പോഷക അഗർ

ബാക്ടീരിയയെ പരീക്ഷണശാലയിൽ വളർത്താൻ ഉപയോഗിക്കുന്ന ഒരു തരം അഗർ മാധ്യമമാണ് പോഷക അഗർ(Nutrient agar). ഉയർന്ന താപനിലകളിലും ഇത് ഖരരൂപത്തിൽ നിലനിൽക്കുന്നതിനാൽ ഇവ ഒരു നല്ല വളർച്ചാ മാധ്യമമാണ്. കൂടാതെ ബാക്ടീരിയ പോഷക അഗറിന്റെ പ്രതലത്തിൽ വളരുന്നതുകൊണ്ട് അവയെ വ്യക്തമായി നിരീക്ഷിക്കുക സാധ്യമാണ്. പോഷക അഗറിന്റെ ഘടകങ്ങൾ ഇവയാണ് (w/v)[1] :

  • 0.5 % പെപ്റ്റോൺ
  • 0.3 % ബീഫ് രസം/യീസ്റ്റ് രസം
  • 1.5% അഗർ
  • ശുദ്ധീകരിച്ച വെള്ളം
പോഷക അഗർ

ഇവയെല്ലാം ചേർത്ത് പി.എച്ച് മൂല്യം 25 ഡിഗ്രി താപനിലയിൽ 6.8 ആക്കിയതിനെയാണ് പോഷക അഗർ എന്ന് വിളിക്കുന്നത്. അഗർ ഒഴികെയുള്ള ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന മാധ്യമത്തെ പോഷക രസം എന്ന് വിളിക്കുന്നു. പക്ഷെ, പോഷക രസത്തിൽ ബാക്ടീരിയ വളരുന്നത് ദ്രവത്തിലായതിനാൽ നിരീക്ഷിക്കുക ബുദ്ധിമുട്ടാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പോഷക_അഗർ&oldid=1691402" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ