ഘൂർണന ആരം

ഒരു ഭ്രമണ അക്ഷത്തെ ആധാരമാക്കിയുളള ഒരു വസ്തുവിന്റെ ഘൂർണനആരം ( Radius of Gyration) എന്നാൽ ആ വസ്തുവിന്റെ യഥാർത്ഥ പിണ്ഡവിതാനം മൂലമുണ്ടാകുന്ന അതേ ജഢത്വാഘൂർണം ആ വസ്തുവിന്റെ ആകെ പിണ്ഡം ഒരു ബിന്ദുവിൽ കേന്ദീകരിച്ചിരുന്നാൽ ഉണ്ടാകുമെങ്കിൽ ആ ബിന്ദുവിലേയ്ക്കുളള അകലമാണ്. .

ഗണിതശാസ്ത്രത്തിൽ ഘൂർണന ആരം എന്നാൽ അതിന്റെ പിണ്ഡകേന്ദ്രത്തിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും നിശ്ചിത അക്ഷത്തിൽ നിന്നോ ഉളള ആ വസ്തുവിന്റെ ഭാഗങ്ങങ്ങളുടെ അകലത്തിന്റെ വർഗ്ഗശരാശരിമൂലം ആണ്. കറങ്ങുന്ന ഒരു പിണ്ഡത്തിനെ ഒറ്റബിന്ദുവായി സങ്കല്പിച്ചാൽ ആ ബിന്ദുവിന് അതിന്റെ ഭ്രമണാക്ഷവുമായുളള ലംബദൂരമാണ് ഇത്.

ഒരു വസ്തു പിണ്ഡമുളള ഘടകഭാഗങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് കരുതുക. എന്നിവ ഭ്രമണത്തിന്റെ അക്ഷത്തിൽ നിന്ന് അവയുടെ ലംബമായ അകലമാണെന്നിരിക്കട്ടെ. ഭ്രമണാക്ഷത്തെ ആധാരമാക്കിയുളള ആ വസ്തുവിൻ്റെ ജഢത്വാഘൂർണം എന്നാൽ

എല്ലാ പിണ്ഡങ്ങളും തുല്യമായാൽ ( ), ജഢത്വാഘൂർണം, .

ആയതിനാൽ ( എന്നാൽ ആകെ പിണ്ഡം),

മുകളിലുള്ള സമവാക്യങ്ങളിൽ നിന്ന്,

ഘൂർണന ആരം എന്നാൽ ഘടകഭാഗങ്ങൾക്ക് അക്ഷത്തിൽ നിന്നുളള ദൂരത്തിന്റെ വർഗ്ഗശരാശരിമൂലമാണ്.

ബലതന്ത്രത്തിലെ പ്രായോഗിക ഉപയോഗങ്ങൾ

ഒരു അക്ഷത്തെ ആസ്പദമാക്കിയുളള ഘൂർണന ആരം ( ) ആ അക്ഷത്തെ ചുറ്റിയുളള പിണ്ഡജഢത്വാഘൂർണത്തിന്റെയും മൊത്തം പിണ്ഡത്തിന്റെയും m അടിസ്ഥാനത്തിൽ കണക്കാക്കാം;

അഥവാ

ഒരു അദിശപരിമാണമാണ്, [1]

തന്മാത്രീയതലത്തിലുളള പ്രായോഗിക ഉപയോഗങ്ങൾ

പോളിമർ ഭൗതികശാസ്ത്രത്തിൽ , പോളിമർ ശൃംഖലയുടെ അളവുകൾ വിവരിക്കാൻ ഘൂർണന ആരം ഉപയോഗിക്കുന്നു. ഒരു നിശ്ചിത സമയത്തിലുളള ഒരു തന്മാത്രയുടെ ഘൂർണന ആരം ഇപ്രകാരമാണ് നിർവചിച്ചിരിക്കുന്നത്: [2]

ഇവിടെ മോണോമറുകളുടെ ശരാശരി സ്ഥാനം. ചുവടെ വിശദമാക്കിയിരിക്കുന്നതുപോലെ, മോണോമറുകൾ തമ്മിലുള്ള ദൂരത്തിന്റെ വർഗ്ഗശരാശരിമൂലത്തിന് ആനുപാതികമാണ് ഘൂർണന ആരം:

അവലംബം

  • ഗ്രോസ്ബെർഗ് എ.വൈ, ഖോക്ലോവ് എ.ആർ. (1994) സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സ് ഓഫ് മാക്രോമോളികുൾസ് (അറ്റനോവ് വൈഎ വിവർത്തനം ചെയ്തത്), എഐപി പ്രസ്സ്.ISBN 1-56396-071-0ISBN 1-56396-071-0
  • ഫ്ലോറി പി.ജെ. (1953) പോളിമർ കെമിസ്ട്രിയുടെ തത്ത്വങ്ങൾ, കോർനെൽ യൂണിവേഴ്സിറ്റി, പേജ്. 428–429 (പത്താം അധ്യായത്തിന്റെ അനുബന്ധം സി).
"https:https://www.search.com.vn/wiki/index.php?lang=ml&q=ഘൂർണന_ആരം&oldid=3543086" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ