നുറ നദി

നുറ നദി (കസാഖ്: Нұра, Nura; Russian: Нура) വടക്കുകിഴക്കൻ-മധ്യ കസാഖ്‍സ്ഥാനിലെ ഒരു പ്രധാന ജലപ്രവാഹമാണ്. 978 കിലോമീറ്റർ (608 മൈൽ) നീളമുള്ള ഇതിന് 60,800 ചതുരശ്ര കിലോമീറ്റർ (23,500 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള നീർത്തടമുണ്ട്.[1]

നുറ
Map of the general area
Countryകസാഖ്സ്ഥാൻ
Citiesകരഗണ്ട, ടെമിർതൗ, കൈസിൽസാർ, സരൺ, നൂർ സൂൽത്താൻ
Physical characteristics
പ്രധാന സ്രോതസ്സ്കിസിൽറ്റാസ് പർവതനിരകൾ
Near Besoba
950 m (3,120 ft)
48°56′N 74°23′E / 48.933°N 74.383°E / 48.933; 74.383
നദീമുഖംടെൻഗിസ് തടാകം
301 m (988 ft)
50°20′34″N 69°08′21″E / 50.34278°N 69.13917°E / 50.34278; 69.13917
നീളം978 km (608 mi)
Discharge
  • Minimum rate:
    0 m3/s (0 cu ft/s)
  • Average rate:
    28.39 m3/s (1,003 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി60,800 km2 (23,500 sq mi)
പോഷകനദികൾ
  • Left:
    ഷെരുബൈനുറ

ഗതി

കിസിൽറ്റാസ് പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി തുടക്കത്തിൽ ഏകദേശം 100 കിലോമീറ്റർ (62 മൈൽ) വടക്ക്-വടക്കുപടിഞ്ഞാറായി ഒഴുകുന്നു. പിന്നീട് പടിഞ്ഞാറോട്ട് തിരിഞ്ഞ് ഒഴുന്ന നദി ആ ദിശയിലേക്ക് ഏകദേശം 220 കിലോമീറ്ററും (140 മൈൽ) തുടർന്ന് തെക്ക് പടിഞ്ഞാറ് 180 കിലോമീറ്റർ (110 മൈൽ) ദൂരത്തിലും ഒഴുകുന്നു. എസെൻഗെൽഡിക്ക് സമീപം വടക്കോട്ട് തിരിയുന്ന നദി 200 കിലോമീറ്റർ (120 മൈൽ) ഒഴുകി ഒടുവിൽ ഇരിട്ടിഷ് നദിക്ക് സമീപമുള്ള നൂർ-സുൽത്താൻ നഗരത്തോട് അടുക്കുമ്പോൾ തെക്ക് പടിഞ്ഞാറോട്ട് തിരിയുന്നു. അവിടെ നിന്ന്, തെക്കുപടിഞ്ഞാറായി ഏകദേശം 300 മൈൽ (480 കിലോമീറ്റർ) ദൂരതത്തിൽ ഒഴുകുന്ന നദി, തടാകങ്ങളുടെ ഒരു പരമ്പരയിലൂടെ കടന്നുപോയി ഒടുവിൽ എൻഡോർഹൈക് തടാകമായ ടെൻഗിസിൽ പതിക്കുന്നു. നദിയുടെ ഏറ്റവും വലിയ പോഷകനദികൾ ഷെരുബൈനുറ, ഉൽകെൻകണ്ടിസ്ഡി, അക്ബസ്തൗ നദികളാണ്. നദിയിലെ ജലം ജലസേചനത്തിനും മുനിസിപ്പൽ ജലവിതരണത്തിനും വളരെയധികം ഉപയോഗിക്കപ്പെടുന്നു.[2]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=നുറ_നദി&oldid=3740184" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ