക്ബെത്ത്, ഡെന്നിസ് വാട്ടർമാനോടൊപ്പം കില്ലിംഗ് ടൈം, ഹഗ് ഗ്രാന്റിനൊപ്പം ഹൈ ഫ്ലൈയേഴ്സ്, മേക്ക് മി എ മാച്ച്, ദി ഗ്രാജുവേറ്റ് എന്നീ നാടകങ്ങൾ അവരുടെ നാടകവേദിയിലെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു. 2011-ൽ ക്രിസ്റ്റഫർ തിമോത്തി, ഡെനിസ് ലിൽ എന്നിവർക്കൊപ്പം അലൻ ഐക്ക്ബോർണിന്റെ സീസൺസ് ഗ്രീറ്റിംഗ്സ് നാടകത്തിൽ ബെലിൻഡയായും ബാർബർ അഭിനയിച്ചു. 2013-ൽ മൈക്കിൾ ബ്രാൻഡനോടൊപ്പം ഡൻ‌ഡി റിപ്പർ‌ട്ടറി തിയേറ്ററിന്റെ ലവ് ലെറ്റേഴ്സ് നാടകത്തിൽ ആവേശഭരിതയും വിമതയുമായ മെലിസ ഗാർഡ്നറായി അഭിനയിച്ചിരുന്നു. വെസ്റ്റ് എൻഡ് പ്രൊഡക്ഷനിൽ 'ബ്യൂട്ടിഫുൾ - ദി കരോൾ കിംഗ് മ്യൂസിക്കൽ' എന്ന ചിത്രത്തിൽ കരോൾ കിങ്ങിന്റെ മാതാവ് ജെനി ക്ലീൻ ആയി അഭിനയിച്ചു.

സിനിമ

ഹൊറർ ചിത്രമായ ടെറർ, ഇയാൻ മക്‌ഷെയ്ൻ അഭിനയിച്ച യെസ്റ്റർഡേയ്സ് ഹീറോ എന്നിവയായിരുന്നു അവരുടെ ആദ്യകാല ചലച്ചിത്ര വേഷങ്ങൾ. ഫെയ് ഡണവേ നായികയായി അഭിനയിച്ച മൈക്കൽ വിന്നറുടെ 1983-ലെ ദ വിക്കഡ് ലേഡിയുടെ പുനർനിർമ്മാണത്തിൽ ലേഡി കരോലിൻ എന്ന വേഷത്തിൽ ബാർബർ അഭിനയിച്ചു. 1989-ൽ എഡ്ജ് ഓഫ് സാനിറ്റിയിൽ എലിസബത്ത് ജെക്കിൾ എന്ന കഥാപാത്രമായും 1997-ൽ വനേസ റെഡ്ഗ്രേവിനൊപ്പം ഡിജോ വു എന്ന ചിത്രത്തിലും അഭിനയിച്ചു. ഡാൻ അയ്‌ക്രോയ്ഡ്, റോബി കോൾട്രെയ്ൻ എന്നിവർക്കൊപ്പം 2001-ൽ ഓൺ ദി നോസ് എന്ന കനേഡിയൻ സിനിമയിൽ ആന്തിയ ഡേവിസ് ആയി അഭിനയിച്ചു.

സ്വകാര്യ ജീവിതം

1976-ൽ നാടക വിദ്യാലയത്തിൽവച്ചു കണ്ടുമുട്ടിയ നടൻ പോൾ ആന്റണി-ബാർബറിനെ ബാർബർ വിവാഹം കഴിച്ചു. 1979-ൽ അവർ വിവാഹമോചനം നേടി.[7] ബ്ലെയ്ക്ക്സ് 7 ചിത്രീകരണത്തിനിടയിൽ സഹതാരം സ്റ്റീവൻ പേസിയുമായി അവൾക്ക് പ്രണയ ബന്ധമുണ്ടായിരുന്നു.[8] ബാർബർ 1989 നവംബർ 18 ന് ബ്രിട്ടീഷ് ടെലിവിഷൻ ക്രൈം നാടകമായ ഡെംപ്‌സി ആന്റ് മേക്ക്‌പീസ് സഹതാരം മൈക്കൽ ബ്രാൻഡനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് അലക്സ് എന്നൊരു മകനുണ്ട്.[7]

തിരഞ്ഞെടുത്ത സിനിമകൾ

  • ടെറർ (1978)
  • യെസ്റ്റെർഡേയ്സ് ഹീറോ (1979)
  • ഇൻവേഡേഴ്സ് ഓഫ് ദി ലോസ്റ്റ് ഗോൾഡ് (1982)
  • ടാൻജിയേഴ്സ് (1982)
  • ദി വിക്കെഡ് ലേഡി (1983)
  • ദി ഹൗണ്ട് ഓഫ് ദി ബാസ്കെർവില്ലസ് (1983)
  • എഡ്ജ് ഓഫ് സാനിറ്റി (1989)
  • ഡേജ വു (1997)
  • ഓൺ ദി നോസ് (2001)
  • ഹാമ്മെർ ഓഫ് ദി ഗോഡ്സ് (2013)

അവലംബം

ബാഹ്യ ലിങ്കുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്ലിനിസ്_ബാർബർ&oldid=3929048" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ