ധവള വിപ്ലവം

(ധവളവിപ്ലവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു രാജ്യത്തിലെ ക്ഷീരോല്പാദന രംഗത്ത് വ്യക്തമായ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും ഫലമായി പ്രകടമായ വർദ്ധനവുണ്ടാകുന്ന അവസ്ഥയെയാണ് ധവള വിപ്ലവം എന്നു വിളിക്കുന്നത്[അവലംബം ആവശ്യമാണ്]. പാലിന്റെ നിറവുമായി ബന്ധപ്പെട്ടാണ് ധവളം എന്ന പദമുപയോഗിച്ചിരിക്കുന്നത്.

പ്രമാണം:Amul milk.jpg
അമുൽ പാൽ പായ്ക്കറ്റുകൾ

ഇന്ത്യയിൽ

ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ യിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.[1] ധവളവിപ്ലവം 60–70 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യമാക്കി ഇന്ത്യയ മാറ്റി.[2] ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉല്പ്പാദിപ്പിക്കുന്ന പാൽ നഗരങ്ങളില്ലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെ ക്ഷീര കർഷകർക്ക് തങ്ങൾ ഉല്പ്പാദിപ്പിക്കുന്ന പാലിന്‌ ന്യായ വില ഈ പദ്ധതി മൂലം ഉറപ്പാക്കാനായി.

മലയാളിയും ധവള വിപ്ലവത്തിന്റെ പിതാവുമായി കണക്കാക്കുന്ന കുര്യന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ്‌ ഭാരതത്തിൽ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.[1] ഇതിൽ തന്നെ പ്രമുഖ ക്ഷീരോല്പ്പാദക സഹകരണ സ്ഥാപനമായ അമുലിന്റെ ആരഭം ധവള വിപ്ലവ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു.

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=ധവള_വിപ്ലവം&oldid=3530314" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ