ചീഫ് സെക്രട്ടറി (ഇന്ത്യ)

ചീഫ് സെക്രട്ടറി സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥനും ഏറ്റവും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനുമാണ്.[3] സംസ്ഥാന സിവിൽ സർവീസ് ബോർഡ്, സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കേഡർ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾക്ക് കീഴിലുള്ള എല്ലാ സിവിൽ സർവീസുകൾ തുടങ്ങി എല്ലാത്തിന്റെയും എക്‌സ് ഒഫീഷ്യോ തലവനാണ് ചീഫ് സെക്രട്ടറി. സംസ്ഥാന ഭരണത്തിന്റെ എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ പ്രധാന ഉപദേശകനായി ചീഫ് സെക്രട്ടറി പ്രവർത്തിക്കുന്നു. സംസ്ഥാനത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകനായി പ്രവർത്തിക്കുന്നു.

സംസ്ഥാന ചീഫ് സെക്രട്ടറി
Emblem of India
സംസ്ഥാന സെക്രട്ടേറിയറ്റ്
നിയമിക്കുന്നത്സംസ്ഥാന മന്ത്രിസഭ
കാലാവധിനിശ്ചിത കാലാവധി നിശ്ചയിച്ചിട്ടില്ലെങ്കിലും കാലാവധി നീട്ടാവുന്നതാണ്. സംസ്ഥാന ക്യാബിനറ്റ് എപ്പോൾ വേണമെങ്കിലും മറ്റൊരാളെ നിയമിക്കാം.
മുൻഗാമി23rd (ഇന്ത്യൻ മുൻഗണനാ ക്രമം or പ്രോട്ടോകോൾ പ്രകാരം)
ശമ്പളം2,25,000 (US$3,500) പ്രതിമാസം[1][2]

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനാണ് ചീഫ് സെക്രട്ടറി. സംസ്ഥാന ഭരണത്തിലെ ഏറ്റവും മുതിർന്ന കേഡർ തസ്തികയാണ് ചീഫ് സെക്രട്ടറി, ഇന്ത്യൻ മുൻഗണനാ ക്രമത്തിൽ അഥവാ പ്രോട്ടോകോൾ പ്രകാരം 23-ാം സ്ഥാനത്താണ്. ചീഫ് സെക്രട്ടറി സംസ്ഥാന മന്ത്രിസഭയുടെ (ക്യാബിനറ്റ്) എക്‌സ് ഒഫീഷ്യോ സെക്രട്ടറിയായി പ്രവർത്തിക്കുന്നു, അതിനാൽ "സെക്രട്ടറി ടു ക്യാബിനറ്റ്" അഥവാ മന്ത്രിസഭയുടെ സെക്രട്ടറി എന്ന് വിളിക്കപ്പെടുന്നു. ഈ തസ്തികയുടെ പദവി കേന്ദ്ര സർക്കാരിന്റെ സെക്രട്ടറിയുടെ പദവിക്ക് തുല്യമാണ്.

ചരിത്രം

ആഗ്ര, ഔധ്, പഞ്ചാബ്, ബർമ്മ എന്നിവയുടെ യുണൈറ്റഡ് പ്രവിശ്യകളിലെ ചീഫ് സെക്രട്ടറിയുടെ ശമ്പളം ആദ്യമേ നിശ്ചയിച്ചിരുന്നു, ബ്രിട്ടീഷ് രാജിന്റെ കാലത്ത് ഇന്ത്യാ ഗവൺമെന്റിന്റെ ജോയിന്റ് സെക്രട്ടറിക്കും ഇതേ ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. [i] 1905 ലെ ബ്രിട്ടീഷ് ഇന്ത്യ സർക്കാരിൻറെ വാറണ്ട് അല്ലെങ്കിൽ മുൻ‌ഗണന അനുസരിച്ച്, [i] ഇന്ത്യാ സർക്കാരിൻറെ സെക്രട്ടറി, ഇന്ത്യാ ഗവൺമെന്റിന്റെ ജോയിന്റ് സെക്രട്ടറിക്കൊപ്പം ലിസ്റ്റ് ചെയ്യപ്പെടുകയും ചീഫ് സെക്രട്ടറിയുടെ റാങ്കിന് മുകളിലായി റാങ്ക് ചെയ്യുകയും ചെയ്തു. [i]

സംസ്ഥാനങ്ങളിൽ

സംസ്ഥാന സർക്കാരുകളുടെ ഭരണ വിഭാഗമായ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (ഐ.എ.എസ്) അംഗങ്ങളാണ് ചീഫ് സെക്രട്ടറിമാർ.[4] ഒരു ചീഫ് സെക്രട്ടറി വകുപ്പ് തലത്തിൽ മറ്റു വകുപ്പുകളുടെ ഏകോപനത്തിന്റെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുന്നു, കൂടാതെ ചീഫ് സെക്രട്ടറിക്ക് ഉയർന്ന ഗ്രേഡ് ആയ അപെക്‌സ് ഗ്രേഡ് ആണ് . സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ തലവൻ എന്നും അറിയപ്പെടുന്നു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളുടെയും ഏകോപനം ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ്.[4][5] ചീഫ് സെക്രട്ടറിയെ ഭരണത്തിൽ ഒരു 'ലിഞ്ച്പിൻ' ആയി കണക്കാക്കുന്നു.[4][6][7][8] സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന സിവിൽ സർവീസ് ബോർഡിന്റെ എക്‌സ്-ഓഫീഷ്യോ ചെയർമാനായും പ്രവർത്തിക്കുന്നു, ഇത് സംസ്ഥാനത്തെ ഓൾ ഇന്ത്യ സർവീസസ് (ഐഎഎസ്/ഐപിഎസ്/ഐഎഫ്‌ എസ്), സംസ്ഥാന സിവിൽ സർവീസ് ഓഫീസർമാരുടെ സ്ഥലംമാറ്റം/പോസ്‌റ്റിംഗുകൾ ശുപാർശ ചെയ്യുന്നു. സംസ്ഥാന സിവിൽ സർവീസ് ബോർഡിൻറെ എക്സ് ഒഫീഷ്യോ ചെയർമാനായ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് പോലുള്ള ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെയും സംസ്ഥാന സിവിൽ സർവീസ് അഥവാ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റവും നിയമനവും ശുപാർശ ചെയ്യുന്നത്.[4][9][10][11][12][13][14]

പരമ്പരാഗതമായി, ഒരു സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നു;[15][16][17][18][19][20] എന്നിരുന്നാലും, ഒഴിവാക്കലുകൾ ഉണ്ട്.[21][22][23][24] എന്നിരുന്നാലും മന്ത്രിസഭയ്ക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ പൂർണ്ണ അധികാരം ഉണ്ട്. ചില സംസ്ഥാനങ്ങളിൽ സീനിയോരിറ്റിയിൽ കുറഞ്ഞ ഉദ്യോഗസ്ഥരെ മുതിർന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ട് ചീഫ് സെക്രട്ടറി ആക്കാറുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് ചീഫ് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്, ചീഫ് സെക്രട്ടറിയെ ഏത് സമയവും ആസ്ഥാനത്തുനിന്ന് മാറ്റാൻ സംസ്ഥാന സർക്കാരിന് അഥവാ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരം ഉണ്ട്.

സംസ്ഥാനത്തിനനുസരിച്ച്, ചീഫ് സെക്രട്ടറിമാരെ അഡീഷണൽ ചീഫ് സെക്രട്ടറിമാരോ സ്‌പെഷ്യൽ ചീഫ് സെക്രട്ടറിമാരോ അവരെ ചുമതലപ്പെടുത്തുന്ന വകുപ്പുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് മേധാവികളായ പ്രിൻസിപ്പൽ സെക്രട്ടറിമാരോ സഹായിക്കുന്നു.

ചീഫ് സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന മുഖ്യമന്ത്രിയാണ് .[25][26][27][28][29] സംസ്ഥാന ചീഫ് സെക്രട്ടറിമാർ പൊതുവെ കേന്ദ്രസർക്കാരിൻറെ സെക്രട്ടറിയുടെ റാങ്കിന് തുല്യമായ ഐഎഎസ് ഓഫീസർമാരാണ്, കൂടാതെ പ്രോട്ടോകോൾ പ്രകാരം 23-ാം സ്ഥാനത്താണ് വരുന്നത്.[30][31]

ഒരു സംസ്ഥാന സർക്കാരിൻറെ ചീഫ് സെക്രട്ടറി പദവി ആർമി സ്റ്റാഫ് വൈസ് ചീഫ് / കമാൻഡർമാർക്കും ഫുൾ ജനറൽ റാങ്കിലുള്ള ഓഫീസർമാർക്കും ഇന്ത്യൻ സായുധ സേനയിലെ തത്തുല്യരായ ഉദ്യോഗസ്ഥർക്കും തുല്യമാണ്, കൂടാതെ ഓർഡർ ഓഫ് പ്രിസിഡൻസ് പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്നു.[30][31]

ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ നിലവിലെ ചീഫ് സെക്രട്ടറിമാരുടെ പട്ടിക [32]
ക്രമംസംസ്ഥാനംതലസ്ഥാനംചീഫ് സെക്രട്ടറിബാച്ച്
1ആന്ധ്രാപ്രദേശ്അമരാവതിസമീർ ശർമ, ഐ.എ.എസ്1987
2അരുണാചൽ പ്രദേശ്ഇറ്റാനഗർധർമേന്ദ്ര, ഐ.എ.എസ്1989
3അസംദിസ്പൂർപബോൺ കുമാർ ബോർത്തക്കൂർ, ഐഎഎസ്1989
4ബീഹാർപട്നഅമീർ സുബ്ഹാനി, ഐ.എ.എസ്1987
5ഛത്തീസ്ഗഡ്റായ്പൂർഅമിതാഭ് ജെയിൻ, ഐഎഎസ്1989
6ഗോവപനാജിപുനീത് കുമാർ ഗോയൽ, ഐ.എ.എസ്1991
7ഗുജറാത്ത്ഗാന്ധിനഗർപങ്കജ് കുമാർ, ഐഎഎസ് [33]1986
8ഹരിയാനചണ്ഡീഗഡ്സഞ്ജീവ് കൗശൽ, ഐഎഎസ്1986
9ഹിമാചൽ പ്രദേശ്ഷിംലരാം ദാസ് ധിമാൻ, ഐഎഎസ്1988
10ജാർഖണ്ഡ്റാഞ്ചിസുഖ്ദേവ് സിംഗ്, ഐഎഎസ്1987
11കർണാടകബെംഗളൂരുവന്ദിത ശർമ്മ, ഐഎഎസ് [34]1986
12കേരളംതിരുവനന്തപുരംജോയ് വാഴയിൽ, ഐഎഎസ്1987
13മധ്യപ്രദേശ്ഭോപ്പാൽഇഖ്ബാൽ സിംഗ് ബെയിൻസ്, ഐഎഎസ്1985
14മഹാരാഷ്ട്രമുംബൈമനു കുമാർ ശ്രീവാസ്തവ ഐഎഎസ്1987
15മണിപ്പൂർഇംഫാൽരാജേഷ് കുമാർ, ഐ.എ.എസ്1988
16മേഘാലയഷില്ലോങ്ശ്രീമതി ആർ വി സുചിയാങ്, ഐഎഎസ്1989
17മിസോറാംഐസ്വാൾഡോ രേണു ശർമ്മ, ഐഎഎസ്1988
18നാഗാലാൻഡ്കൊഹിമജെ.ആലം, ഐ.എ.എസ്1991
19ഒഡീഷഭുവനേശ്വർസുരേഷ് ചന്ദ്ര മഹാപത്ര, ഐഎഎസ്1986
20പഞ്ചാബ്ചണ്ഡീഗഡ്അനിരുദ്ധ് തിവാരി, ഐഎഎസ് [35]1990
21രാജസ്ഥാൻജയ്പൂർഉഷാ ശർമ്മ, ഐഎഎസ് [36]1985
22സിക്കിംഗാങ്ടോക്ക്സുരേഷ് ചന്ദ്ര ഗുപ്ത, ഐഎഎസ്1986
23തമിഴ്നാട്ചെന്നൈവി. ഇരൈ അൻബു, IAS [37]1988
24തെലങ്കാനഹൈദരാബാദ്സോമേഷ് കുമാർ, ഐ.എ.എസ്1989
25ത്രിപുരഅഗർത്തലകുമാർ അലോക്, ഐ.എ.എസ്1990
26ഉത്തർപ്രദേശ്ലഖ്‌നൗദുർഗ ശങ്കർ മിശ്ര, ഐഎഎസ്1984
27ഉത്തരാഖണ്ഡ്ഡെറാഡൂൺസുഖ്ബീർ സിംഗ് സന്ധു, ഐഎഎസ്1988
28പശ്ചിമ ബംഗാൾകൊൽക്കത്തഹരികൃഷ്ണ ദ്വിവേദി, ഐഎഎസ്1988

കേന്ദ്ര ഭരണ പ്രദേശങ്ങളിൽ

അഡ്മിനിസ്‌ട്രേറ്റർമാർ ഭരിക്കുന്ന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ചീഫ് സെക്രട്ടറിമാരില്ല. ഈ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്ററുടെ ഒരു ഉപദേശകനെ കേന്ദ്ര സർക്കാർ നിയമിക്കുന്നു. എന്നിരുന്നാലും, ഭാഗിക സംസ്ഥാന പദവി ലഭിച്ച ഡൽഹി, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിൽ ചീഫ് സെക്രട്ടറിമാർ ഉണ്ട്. അവരെ അവിടുത്തെ മുഖ്യമന്ത്രിമാർ നിയമിക്കുന്നു.

അവലംബങ്ങൾ

കുറിപ്പുകൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ