പി. വിശ്വംഭരൻ

കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ എം.പിയും എൽ.ഡി.എഫിന്റെ ആദ്യ കൺവീനറുമായിരുന്നു പി. വിശ്വംഭരൻ.

പി. വിശ്വംഭരൻ
ലോക്സഭാംഗം
ഓഫീസിൽ
മാർച്ച് 4 1967 – ഡിസംബർ 27 1970
മുൻഗാമിപി.എസ്. നടരാജപിള്ള
പിൻഗാമിവി.കെ. കൃഷ്ണമേനോൻ
മണ്ഡലംതിരുവനന്തപുരം
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിഎം. സദാശിവൻ
പിൻഗാമിഎം. സദാശിവൻ
മണ്ഡലംനേമം
വ്യക്തിഗത വിവരങ്ങൾ
ജനനം(1925-06-25)ജൂൺ 25, 1925
വെള്ളാർ
മരണംഡിസംബർ 9, 2016(2016-12-09) (പ്രായം 91)
വെള്ളാർ
രാഷ്ട്രീയ കക്ഷിപി.എസ്.പി
മാതാപിതാക്കൾ
  • പത്മനാഭൻ (അച്ഛൻ)
  • ചെല്ലമ്മ (അമ്മ)
വസതിവെള്ളാർ
As of നവംബർ 1, 2022
ഉറവിടം: നിയമസഭ

ജീവിത രേഖ

തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്ത് വെള്ളാർ ഗ്രാമത്തിൽ പദ്മനാഭന്റേയും ചെല്ലമ്മയുടേയും മകനായി 1925 ജൂൺ 25ന് ജനിച്ചു. 2016 ഡിസംബർ 09-ന് വാർദ്ധക്യസഹജമായ അസുഖങ്ങളാൽ, തന്റെ 91-മത്തെ വയസിൽ മരിച്ചു.

വിദ്യഭ്യാസം

സ്കൂൾ - പഞ്ചല്ലൂർ എൽ.പി. സ്കൂൾ, വെങ്ങാനൂർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, തിരുവനന്തപുരം എസ്.എം.വി. സ്കൂൾ.കോളേജ് - നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ആർട്സ് കോളേജ് ആന്റ് യൂണിവേർസിറ്റി കോളേജ്. ചരിത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ഡിഗ്രിയുണ്ട്.

രാഷ്ട്രീയ പ്രവർത്തനങ്ങൾ

പഠനകാലത്ത് ക്വിറ്റ് ഇന്ത്യ മൂവ്മെന്റിൽ പ്രവരത്തിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. വിദ്യാർത്ഥി കോൺഗ്രസ് രൂപീകൃതമായപ്പോൾ തിരുവിതാംകൂർ യൂണിറ്റ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. 1975-1977 കാലഘട്ടത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരെ സജീവമായി പ്രവർത്തിച്ചു.

അധികാരസ്ഥാനങ്ങൾ

  • 1945-ൽ തിരുവിതാംകൂർ യൂണിവേർസിറ്റി യൂണിയൻ ഭാരവാഹിയായി
  • 1949-ൽ സോഷ്യലിസ്റ്റ് പാർട്ടിയംഗമായി.
  • 1950-ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ജില്ലാ കമ്മിറ്റിയംഗമായി
  • 1954 - ൽ തിരുവിതാംകൂർ – കൊച്ചി നിയമസഭയിലേക്ക് പി.എസ്.പി. പ്രതിനിധിയായി നേമത്തു നിന്നു വിജയിച്ചു.
  • 1956-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി.
  • 1960 - ൽ നേമത്തു നിന്നു കേരള നിയമസഭയിൽ അംഗമായി.
  • 1964-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
  • 1967 ൽ സംയുക്‌ത സോഷ്യലിസ്റ്റ് പാർട്ടി പ്രതിനിധിയായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നു ലോക സഭാംഗമായി. പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗമായിരുന്നു.[1]
  • 1971-ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ചെയർമാനായി.
  • 1973-ൽ എൽ.ഡി.എഫ്.ന്റെ ആദ്യത്തെ കൺവീനറായി.
  • 1977-നു ശേഷം ജനത പാർട്ടിയുടേയും ജനതാ ദൾ പാർട്ടിയുടേയും സംസ്ഥാന പ്രസിഡന്റും ദേശീയ എക്സിക്യുട്ടിവെ അംഗവുമായിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
1977തിരുവനന്തപുരം ലോകസഭാമണ്ഡലംഎം.എൻ. ഗോവിന്ദൻ നായർസി.പി.ഐ. 244277പി. വിശ്വംഭരൻബി.എൽ.ഡി. 174455ജെ.എം. ഡെയ്സിസ്വതന്ത്ര സ്ഥാനാർത്ഥി 14866

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ

ദക്ഷിണ തിരുവിതാംകൂർ കരിങ്കൽ തൊഴിലാളി യൂനിയൻ, ദക്ഷിണ തിരുവിതാംകൂർ മോട്ടോർ തൊഴിലാളി യൂനിയൻ, തിരുവനന്തപുരം പോർട്ട് വർക്കേർസ് യൂനിയൻ, ട്രാവൻകൂർ ടെകസ്റ്റൈൽ വർക്കേഴ്സ് യൂനിയൻ എന്നിവയുടെയെല്ലാം നേതൃസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്.[4]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പി._വിശ്വംഭരൻ&oldid=4084308" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ