തേനീച്ച പശ

തേനീച്ചയുടെ പശ അല്ലെങ്കിൽ പ്രോപ്പോലിസ് Propolis or bee glue തേനീച്ച നിർമ്മിക്കുന്ന ഒരുതരം റസിനുകൾ ചേർന്ന പശരൂപത്തിലുള്ള വസ്തുവാണ്. തേനീച്ച സസ്യങ്ങളിൽ നിന്നും ലഭ്യമായ കറകളും അതുപോലുള്ള ദ്രവങ്ങളും അതിന്റെ ഉമിനീരും മെഴുകും കലർത്തിയാണിതു നിർമ്മിക്കുന്നത്. തേനിച്ചക്കൂടിന്റെ ആവശ്യമില്ലാത്ത സുഷിരങ്ങളും മറ്റും സുരക്ഷിതമായി അടയ്ക്കുവാനിതുപയോഗിക്കുന്നു. ഏകദേശം 6 മി.മീറ്റർ (0.24 in)താഴെയുള്ള ചെറു സുഷിരങ്ങളും മറ്റും അടയ്ക്കാനാണിതുപയോഗിക്കുന്നത്. വലിയ ദ്വാരങ്ങൾ തേനീച്ച മെഴുകുപയോഗിച്ചാണടയ്ക്കുന്നത്. ഇതിന്റെ നിറം അത് ഏതു സസ്യത്തിൽ നിന്നോ അതുപോലുള്ള ഭാഗങ്ങളിൽനിന്നുമാണു ലഭിച്ചത് എന്നതനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും സാധാരണമായി ബ്രവുൺ നിറത്തിലാണിതു കാണപ്പെടുന്നത്. പ്രൊപ്പോലിസ്  (20 °C (68 °F))താപനിലയിൽ ഒട്ടുന്ന രൂപത്തിലായിരിക്കും. എന്നാൽ ഇതിനു താഴെയുള്ള താപനിലയിൽ ഇതു കട്ടികൂടി പൊടിയുന്ന രൂപത്തിലാകും.

Two bars from a top bar hive that the bees have glued together using propolis. Separating the bars will take some effort as the propolis has hardened.
Two bars from a top bar hive that the bees have glued together using propolis. Separating the bars will take some effort as the propolis has hardened.
Propolis on the upper bar.
Propolis on the upper bar.

ആവശ്യം

തേനീച്ച വളർത്തുന്നവർ നൂറ്റാണ്ടുകളോളം കരുതിയിരുന്നത് മഴയിൽനിന്നും തണുപ്പിൽ നിന്നും തങ്ങളുടെ കോളണിയെ രക്ഷിക്കുന്നതിനായാണ് തേനീച്ചകൾ അവയുടെ കൂടുകൾ സീലുചെയ്യുന്നതെന്നാണ്.[1] എന്നിരുന്നാലും, ഇരുപതാം നൂറ്റാണ്ടിലെ ഗവേഷണങ്ങളിൽ തെളിഞ്ഞത് ലോകത്തിലെ മിതോഷ്ണമേഖലകളിൽ തേനീച്ചകൾ തണുപ്പുകാലത്ത് ആവശ്യത്തിനു വായുസഞ്ചാരമുള്ള കൂടുകളിൽ കൂടുതൽ നന്നായി വളരുകയും തണുപ്പിനെ അതിജീവിക്കുമെന്നുമാണ്.

ഇപ്പോൾ പ്രോപ്പോലിസ്:[2] 

  1. തേനീച്ചക്കൂടിന്റെ ഘടനാസന്തുലനം കൂട്ടുന്നു;
  2. വിറയൽ കുറയ്ക്കുന്നു;
  3. വിട്ടുവിട്ടുള്ള പ്രവേശനദ്വാരങ്ങൾ അടയ്ക്കുന്നതുകൊണ്ട് കൂടുതൽ സുരക്ഷിതത്വം കൈവരുന്നു;
  4. രോഗങ്ങളും രൊഗകാരികളും കൂട്ടിലെത്തുന്നതു തടയാനും ഫംഗസിന്റെയും ബാക്ടീരിയായുടെയും വളർച്ച തടയാനുമാകുന്നു;[3]
  5. കൂട്ടിൽ നടക്കുന്ന ജീർണ്ണനം തടയുന്നു. തേനീച്ചൾ മിക്കപ്പോഴും കൂട്ടിലുണ്ടാകുന്ന മാലിന്യങ്ങൾ പുറത്തേയ്ക്കുകൊണ്ടുപൊയിക്കളയാറുണ്ട്. എന്നിരുന്നാലും, ഒരു പല്ലിയോ ചുണ്ടെലിയോ കൂട്ടിൽക്കിടന്നു ചത്തുചീഞ്ഞാൽ അതിനെ കൂടിന്റെ പ്രവേശനദ്വാരം വഴി എടുത്തുമാറ്റാൻ തേനീച്ചകൾ പ്രാപ്തരല്ല. ഈ കാര്യത്തിൽ, ആ ജീവിയുടെ ശരീരവശിഷ്ടത്തെ തേനീച്ചപ്പശയുപയോഗിച്ച് മമ്മിരൂപത്തിൽ പൊതിഞ്ഞുവച്ച് ആ ശരീരാവശിഷ്ടത്തെ മണം വരാതെ അപകടരഹിതമാക്കുന്നു.

തേനീച്ചപശയിലെ ഘടകങ്ങൾ

Resins in hive

തെനിച്ചപശയിലെ ഘടകങ്ങൾ തേനീച്ചക്കൂടുകൾക്കനുസരിച്ചും സ്ഥലവ്യത്യാസത്തിനനുസരിച്ചും കാലാവസ്ഥയ്ക്കനുസരിച്ചും വ്യത്യസ്തമായിരിക്കും.[4] സാധാരണമായി, ഇത് ഇരുണ്ട ബ്രൗൺ നിറത്തിലാണു കാണപ്പെടുന്നത്. എന്നാൽ ഒരു പ്രത്യേക സ്ഥലത്ത് ലഭ്യമായ റെസിന്റെ ഘടനയനുസരിച്ച് ഇത് പച്ച, ചുവപ്പ്, കറുപ്പ്, വെള്ള തുടങ്ങിയ നിറങ്ങളിലും കാണപ്പെടാറുണ്ട്. തേനീച്ചകൾ അവസരവാദികളാണെന്നു പറയാം. അവ എവിടെ താമസിച്ചാലും അവിടെ ലഭ്യമായ സ്രോതസ്സുകളാണവർ ഉപയൊഗിച്ചുവരുന്നത്. വിപുലമായ പഠനത്തിൽ കണ്ടെത്തിയത്, അവ നിർമ്മിക്കുന്ന പ്രോപ്പോലിസ് പ്രദേശങ്ങൾക്കനുസരിച്ചും അവിടത്തെ സസ്യലതാദികൾക്കുമനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്നാണ്. വടക്കുള്ള ശൈത്യമേഖലാ പ്രദേശത്ത്, ഉദാഹരണത്തിനു തേനീച്ചകൾ പോപ്ലാർ, കോണിഫർ തുടങ്ങിയ മരങ്ങളിൽനിന്നുള്ള റസിനുകൾ ആണുപയോഗിക്കുന്നത്. ഈ പ്രദേശത്തെ തേനീച്ച്പശയിൽ 50 ഘടകങ്ങളുണ്ട്. പ്രാഥമികമായി, vegetable balsams (50%), waxes (30%), essential oils (10%), and pollen (5%). ഇവിടെ തേനീച്ച്പശയിൽ പ്രാണികളെ അകറ്റാനുള്ള അക്കാറിസൈഡുകൾ കാണാനാവും.[5]

ഔഷധമായുള്ള ഉപയോഗം

തേനീച്ചപശ ആയിരക്കണക്കിനു വർഷങ്ങളായി പാരമ്പര്യവൈദ്യത്തിൽ ഔഷധമായി ഉപയോഗിച്ചുവരുന്നുണ്ട്.[6][7]

ഇപ്പോൾ, ആവശ്യത്തിനു തെളിവില്ലാത്തതിനാൽ ഇതു ശാസ്ത്രലോകം നിരാകരിച്ചിട്ടുണ്ട്.[8]

തേനീച്ച്പശ ചുമ ഔഷധമായി ഉപയൊഗിച്ചുവരുന്നുണ്ട്.[9]

മറ്റു ഉപയോഗങ്ങൾ

വാദ്യോപകരണങ്ങളിൽ

തേനീച്ച്പശ കമ്പിവാദ്യ നിർമ്മാണത്തിൽ (violin, viola, cello and bass) വാർണ്ണീഷ് ആയി ഉപയൊഗിച്ചുവരുന്നുണ്ട്.[10]

ആഹാരമായി

ചില ച്യൂയിംഗം നിർമ്മാതാക്കൾ തേനീച്ചപശകൊണ്ടുള്ള ച്യൂയിംഗ് ഗം നിർമ്മാണത്തിനുപയൊഗിക്കുന്നു. 

കാർ മെഴുകായി

ഇതും കാണൂ

  • Discussion of bee space in the beehive article.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=തേനീച്ച_പശ&oldid=3308735" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ