ടിസ്ക ചോപ്ര

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഇന്ത്യൻ ചലച്ചിത്രനടിയും നിർമ്മാതാവും എഴുത്തുകാരിയുമാണ് ടിസ്ക ചോപ്ര (ജനനം: 1973 നവംബർ 1). വിവിധ ഭാഷകളിലായി 45-ലധികം ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന താരെ സമീൻ പർ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു.[1] ഈ ചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയർ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾക്കു നാമനിർദ്ദേശം ലഭിച്ചിരുന്നു. ടിസ്ക ചോപ്ര അഭിനയിച്ച ക്വിസ എന്ന ചലച്ചിത്രം[2] 2013-ൽ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള നെറ്റ് പാക് അവാർഡ് നേടുകയും ചെയ്തു. ഇരുപതോളം ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. എ മിഡ് സമ്മർ നൈറ്റ്സ് ഡ്രീം എന്ന നാടകത്തെ ആസ്പദമാക്കി നിർമ്മിച്ച 10 എംഎൽ ലവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള നാമനിർദ്ദേശം ലഭിച്ചു.[3] ടിസ്ക ചോപ്ര രചനയും നിർമ്മാണവും നിർവ്വഹിച്ച ചട്നി എന്ന ഹ്രസ്വചലച്ചിത്രത്തിന് മികച്ച നടി, മികച്ച ഹ്രസ്വചലച്ചിത്രം എന്നീ വിഭാഗങ്ങളിൽ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു.[4][5][6]

ടിസ്ക ചോപ്ര
Tisca Chopra
ടിസ്ക ചോപ്ര
ജനനം
പ്രിയ അറോറ

(1973-11-01) നവംബർ 1, 1973  (50 വയസ്സ്)
കലാലയംഹിന്ദു കോളേജ്, ഡെൽഹി സർവകലാശാല
തൊഴിൽനടി, ചലച്ചിത്ര നിർമ്മാതാവ്, എഴുത്തുകാരി
ജീവിതപങ്കാളി(കൾ)ക്യാപ്റ്റൻ സഞ്ജയ് ചോപ്ര
കുട്ടികൾ1

ഡെൽഹി സർവകലാശാലയിലെ ബിരുദ പഠനത്തിനുശേഷം നാടകങ്ങളിലൂടെയാണ് ടിസ്ക ചോപ്ര അഭിനയജീവിതം ആരംഭിച്ചത്. നാടകരംഗത്ത് നസീറുദ്ദീൻ ഷായ്ക്കും ഫിറോസ് അബ്ബാസ് ഖാനുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പുലിറ്റ്സർ പുരസ്കാരം നേടിയ ഡിന്നർ വിത്ത് ഫ്രണ്ട്സ് എന്ന നാടകത്തിലൂടെ ഇന്ത്യയുൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ശ്രദ്ധേയയായി. ചലച്ചിത്രങ്ങൾ കൂടാതെ വിവിധ ടെലിവിഷൻ പരമ്പരകളിലും തനിഷ്ക്, ടൈറ്റൻ, ഓലെ, ബജാജ്, ഹോർലിക്സ് എന്നിങ്ങനെ വിവിധ കമ്പനികളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.[7][8][9][10][11][12][13]

ഹാർപ്പർ കോളിൻസുമായി ചേർന്ന് ടിസ്ക ചോപ്ര രചിച്ച ആക്ടിംഗ് സ്മാർട്ട് എന്ന പുസ്തകം മികച്ച രീതിയിൽ വിറ്റഴിക്കപ്പെട്ടിരുന്നു. ഈ പുസ്തകം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുന്നുമുണ്ട്.[14] വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിഷ്കരണവുമായി ബന്ധപ്പെട്ട് ദേശീയ വിജ്ഞാന കമ്മീഷൻ ചെയർമാൻ സാം പിട്രോഡയെ ടിസ്ക ചോപ്ര സഹായിച്ചിട്ടുണ്ട്. ബുദ്ധമതാനുയായിയായ ഇവർ ലിംഗസമത്വത്തിനും പെൺകുട്ടികളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്നുമുണ്ട്.

ആദ്യകാല ജീവിതം

ഹിമാചൽ പ്രദേശിലെ കസോളിയിലാണ് ടിസ്ക്ക ചോപ്ര ജനിച്ചത്. നോയിഡയിലെ ഏപിജെ സ്കൂളിലെ പഠനത്തിനുശേഷം ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളേജിൽ നിന്നു ബിരുദം നേടി. കോളേജ് പഠനകാലത്തു തന്നെ നാടകങ്ങളിൽ അഭിനയിക്കുകയും വിവിധ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ലേഖനങ്ങൾ എഴുതുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മുംബൈയിലേക്കു മാറിയ ടിസ്ക ചോപ്ര പല പ്രഗല്ഭർക്കും കീഴിൽ നാടകാഭിനയം പരിശീലിച്ചു.[15][15][16].

എഴുത്തുകാരൻ ഖുശ്വന്ത് സിംഗിന്റെ ചെറുമകളാണ് ടിസ്ക ചോപ്ര.[16][17][18]

ഔദ്യോഗിക ജീവിതം

1993-ൽ പുറത്തിറങ്ങിയ പ്ലാറ്റ്ഫോം എന്ന ചിത്രത്തിലൂടെയാണ് ടിസ്ക ചോപ്ര അഭിനയരംഗത്തേക്കു കടന്നുവന്നത്. ഈ ചിത്രത്തിൽ അജയ് ദേവ്ഗണിന്റെ നായികയായി അഭിനയിച്ചു.[19] 2004-ൽ പ്രകാശ് ജായുടെ ലോക്നായക് എന്ന ചിത്രത്തിൽ പ്രഭാവതി ദേവിയായി അഭിനയിച്ചു.[20][21][22][23] 2007-ൽ അമീർ ഖാൻ നായകനായ താരെ സമീൻ പർ എന്ന ചിത്രത്തിലെ അഭിനയമാണ് ടിസ്ക ചോപ്രയെ പ്രശസ്തയാക്കിയത്. 2008-ൽ നന്ദിതാ ദാസിന്റെ ഫിരാഖ് എന്ന ചിത്രത്തിലും 2011-ൽ മധുർ ഭണ്ഡാർക്കറുടെ ദിൽ തോ ബച്ചാ ഹെ ജി എന്ന ചിത്രത്തിലും അഭിനയിച്ചു.[24][25]

മിഡ് സമ്മർ നൈറ്റ്സ് ഡ്രീം എന്ന ഷേക്സ്പിയർ നാടകം 10എംഎൽ ലവ് എന്ന പേരിൽ ചലച്ചിത്രമാക്കിയപ്പോൾ നായികാവേഷം ചെയ്തത് ടിസ്ക ചോപ്രയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് 11-ആമത് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള നാമനിർദ്ദേശം ലഭിച്ചിരുന്നു.[26][27] 2013-ൽ അങ്കുർ അറോറ മർഡർ കേസ്, ക്വിസ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി.[28][29][30][31] മറാഠി ചിത്രമായ ഹൈവേ , ഹിന്ദിയിലും തമിഴിലും നിർമ്മിച്ച കാക്പ്രകാശ്, ഹിന്ദി ചിത്രമായ രഹസ്യ എന്നിവയിലും അഭിനയിച്ചു.

നാടകങ്ങൾ

മുംബൈയിലായിരുന്ന കാലത്ത് ധാരാളം നാടകങ്ങളിൽ ടിസ്ക ചോപ്ര അഭിനയിച്ചിരുന്നു. ഡിന്നർ വിത്ത് ഫ്രണ്ട്സ്, ഫിറോസ് അബ്ബാസ് ഖാൻറെ മഹാത്മ vs. ഗാന്ധി, ഓൾ ദ ബെസ്റ്റ്, സത്യദേവ് ഡൂബിയുടെ ഇൻഷാ അള്ളാ എന്നിവയാണ് ഇവർ അഭിനയിച്ച പ്രധാന നാടകങ്ങൾ. ഡിന്നർ വിത്ത് ഫ്രണ്ട്സ് നാടകത്തിനു പുലിറ്റ്സർ സമ്മാനം ലഭിച്ചിരുന്നു.[32][33][34]

ടെലിവിഷൻ

ചലച്ചിത്രങ്ങളും നാടകങ്ങളും കൂടാതെ നിരവധി ടെലിവിഷൻ പരിപാടികളിലും ടിസ്ക ചോപ്ര അഭിനയിച്ചിട്ടുണ്ട്. വൻകിട കമ്പനികളുടെ പരസ്യചിത്രങ്ങളിലും ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.[35]

ചലച്ചിത്രങ്ങൾ

YearTitleRoleLanguageNotes
199315th AugustKiranHindiCredited as Priya Arora
1993PlatformTinaHindiCredited as Priya Arora
1993I Love IndiaPriyaTamilcredited as Priya
1994Bali Umar Ko SalamNikithaHindi
1995TaqdeerwalaLataaHindi
1998Dandnayak
2000Karobaar: The Business of LoveNeelamHindi
2004Hyderabad Blues 2MenakaHindi
Telugu
English
trilingual film
2007Taare Zameen ParMaya Awasthy (Maa)Hindi
2008FiraaqAnuradha DesaiHindi
2008MayabazarAnnieMalayalam
201010 ml LoveTiscaHindi
2011Dil Toh Baccha Hai JiAnushka Anu NarangHindi
2011Love Breakups ZindagiSheila ThapparHindi
2012OMG: Oh My God!interview hostHindi
2013Ankur Arora Murder CaseNanditha AroraHindi
2013QissaMeharPunjabi
2015RahasyaDr. Arthi MahajanHindi
Marathi
bilingual film
2015NirnnayakamSreepradaMalayalam
2015HighwayMarathi
2015Bruce Lee - The FighterMaliniTelugu
2016Ghayal Once AgainSheethal BansalHindi
2016ChutneyHindiShort film
2016Sardaar Gabbar SinghGeetha DeviTelugu
2017ChhuriMeeraHindiShort film
2017BioscopewalaHindiPost Production
20173DevHindiPost Production
2017The HungryTulsi JoshiHindiPost Production
2017Ek BarabarHindiUnder Production
2018Ajooba (Animation)HindiUnder Production

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ടിസ്ക_ചോപ്ര&oldid=3797389" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ