ടരൻഗിറെ ദേശീയോദ്യാനം

ടരൻഗിരെ ദേശീയോദ്യാനം ടാൻസാനിയയിലെ ആറാമത്തെ വലിയ ദേശീയോദ്യാനമാണ്. ഇത് സ്ഥിതിചെയ്യുന്നത് മന്യാര മേഖലയിലാണ്. ദേശീയോദ്യാനത്തിനു കുറുകേ കടന്നുപോകുന്ന ടരൻഗിറെ നദിയുടെ പേരാണ് ദേശീയോദ്യാനത്തിൻറെ പേരിനു നിദാനം. വാർഷികമായുള്ള വരണ്ട കാലാവസ്ഥയിൽ, ടരൻഗിരെ ആവാസവ്യവസ്ഥയിലെ വന്യജീവികൾക്ക് ആവശ്യമുള്ള വെള്ളത്തിൻറെ പ്രാഥമിക സ്രോതസ്സ് ടറൻഗിരെ നദിയാണ്. ടരൻഗിറെ ദേശീയോദ്യാനത്തിലെ ആവാസവ്യവസ്ഥയിൽ വിൽഡെബീസ്റ്റുകളുടെയും സീബ്രകളുടേയും ദീർഘദൂരകുടിയേറ്റം നടക്കുന്നു. വരണ്ട കാലഘട്ടത്തിൽ ആയിരക്കണക്കിന് മൃഗങ്ങൾ ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് ടരൻഗിരെ ദേശീയോദ്യാനത്തിൽ കേന്ദ്രീകരിക്കുന്നു.

ടരൻഗിറെ ദേശീയോദ്യാനം
Map showing the location of ടരൻഗിറെ ദേശീയോദ്യാനം
Map showing the location of ടരൻഗിറെ ദേശീയോദ്യാനം
LocationTanzania
Nearest cityArusha
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 3°50′S 36°0′E / 3.833°S 36.000°E / -3.833; 36.000
Area2,850 km2 (1,100 sq mi)
Established1970
Visitors161,792 (in 2012[1])
Governing bodyTanzania National Parks Authority

ഏകദേശം 2,850 ചതുരശ്ര കിലോമീറ്ററാണ് (1,100 ചതുരശ്രമൈൽ) ഈ ദേശീയോദ്യാത്തിൻറെ വ്യാപ്തി. കരിമ്പാറക്കെട്ടുകയും നദീ താഴ്വരകളും ചതുപ്പുകളും നിറഞ്ഞതാണ് ഇവിടുത്തെ ഭൂപ്രകൃതി. അക്കേഷ്യ മരക്കാടുകൾ, കോമ്മിഫോറ-കോംബ്രെറ്റം മരക്കാടുകൾ, കാലാവസ്ഥാനുസൃതമായി വെള്ളപ്പൊക്കമുണ്ടാകുന്ന പുൽപ്രദേശങ്ങൾ, ബയോബാബ് മരങ്ങൾ എന്നിവയുടെ മിശ്രിതമാണ് ഈ പ്രദേശത്തെ സസ്യജാലങ്ങൾ.

സസ്യജന്തുജാലങ്ങൾ

ഉയർന്ന അളവിൽ ആനകൾക്കും ബയോബാബ് മരങ്ങൾക്കും പ്രസിദ്ധമാണ് ഈ ഉദ്യാനം. ജൂൺ മുതൽ നവംബർ വരെയുള്ള വരണ്ട കാലാവസ്ഥയിൽ ഉദ്യാനത്തിലെ സന്ദർശകർക്ക് ആയിരക്കണക്കിനുള്ള സീബ്രകളുടെയും വിൽഡെബീസ്റ്റുകളുടെയും കേപ്പ് മലമ്പോത്തുകളുടേയും കൂട്ടങ്ങളെ കാണാൻ സാധിക്കുന്നു. ഇവിടെ പൊതുവായി കാണപ്പെടുന്ന മറ്റു മൃഗങ്ങൾ വാട്ടർബക്ക് (ഒരു തരം കലമാൻ), ജിറാഫ്, ഡിക് ഡിക് (ഒരിനം ചെറിയ മാൻ), ഇമ്പാല, എലാൻറ് (ഒരിനം കൃഷ്ണമൃഗം), ഗ്രാൻറ്സ് ഗസീൽ, വെർവെറ്റ് കുരങ്ങൻ, വലയങ്ങളുള്ള കീരി, ഒലിവ് ബാബുൺ എന്നിവയാണ്. ഇരപിടിക്കുന്ന ജന്തുക്കളിൽ ആഫ്രിക്കൻ സിംഹം, പുള്ളിപ്പുലി, ചീറ്റ, കാരക്കാൾ, ഹണി ബാഡ്ജർ, ആഫ്രിക്കൻ കാട്ടുനായ്ക്കൾ എന്നിവ ഇവിടെ പൊതുവേ കാണപ്പെടുന്നു.

ഏകദേശം 550 ൽ അധികം പക്ഷി വർഗ്ഗങ്ങളുള്ള ഈ ഉദ്യാനം പക്ഷിനിരീക്ഷകരുടെ പറുദീസയാണ്.

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ