പല്ലാസ് ഫിഷ് ഈഗിൾ

പല്ലാസ് സീ ഈഗിൾ, ബാൻഡ് ടെയിൽഡ് ഫിഷ് ഈഗിൾ എന്നീ നാമങ്ങളിലും അറിയപ്പെടുന്ന പല്ലാസ് ഫിഷ് ഈഗിൾ (Haliaeetus leucoryphus) വലിയ, തവിട്ട് കടൽ കഴുകൻ ആണ്. വടക്കേ ഇന്ത്യയിൽ, ബംഗ്ലാദേശ്, മ്യാൻമർ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ ഇതിനെ കാണപ്പെടുന്നു. ഇത് ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ വംശനാശഭീഷണിയിൽപ്പെടുന്ന ജീവിയാണ്.[2] ഇവ ഭാഗികമായി ദേശാടനപക്ഷിയാണ്. ഉത്തരേന്ത്യയിലെ തെക്കൻ ഏഷ്യൻ പക്ഷികളോടൊപ്പവും മധ്യേഷ്യൻ പക്ഷികളുമായും ശൈത്യകാലത്ത് പടിഞ്ഞാറ് പേർഷ്യൻ ഗൾഫിലേക്കും ദേശാടനം നടത്തുന്നു.[3]

Pallas's fish eagle
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
Class:Aves
Order:Accipitriformes
Family:Accipitridae
Genus:Haliaeetus
Species:
H. leucoryphus
Binomial name
Haliaeetus leucoryphus
(Pallas, 1771)
Synonyms

Aquila leucorypha Pallas, 1771

വിവരണം

പറക്കുന്ന പല്ലാസ് ഫിഷ് ഈഗിൾ. ജിം കോർബറ്റ് നാഷണൽ പാർക്കിൽ നിന്ന്

വെളുത്ത മുഖത്തിന് മുകളിൽ ഇളം തവിട്ട് നിറമുള്ള ഹുഡ് കാണപ്പെടുന്നു. ചിറകുകൾ ഇരുണ്ട തവിട്ടുനിറവും പിന്നിൽ റൂഫസും ചുവടെ ഇരുണ്ടതുമാണ്. വിശാലവും വ്യക്തവുമായ വെളുത്ത വരയുള്ള വാൽ കറുത്തതാണ്. അടിവശത്തെ ചിറകുകൾക്ക് വെളുത്ത വര കാണപ്പെടുന്നു. പൂർണ്ണവളർച്ചയെത്താത്തവയ്ക്ക് മൊത്തത്തിൽ ഇരുണ്ട നിറമാണ്. വാലിൽ വരകളില്ല. ഇവയ്ക്ക് 180–215 സെന്റിമീറ്റർ (71–85 ഇഞ്ച്) ചിറകുവിസ്താരവും 72–84 സെന്റിമീറ്റർ (28–33 ഇഞ്ച്) നീളവുമുണ്ട്.[3] പിടകളുടെ ഭാരം 2–3.3 കിലോഗ്രാം (4.4–7.3 പൗണ്ട്) വരെ ആണ്. ആൺപക്ഷികൾ 4.4–7.3 കിലോഗ്രാം (9.7–16.1 പൗണ്ട്) വരെ കാണപ്പെടുന്നു.[4]

Haliaeetus leucoryphus

പ്രധാനമായും വലിയ ശുദ്ധജല മത്സ്യങ്ങളാണ് ഇതിന്റെ ഭക്ഷണം. ഇവ പ്രായപൂർത്തിയായ ഗ്രേലാഗ് ഗീസ് ഉൾപ്പെടെയുള്ള ജല പക്ഷികളെ ജലത്തിന്റെ ഉപരിതലത്തിൽ ആക്രമിച്ച് ഇരയെ തൂക്കിയെടുത്ത് പറക്കുന്നതും പതിവാണ്. ഈ ഗൂസ് ഇനം കഴുകനേക്കാൾ അല്പം ഭാരം ഉള്ളതിനാൽ, പറക്കുന്ന പക്ഷിക്കായി ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭാരോദ്വഹന അഭ്യാസമാണിത്. വടക്ക്-മദ്ധ്യ ഇന്ത്യയിലെ യമുന നദിയിൽ ഒരു വലിയ ഭാരം ഉയർത്തിയതിന്റെ മറ്റൊരു കേസ് രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ ഒരു കഴുകൻ ഒരു വലിയ കാർപ് പിടിച്ചെടുക്കുകയും മല്ലിടുന്ന മത്സ്യങ്ങളുമായി വെള്ളത്തിന് മുകളിലൂടെ പറക്കുകയും ചെയ്തു. വെടിവയ്പിനെ തുടർന്ന് കഴുകൻ ഉപേക്ഷിച്ച മീനിന്റെ ഭാരം 6 കിലോഗ്രാം (13 പൗണ്ട്) കഴുകന്റെ ഭാരത്തിന്റെ ഇരട്ടിയാണെന്ന് കണ്ടെത്തിയിരുന്നു.[5]

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പല്ലാസ്_ഫിഷ്_ഈഗിൾ&oldid=3798326" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ