നേറ്റലി ഇമ്മാനുവൽ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

നേറ്റലി ജോവാൻ ഇമ്മാനുവൽ (ജനനം: മാർച്ച് 2, 1989) ഒരു ഇംഗ്ലീഷ് നടിയാണ്.1990 കളുടെ അവസാനത്തിൽ തിയേറ്ററിലൂടെ അഭിനയ രംഗത്ത് വന്നു. 2006-ൽ, ഹോളിയോക്‌സ് എന്ന സോപ്പ് ഓപ്പറയിൽ സാഷ വാലന്റൈൻ എന്ന കഥാപാത്രം അവതരിപ്പിച്ചു സ്ക്രീനിൽ അരങ്ങേറി. പിന്നീട്, തന്റെ ആദ്യ ചിത്രമായ ട്വന്റി8കെയിൽ പ്രത്യക്ഷപ്പെട്ടതുവരെ, പല ബ്രിട്ടീഷ് ടെലിവിഷൻ സീരിയലുകളിലും മുഖം കാണിച്ചു. എച്ച്ബിഒ അവതരിപ്പിച്ച ഗെയിം ഓഫ് ത്രോൺസ് എന്ന ഫാന്റസി പരമ്പരയിൽ മിസ്സാൻഡെയ് എന്ന കഥാപാത്രത്തിലൂടെ ഇമ്മാനുവൽ പ്രശസ്തയായി. മേസ് റണ്ണർ: സ്കോച്ച് ട്രയൽസ് (2015), ഫ്യൂരിയസ് 7 (2015), ദ ഫേറ്റ് ഓഫ് ദ ഫ്യൂറിയസ് (2017) തുടങ്ങിയ ആക്ഷൻ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് അന്താരാഷ്ട്ര പ്രശസ്തി നേടി. 

നേറ്റലി ഇമ്മാനുവൽ
Emmanuel at the 2017 San Diego Comic-Con International
ജനനം
നേറ്റലി ജോവാൻ ഇമ്മാനുവൽ

(1989-03-02) 2 മാർച്ച് 1989  (35 വയസ്സ്)
Southend-on-Sea, Essex, England
തൊഴിൽനടി
സജീവ കാലം2006–മുതൽ

ചെറുപ്പകാലം

ഇംഗ്ലണ്ടിലെ എസെക്സിലെ ഒരു കടൽത്തീര റിസോർട്ട് നഗരമായ സൗത്ത്ഹെഡ്-ഓൺ-സീയിൽ 1989 മാർച്ച് 2-ന് ഇമ്മാനുവൽ ജനിച്ചു.[1] ഒരു ഡൊമിനിക്കൻ മാതാവിന്റെയും അർദ്ധ സെന്റ് ലൂഷ്യൻ അർദ്ധ ഇംഗ്ലീഷ് പിതാവിന്റെയും രണ്ടാമത്തെ കുഞ്ഞാണ് ഇമ്മാനുവൽ.[2][3] ചെറുപ്പത്തിൽ തന്നെ ഇമ്മാനുവൽ കാലയോടുള്ള തന്റെ അഭിനിവേശം പ്രകടമാക്കി.  

കരിയർ

2006-ൽ, ഹോളിയോക്‌സ് എന്ന സോപ്പ് ഓപ്പറയിൽ സാഷ വാലന്റൈൻ എന്ന കഥാപാത്രം അവതരിപ്പിച്ചു. 2010 ൽ,കഥാപാത്രത്തിന്റെ കഥാചിത്രങ്ങളിൽ വേശ്യാവൃത്തിയും ഹെറോയിൻ ആസക്തി എന്നിവ ഉൾപ്പെടുത്തുന്നത് വരെ, പരമ്പരയുടെ ഭാഗമായി ഇമ്മാനുവൽ തുടർന്നു.[4][5][6] 2012 ജനുവരിയിൽ ഇമ്മാനുവൽ ബിബിസി ത്രീയിൽ വെബ്സെക്സ്: വാട്സ് ദ ഹാം? പരിപാടി അവതരിപ്പിച്ചു. യു.കെയിലെ 16-24 നുമിടയിൽ വയസ്സുള്ളവരുടെ ഓൺലൈൻ ലൈംഗിക ശീലങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഒരു പരിപാടി ആയിരുന്നു ഇത്.[7] അതേ വർഷം തന്നെ ട്രിസെൻ 8 ത്തിലെ ട്വെൻറ്റി8കെ എന്നത്രില്ലർ ചിത്രത്തിൽ അഭിനയിച്ചു.[8][9] തുടർന്നുള്ള വർഷം, എച്ച്ബിഒയുടെ ഫാന്റസി പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ഡനേറിസ് ടാർഗേറിയന്റെ പരിഭാഷകയായ മിസ്സാൻഡെയായി അഭിനയിച്ചു. 

2015 ൽ, ഇമ്മാനുവൽ പരിപാടിയിൽ സ്ഥിരം അംഗമായി ഉയർത്തി.[10] അതേ വർഷം, ആക്ഷൻ ചിത്രം ഫ്യൂറിയസ് 7 ൽ കമ്പ്യൂട്ടർ ഹാക്കർ റാംസെയെയും[11], സയൻസ് ഫിക്ഷൻ സാഹസിക ചിത്രം മേസ് റണ്ണർ: ദ സ്കോച്ച് ട്രയൽസിൽ ഹാരിയറ്റ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.[12][13]  

മാധ്യമങ്ങളിൽ

എഫ് എച്ച് എം മാസികയുടെ 100 സെക്സിയസ്റ്റ് വുമൺ ഓഫ് 2013 ൽ 99 ാം സ്ഥാനം നേടി. 2015 ലെ ഇതേ തിരഞ്ഞെടുപ്പിൽ 75 ാം സ്ഥാനം നേടി.[14][15] 2015 ൽ ഇൻസ്റ്റൈൽ, ജിക്യു എന്നെ മാസികയുടെ ഏപ്രിൽ പതിപ്പിലും അവർ പ്രത്യക്ഷപ്പെട്ടു.[16][17]  

അഭിനയജീവിതം

ചലച്ചിത്രം

YearTitleRoleNotes
2012Twenty8kCarla
2015Furious 7Ramsey
2015Maze Runner: The Scorch TrialsHarriet
2017The Fate of the FuriousRamsey
2018Maze Runner: The Death CureHarrietIn post-production

ടെലിവിഷൻ

Year(s)TitleRoleNotes
2006–2010HollyoaksSasha Valentine191 episodes
2008Hollyoaks LaterSasha ValentineSeries 1 (4 episodes)
2009Hollyoaks: The Morning After the Night BeforeSasha Valentine
2011CasualtyCheryl HallowsEpisode: "Only Human"
2011MisfitsCharlieEpisode 3.1
2012Websex: What's the Harm?Presenter
2013–presentGame of ThronesMissandeiSeasons 3 & 4: recurring (15 episodes)

Season 5-present: main role (19 episodes)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നേറ്റലി_ഇമ്മാനുവൽ&oldid=4081611" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ