ചെങ്ങന്നൂർ നിയമസഭാമണ്ഡലം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം. ചെങ്ങന്നൂർ നഗരസഭ, ചെങ്ങന്നൂർ താലൂക്കിലെ ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെണ്മണി എന്നീ പഞ്ചായത്തുകളും, മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ചെന്നിത്തല - തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം.[1].

110
ചെങ്ങന്നൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
ചെങ്ങന്നൂർ നിയമസഭാമണ്ഡലത്തിന്റെ ലഘുചിത്രം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം200137 (2018)
ആദ്യ പ്രതിനിഥിആർ. ശങ്കരനാരായണൻ തമ്പി സി.പി.ഐ
നിലവിലെ അംഗംസജി ചെറിയാൻ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2018
ജില്ലആലപ്പുഴ ജില്ല
Map
ചെങ്ങന്നൂർ നിയമസഭാമണ്ഡലം

പതിനാറു തവണയായി ഇവിടെ നിയമസഭാ ഇലക്ഷനുകൾ നടക്കുന്നു[2]. അതിൽ 6 തവണ ഇടത് മുന്നണിയും പത്ത് തവണ ഐക്യ മുന്നണീയും വിജയിച്ചു. സരസ്വതിയമ്മ ശോഭനാ ജോർജ്ജ് എന്നിവർ മൂന്നു തവണഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. സരസ്വതിയമ്മ 2.3.6 നിയമസഭകളീലാണ് പ്രതിനിഥിയായത്. അതിൽ ആദ്യം കോൺഗ്രസ് ആയും രണ്ടാമത് കേരള കോൺഗ്രസ് ആയും മൂന്നാമത് എൻ ഡി പി ആഉം ആണ് വിജയിച്ചത് [3]. രണ്ട് തവണ വിഷ്ണുനാഥ്, , പി ജി പുരുഷോത്തമൻ പിള്ള എന്നിവർ വിജയിച്ചു. അഞ്ച് തവണ സ്ത്രീകളെ വിജയിപ്പിച്ചു എന്ന പ്രത്യേകതയും ഈ മണ്ഡലത്തിനുണ്ട്. 2016 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് 2018 മെയ് 28നു ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. . എൽഡിഎഫിനുനു വേണ്ടി സജി ചെറിയാനും യുഡിഎഫിന് ഡി. വിജയകുമാറും ബിജെപിക്കു പി.എസ്. ശ്രീധരൻ പിള്ളയും ജനവിധി തേടി. മൂന്നു മുന്നണികൾക്കു പുറമേ ആം ആദ്മി, എസ്‍യുസിഐ കമ്യൂണിസ്റ്റ് തുടങ്ങിയ ചെറുപാർട്ടികളും ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് മൽസരിച്ചു.ആകെ 17 സ്ഥാനാർഥികൾ മൽസരിച്ച് ആ മൽസരത്തിൽ സജി ചെറിയാൻ 20956 എന്ന റക്കോർഡ് ഭൂരിപക്ഷത്തിനു വിജയിച്ചു.. [4]

ചെങ്ങന്നൂരിൽ ഇതുവരെ[5]

വർഷംആകെ വോട്ട്പോളിങ് %ജേതാവ്പാർട്ടി%രണ്ടാമൻപാർട്ടി%ഭൂരിപക്ഷം
19575616363.27ആർ. ശങ്കരനാരായണൻ തമ്പിസി പി ഐ55.2കെ.ആർ. സരസ്വതി അമ്മകോൺഗ്രസ്36.45992
19605903187.2കെ.ആർ. സരസ്വതിയമ്മകോൺഗ്രസ്62.64ആർ രാജശേഖരൻ തമ്പി സി പി ഐ37.3212901
19656750278.25കെ.ആർ. സരസ്വതിയമ്മകേരളാ കോൺഗ്രസ്50.23എൻ എസ് കൃഷ്ണപ്പിള്ളകോൺഗ്രസ്23.2214113
19676615379.67പി .ജി.പുരുഷോത്തമൻ പിള്ളസി.പി.എം34.76എൻ എസ് കൃഷ്ണപ്പിള്ളകോൺഗ്രസ്31.751520
19707497981.23പി .ജി.പുരുഷോത്തമൻ പിള്ളസി.പി.എം35.91കെ.ആർ. സരസ്വതിയമ്മകേരളാ കോൺഗ്രസ്32.192244
1977817108038എസ് തങ്കപ്പൻ പിള്ളഎൻ.ഡി പി53.13കെ.ആർ. സരസ്വതിയമ്മകേരളാ കോൺഗ്രസ്42.866553
19808968677.2കെ.ആർ. സരസ്വതിയമ്മഎൻ.ഡി പി52.2തോമസ് കുതിരവട്ടം കേരള കോൺഗ്രസ്45.794260
19828724274.74എസ്‌. രാമചന്ദ്രൻ പിള്ളഎൻ.ഡി പി52.02പി കെ നമ്പ്യാർസി.പി.എം45.793291
198710111679.69മാമൻ ഐപ്പ് കോൺഗ്രസ് (എസ്)48.02ആർ. രാമചന്ദ്രൻ നായർഎൻ.ഡി പി42.9515703
199112077572.62ശോഭനാ ജോർജ്ജ്കോൺഗ്രസ്46.95മാമൻ ഐപ്പ് കോൺഗ്രസ് (എസ്)42.913447
199612106671.85ശോഭനാ ജോർജ്ജ്കോൺഗ്രസ്43.82മാമൻ ഐപ്പ് കോൺഗ്രസ് (എസ്)40.173102
200113119672.05ശോഭനാ ജോർജ്ജ്കോൺഗ്രസ്43.63കെ രാമചന്ദ്രൻ നായർസി.പി.എം42.081465
200612110571.6പി.സി. വിഷ്ണുനാഥ്കോൺഗ്രസ്50.53സജി ചെറിയാൻസി.പി.എം44.645132
201117687570.87പി.സി. വിഷ്ണുനാഥ്കോൺഗ്രസ്51.98സി. എസ്. സുജാതസി.പി.എം42.0212500
201619737273.73കെ.കെ. രാമചന്ദ്രൻ നായർസി.പി.എം36.34പി.സി. വിഷ്ണുനാഥ്കോൺഗ്രസ്30.857983
201819934076.25സജി ചെറിയാൻസി.പി.എം44.27ഡി വിജയകുമാർകോൺഗ്രസ്30.4820956
2021206858147171സജി ചെറിയാൻസി.പി.എം71502എം. മുരളി കോൺഗ്രസ്3940932093

ചിത്രശാല

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ