ദി ഒബറോയ് ഗുസ്താവ്

ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയുടെ പ്രാന്തപ്രദേശമായ ഗുർഗാവിൽ സ്ഥിതിചെയ്യുന്ന ആഡംബര ഹോട്ടലാണ് ദി ഒബറോയ്, ഗുർഗാവ് ഹോട്ടൽ. 28°30′08″N 77°05′18″E / 28.50217°N 77.088228°E / 28.50217; 77.088228 [2] [3] ഗുർഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർബിറ്റ് റിസോർട്ട്സിൻറെ ഉടമസ്ഥയിലുള്ള ഈ ഹോട്ടലിൻറെ ഉടമ പർകാഷ് സിംഗ് ബാദലാണ്. ദി ഒബറോയ് ഹോട്ടൽസ്‌ & റിസോർട്ട്സ് ശൃംഖലയാണ് ഈ ഹോട്ടലിൻറെ നടത്തിപ്പുകാർ.

The Oberoi Group
Public limited company
വ്യവസായംHospitality
സ്ഥാപിതം1934; 90 years ago (1934)
സ്ഥാപകൻRai Bahadur Mohan Singh Oberoi
ആസ്ഥാനംDelhi, India
ലൊക്കേഷനുകളുടെ എണ്ണം
33 (2017)
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
  • Prithvi Raj Singh Oberoi​ (executive chairman)
  • Vikram Singh Oberoi​ (CEO)
ഉത്പന്നങ്ങൾHotels and resorts
ജീവനക്കാരുടെ എണ്ണം
13,000 (2017)[1]
മാതൃ കമ്പനിEIH Limited
വെബ്സൈറ്റ്www.oberoihotels.com

ഡൽഹി സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമാണ് ഗുർഗാവ്. 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 228,820 ആണ്. ഡൽഹി നഗരത്തിനു തെക്കു വശത്തു സ്ഥിതി ചെയ്യുന്ന ഗുർഗാവ് ഡൽഹിയുടെ ഒരു ഉപഗ്രഹനഗരമായി കണക്കാക്കുന്നു. ഡൽഹി ദേശീയ തലസ്ഥാനമേഖലയുടെ ഭാഗവുമാണിത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിൽ ഒന്നാണ് ഗുർഗാവ്.

ചരിത്രം

ഗുർഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർബിറ്റ് റിസോർട്ട്സിൻറെ ഉടമസ്ഥയിലുള്ള ദി ഒബറോയ് ഗുർഗാവ് ഹോട്ടലിൻറെ ഉടമ പർകാഷ് സിംഗ് ബാദലാണ്. ദി ഒബറോയ് ഹോട്ടൽസ്‌ & റിസോർട്ട്സ് ശൃംഖലയാണ് ഈ ഹോട്ടലിൻറെ നടത്തിപ്പുകാർ. 4 ബില്ല്യൺ ഇന്ത്യൻ രൂപ (59 മില്യൺ യുഎസ് ഡോളർ) ചിലവിൽ നിർമിച്ച ഈ ഹോട്ടൽ തുറന്നത് 2011 ഏപ്രിൽ 11-നാണ്. ബിസിനസ്‌ യാത്രികർക്കായാണ് പ്രധാനമായും ഹോട്ടൽ പ്രവർത്തിക്കുന്നത്. എൻഎച്ച്-8 നു സമീപം ട്രൈഡന്റ്റ് ഹോട്ടലിൻറെ തൊട്ടടുത്താണ് ദി ഒബറോയ് ഗുർഗാവ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ട്രൈഡന്റ്റ് ഹോട്ടലും ഓർബിറ്റ് റിസോർട്ട്സിൻറെ മാനേജ്‌മന്റ്‌ കരാറിൽ ഉള്ള ഹോട്ടലാണ്. </ref>[4]

ട്രാവൽ ആൻഡ്‌ ടൂറിസം ബിസിനസിലെ ഓസ്കാർ എന്നറിയപ്പെടുന്ന വാർഷിക ‘വേൾഡ് ട്രാവൽ അവാർഡ്‌സിൽ’ 2012 ജനുവരിയിൽ ‘ദി വേൾഡ്സ് ലീഡിംഗ് ലക്ഷ്വറി ഹോട്ടൽ ഫോർ 2011’ അവാർഡ്‌ ദി ഒബറോയ് ഗുർഗാവ് സ്വന്തമാക്കി. [5][6] ഈ അവാർഡ്‌ നേടുന്ന ആദ്യ ഇന്ത്യൻ ആഡംബര ഹോട്ടലാണ് ദി ഒബറോയ് ഗുർഗാവ്. അതിനുമുൻപ്‌ 2011 ഡിസംബറിൽ സിഎൻഎൻഗോ-യുടെ ‘11 ഇന്ത്യൻ ഹോട്ടൽസ് ടു വിസിറ്റ് ഇൻ 2012’-ളും ദി ഒബറോയ് ഗുർഗാവ് ഇടംപിടിച്ചു. [7]

24 മണിക്കൂർ പ്രവർത്തിക്കുന്ന ത്രീസിക്സ്റ്റിവൺ, ഇന്ത്യൻ കോസ്റ്റൽ ഫുഡ്‌ ലഭിക്കുന്ന അമരാന്ത എന്നിവ ഹോട്ടലിലുള്ള ഭക്ഷണശാലകളിൽ ഉൾപ്പെടുന്നു. ‘ദി പിയാനോ ബാർ’ എന്നാ പേരിലുള്ള ബാറും, ഒരു സിഗാർ ലൌന്ജും, സ്പായും ഹോട്ടലിൽ ഉണ്ട്. [8]


രൂപകൽപനയും നിർമ്മാണവും

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎസ്പി ആർക്കിടെക്റ്റ്സ് പ്ലാനർ ആൻഡ്‌ എഞ്ചിനീയർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ദി ഒബറോയ് ഗുർഗാവ് ഹോട്ടൽ രൂപകൽപന ചെയ്തത്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിൽ കോണ്ട്രാക്റ്റർമാരായ ബി. എൽ. കശ്യപ് & സൺസും ഗ്ലേസിംഗ് കോണ്ട്രാക്റ്റർമാരായ യുആർഇ-ക്വാട്ട്രോയും ചേർന്നു നാലു വർഷംകൊണ്ടാണ് ഹോട്ടലിൻറെ നിർമ്മാണം പൂർത്തിയാക്കിയത്. ബാങ്കോക്ക്‌ ആസ്ഥാനമായ പിഎൽഎ (ലാൻഡ്‌സ്കേപ്), ക്വാല ലംപൂർ ആസ്ഥാനമായ ലിം ടിയോ വില്കെസ് (ഇന്റീരിയർ), സിംഗപ്പൂർ ആസ്ഥാനമായ ഓറിക്കോൻ ഫാകസേഡ്സ് (ഗ്ലേസിംഗ് ഡിസൈൻസ്) എന്നിവരാണ് ഹോട്ടൽ പൂർത്തീകരണത്തിൽ പങ്കാളികളായ മറ്റു രൂപകൽപന കമ്പനികൾ. 2012-ൽ സിംഗപ്പൂരിൽ നടന്ന വേൾഡ് ആർക്കിടെക്ച്ചർ ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഹോട്ടൽ രൂപകൽപനയ്ക്കുള്ള ചുരുക്കപ്പട്ടികയിൽ ദി ഒബറോയ് ഗുർഗാവ് ഹോട്ടലും ഇടംപിടിച്ചു.

സ്ഥാനം

ഗുർഗാവിൻറെ ഹൃദയഭാഗത്തായി ഉദ്യോഗ് വിഹാർ, ഡിഎൽഎഫ് ഫേസ് ഫൈവിലാണ് ദി ഒബറോയ് ഗുർഗാവ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ആഭ്യന്തര, അന്താരാഷ്‌ട്ര എയർപോർട്ടുകളിൽനിന്നും അനായാസം ഹോട്ടലിലേക്ക് എത്തിച്ചേരാം. ന്യൂ ഡൽഹി സിറ്റി സെൻറെറിൽനിന്നും 25 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഹോട്ടലിലേക്ക് റോഡ്‌, മെട്രോ റെയിൽ മാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. രണ്ട് പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളായ ന്യൂഡൽഹി സ്റ്റേഷനും നിസാമുദ്ദീൻ സ്റ്റേഷനും ഹോട്ടലിൽനിന്നും 35 മുതൽ 45 മിനുറ്റ് വരെ യാത്ര ചെയ്യേണ്ട ദൂരമേയുള്ളൂ. ഡിഎൽഎഫ് സൈബർ ഹബ് (ഏകദേശം 3 കിലോമീറ്റർ), ലെഷർ വാലി (ഏകദേശം 7 കിലോമീറ്റർ), കിംഗ്‌ഡം ഓഫ് ഡ്രീംസ് (ഏകദേശം 9 കിലോമീറ്റർ) എന്നിവ ഹോട്ടലിൻറെ സമീപമുള്ള ആകർഷകങ്ങളാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ