ചാപ്പൽ - ഹാഡ്‌ലി ട്രോഫി

ഓസ്ട്രേലിയയും ന്യൂസീലൻഡും തമ്മിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരകളാണ് ചാപ്പൽ - ഹാഡ്‌ലി ട്രോഫി എന്ന പേരിൽ അറിയപ്പെടുന്നത്.ഇരുരാജ്യങ്ങളിലേയും പ്രശസ്ത ക്രിക്കറ്റ് കുടുംബങ്ങളായ ചാപ്പൽ കുടുംബത്തിന്റെയും(ഇയാൻ,ഗ്രെഗ്,ട്രെവർ)ഹാഡ്‌ലി കുടുംബത്തിന്റെയും(വാൾട്ടർ, റിച്ചാർഡ്,ഡെയിൽ,ബാരി) പേരിൽ നിന്നുമാണ് ചാപ്പൽ -ഹാഡ്‌ലി പരമ്പരയ്ക്ക് ആ പേർ ലഭിച്ചത്.2004ൽ ഓസ്ട്രേലിയയിലാണ് ആദ്യമായി ചാപ്പൽ ഹാഡ്‌ലി ട്രോഫി നടത്തപ്പെട്ടത്.2016 ഡിസംബറിലെ മൂന്നു മൽസര പരമ്പര 3-0 നു വിജയിച്ച ഓസ്ട്രേലിയ ആണ് നിലവിലെ ജേതാക്കൾ[3].2015 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ നടന്ന ഒൻപത് ചാപ്പൽ - ഹാഡ്‌ലി പരമ്പരകളിൽ അഞ്ചെണ്ണം ഓസ്ട്രേലിയയും രണ്ടെണ്ണം ന്യൂസിലൻഡും വിജയിച്ചപ്പോൾ രണ്ടു പരമ്പരകൾ സമനിലയിൽ കലാശിച്ചു[4].അടുത്ത ചാപ്പൽ-ഹാഡ്‌ലി ട്രോഫി 2017 ജനുവരിയിൽ ന്യൂസിലൻഡിൽ വെച്ച് നടക്കും

ചാപ്പൽ - ഹാഡ്‌ലി ട്രോഫി
കാര്യനിർ‌വാഹകർഅന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ഘടനഏകദിന ക്രിക്കറ്റ്
ആദ്യ ടൂർണമെന്റ്2004–05
അവസാന ടൂർണമെന്റ്2016-17
ടൂർണമെന്റ് ഘടനഏകദിന പരമ്പര
ടീമുകളുടെ എണ്ണം2
നിലവിലുള്ള ചാമ്പ്യന്മാർ ന്യൂസിലൻഡ്
ഏറ്റവുമധികം വിജയിച്ചത് ഓസ്ട്രേലിയ (4)
ഏറ്റവുമധികം റണ്ണുകൾഓസ്ട്രേലിയ മൈക്കൽ ഹസ്സി (736)
ഓസ്ട്രേലിയ റിക്കി പോണ്ടിങ് (670)
ന്യൂസിലൻഡ് ബ്രണ്ടൻ മക്കല്ലം (624)[1]
ഏറ്റവുമധികം വിക്കറ്റുകൾഓസ്ട്രേലിയ മിച്ചൽ ജോൺസൺ (22)
ന്യൂസിലൻഡ് ഡാനിയേൽ വെട്ടോറി (20)
ന്യൂസിലൻഡ് കെയ്ൽ മിൽസ് (18)[2]
2004ൽ ന്യൂസിലൻഡിലെ ഈഡൻ പാർക്കിൽ നടന്ന മൽസരം

മൽസരഫലങ്ങൾ

വർഷംവേദിഫലംപരമ്പരയിലെ താരം
2004–05ഓസ്ട്രേലിയസമനില 1–1ഡാനിയേൽ വെട്ടോറി
2005–06ന്യൂസിലൻഡ്ഓസ്ട്രേലിയ വിജയിച്ചു 2–1സ്റ്റുവാർട്ട് ക്ലാർക്ക്
2006–07ന്യൂസിലൻഡ്ന്യൂസിലൻഡ് വിജയിച്ചു 3–0ഷെയ്ൻ ബോണ്ട്
2007–08ഓസ്ട്രേലിയഓസ്ട്രേലിയ വിജയിച്ചു 2–0റിക്കി പോണ്ടിങ്ങ്
2008–09ഓസ്ട്രേലിയസമനില 2–2മൈക്കൽ ഹസ്സി
2009–10ന്യൂസിലൻഡ്ഓസ്ട്രേലിയ വിജയിച്ചു 3–2മിച്ചൽ ജോൺസൺ/സ്കോട്ട് സ്റ്റൈറിസ്
2010–11ഇന്ത്യ[5]ഓസ്ട്രേലിയ വിജയിച്ചു 1–0മിച്ചൽ ജോൺസൺ
2014–15ന്യൂസിലൻഡ്ന്യൂസിലൻഡ് വിജയിച്ചു 1–0ട്രെന്റ് ബൗൾട്ട്
2015–16ന്യൂസിലൻഡ്ന്യൂസിലൻഡ് വിജയിച്ചു 2–1മാർട്ടിൻ ഗപ്റ്റിൽ
2016–17ഓസ്ട്രേലിയഓസ്ട്രേലിയ വിജയിച്ചു 3-0ഡേവിഡ് വാർണർ

ഇതുംകൂടി കാണുക

ട്രാൻസ് ടാസ്മാൻ ട്രോഫി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ