തുനാർ

ഫയൽ മാനേജർ

ലിനക്സിനും യുണിക്സ് പോലുള്ള മറ്റ് സിസ്റ്റങ്ങൾക്കും ഉള്ള ഒരു ഫയൽ മാനേജരാണ് തുനാർ . ആദ്യകാലങ്ങളിൽ ജിടികെ+ 2 ടൂൾക്കിറ്റ് ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചത്. പിന്നീട് ജിടികെ+ 3 ടൂൾക്കിറ്റിലേക്ക് പോർട്ട് ചെയ്തു. എക്സ്എഫ്സിഇ 4.4 RC1 പതിപ്പ്- ലും തുടർന്നുള്ള പതിപ്പുകളിലും ഇത് ഉൾപ്പെടുത്താൻ  ആരംഭിച്ചു. ബെനഡിക്റ്റ് മ്യൂററർ ആണ് തുനാർ വികസിപ്പിച്ചെടുത്തത്, എക്സ്എഫ്സിഇയുടെ മുൻ ഫയൽമാനേജറായ എക്സ് എഫ്എമ്മിന്റെ  മാറ്റി പകരം വയ്ക്കാൻ ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഫില്ലർ എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് തുനാർ എന്നാക്കി മാറ്റി.[2]

തുനാർ
തുനാർ 1.6.2 സ്ക്രീൻഷോട്ട്
തുനാർ 1.6.2 സ്ക്രീൻഷോട്ട്
വികസിപ്പിച്ചത്Xfce and Benedikt Meurer
Stable release
4.18.8[1] Edit this on Wikidata / 24 ഒക്ടോബർ 2023
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംUnix-like
തരംFile manager
അനുമതിപത്രംGPL-2.0-or-later
വെബ്‌സൈറ്റ്docs.xfce.org/xfce/thunar/start

വേഗതയാർന്നതും, വ്യക്തവും, ഉപയോഗിക്കാൻ എളുപ്പവുമുള്ള ഒരു ഫയൽ മാനേജർ സൃഷ്ടിക്കുകയെന്നതായിരുന്നു തുനാർ പ്രൊജക്റ്റിന്റെ ലക്ഷ്യം. നോട്ടിലസ് , കോൺക്വറർ തുടങ്ങിയ മറ്റ് ലിനക്സ് ഫയൽ മാനേജർമാരേക്കാൾ കൂടുതൽ വേഗത്തിൽ തുറക്കാനും റെസ്പോൺസീവ് ആകാനും ഉള്ള തരത്തിലാണ് തുനാർ രൂപകൽപ്പന ചെയ്തിട്ടുള്ളത്.[3] ഈ പ്രൊജക്റ്റിന്റെ മറ്റൊരു ലക്ഷ്യം, ഗ്നോം ആക്സസബിലിറ്റി ടൂൾകിറ്റ് ഉപയോഗിച്ച് ആക്സസബിലിറ്റിയുള്ള പ്രോഗ്രാം ഉണ്ടാക്കുക എന്നതാണ്. എക്സ്എഫ്സിഇയുടെ ബാക്കിവിഭാഗങ്ങൾ പോലെ, തുനാർ ഫ്രീഡെസ്ക്ടോപ്പ്.ഓർഗ്ഗ് ൽ പറഞ്ഞിട്ടുള്ള നിലവാരങ്ങൾ അനുസരിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. തുനാർ വളരെ ലളിതവും ആകർഷണീയമായ ഡിസൈൻ പിൻതുടരുന്നതാണ്. കൂടാതെ അതിന്റെ പ്രവർത്തനം പ്ലഗിന്നുകൾ വഴി വ്യാപിപ്പിക്കാൻ കഴിയും.

നോർസ് മിത്തോളജിയിലെ ഇടിമിന്നലിന്റെ ദൈവത്തിന്റെ പഴയ സാക്സൺ പേരാണ് തുനാർ. ഈ ദൈവം തോറിന്റെ ചുറ്റികയായ എംജോൽനിർ ഉപയോഗിക്കുന്നു. ഇതാണ് ഈ ഫയൽ മാനേജരിന്റെ ഐക്കൺ.

സമ്പർക്കമുഖം

തുനാറിന്റെ എബൗട്ട് സ്ക്രീൻ ലോഗോ

പ്രധാന കോഡുകൾ ചെയ്യുന്നതിനുമുൻപ് തുനാറിന്റെ സമ്പർക്കമുഖമാണ് ആദ്യം വികസിപ്പിച്ചെടുത്തത്. പൈത്തൺ ഉപയോഗിച്ച് വളരെഅടിസ്ഥാന പ്രവർത്തനങ്ങൾ ചെയ്യാവുന്ന സോഫ്റ്റ്‍വെയറാണ് ആദ്യം വികസ്പ്പിച്ചെടുത്തത്. പരീക്ഷണ ഉപയോക്താക്കളുടെ നിർദ്ദേശപ്രകാരം പിന്നീട് മാറ്റങ്ങൾ വരുത്തുകയും കൂടുതൽ ഫീച്ചറുകളും യുഐ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.

എപിഐ

മറ്റ് ഡവലപ്പർമാർക്ക് തുനാർ ഒരു എപിഐ നൽകുന്നുണ്ട്:

  • "തുനാർ-വിഎഫ്എസ്" എന്നത് ഉന്നത തലത്തിലുള്ള ഫയൽ സിസ്റ്റം പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന ഒരു ക്രോസ് പ്ലാറ്റ്ഫോം എപിഐ ആണ്. നേറ്റീവ് GVfs നുവേണ്ടി 1.2.0 റിലീസ് മുതൽ ഇതു് നീക്കം ചെയ്തിരിയ്ക്കുന്നു.
  • "തുനാർഎക്സ്" എന്നത് തുനാർ ഫയൽ മാനേജറിലേക്ക് തന്നെ വിപുലീകരണങ്ങൾ ചേർക്കാനുള്ള ഒരു ലൈബ്രറി ആണ്.

വിവിധ ഫയൽ തരങ്ങൾക്കായി സന്ദർഭ മെനുവിൽ വിവിധ സ്ക്രിപ്റ്റുകൾ ഉൾപ്പെടുത്താൻ തുനാർ ഫയൽമാനേജരിന് കഴിയും.

References

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=തുനാർ&oldid=3824132" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ