ബാലുശ്ശേരി

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് പട്ടണത്തിൽ നിന്നും 25 കിലോമീറ്റർ വടക്കുകിഴക്കായി കിടക്കുന്ന ഒരു കൊച്ചു പട്ടണമാണ് ബാലുശ്ശേരി. രാമായണത്തിലെബാലി” തപസ്സു ചെയ്ത സ്ഥലമായതിനാൽ “ബാലുശ്ശേരി” എന്ന പേരു ലഭിച്ചെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു[അവലംബം ആവശ്യമാണ്].

Balussery Vaikundam Vishnu Temple

കേരളത്തിലെ വേട്ടക്കൊരുമകൻ ക്ഷേത്രങ്ങളിൽ മൂലസ്ഥാനമായി നില നിൽക്കുന്ന “ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം” പ്രധാന പാതയിൽ നിന്നും രണ്ടു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു. കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാനപാതയിൽ കൊയിലാണ്ടിക്കും താമരശ്ശേരിക്കും മദ്ധ്യത്തിലുള്ള പ്രധാന പട്ടണമാണ് ബാലുശ്ശേരി.

എത്തിച്ചേരാനുള്ള വഴികൾ

ബസ്സ് മാർഗം

ബസ്സ് മാർഗ്ഗം വരുന്നവർക്ക് കോഴിക്കോടു നിന്നും ധാരാളം സ്വകാര്യ ബസ്സുകൾ ബാലുശ്ശേരിലേക്ക് ലഭ്യമാണ്. കോഴിക്കോട്‌ മൊഫ്യുസിൽ ബസ്‌ സ്റ്റാൻഡിൽ നിന്നും ധാരാളം പ്രൈവറ്റ്ബസ്സുകൾ ലഭ്യമാണ്‌.ഇപ്പോഴത്തെ നിരക്ക്‌ പ്രകാരം കോഴിക്കോട്ടു നിന്നും മുപ്പത്തി മൂന്ന് രൂപ്‌ ടിക്കറ്റിൽ ബാലുശ്ശേരിയിൽ എത്താം. ട്രാൻസ്പോർട്ട്‌ ബസ്സുകൾ വളരെ വിരളമാണ്‌. ഇതു കൂടാതെ ബാലുശ്ശേരി വഴി കടന്നു പോകുന്ന ബസ്സുകളിലും (താമരശ്ശേരി, കൂട്ടാലിട, കൂരാച്ചുണ്ട്‌, കല്ലാനോട്‌ എന്നിവിടങ്ങളിലേക്ക്‌ പോകുന്ന) കയറിയാൽ ബാലുശ്ശേരിയിൽ ഇറങ്ങാം

ട്രയിൻ മാർഗം

ട്രയിൻ മാർഗ്ഗം വരുന്നവർക്കു, കൊയിലാണ്ടിയിലോ, കോഴിക്കോടോ ഇറങ്ങി ബാലുശ്ശേരിയിൽ എത്താം.ഏറ്റവും അടുത്ത റെയിൽ സ്റ്റേഷൻ കൊയിലാണ്ടി ആണെങ്കിലും എക്സ്പ്രസ്സ്‌ ട്രയിനുകൾ എല്ലാം ഇവിടെ നിർത്തില്ല. അതിനാൽ കോഴിക്കോട്‌ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ മൊഫ്യുസിൽ ബസ്‌ സ്റ്റാൻഡിൽ നിന്നും ബാലുശ്ശേരിയിൽ വരാം.

വിമാന മാർഗം

മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കരിപ്പൂർ എയർപോർട്ട്‌ ആണ്‌ അടുത്ത വിമാനത്താവളം. അന്താരാഷ്ട്ര/ആഭ്യന്തര വിമാന സർവീസുകൾ ഇവിടെ ലഭ്യമാണ്‌. എയർപോർട്ടിൽ നിന്നും ടാക്സി മുഖാന്തരം പ്രൈവറ്റ്‌ സ്റ്റാൻഡിൽ എത്തിയ ശേഷം ബാലുശ്ശേരിയിൽ എത്താം.

== ബാലുശ്ശേരിയിലെ സർക്കാർ സ്ഥാപനങ്ങൾ

  1. സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് ഓഫീസ്, ഹൈസ്കൂൾ റോഡ്
  2. ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ബാലുശ്ശേരി
  3. ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരി
  4. ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കോക്കല്ലൂർ
  5. കൃഷി ഭവൻ ബാലുശ്ശേരി ( പറമ്പിൻ മുകൾ )
  6. മൃഗാശുപത്രി ബാലുശ്ശേരി ( വട്ടോളി ബസാർ
  7. ) ആയുർവേദ ആശുപത്രി (പനായി)
  8. വില്ലേജ് ഓഫീസ് ബാലുശ്ശേരി ( പറമ്പിൻ മുകൾ )
  9. താലൂക്ക് ആശുപത്രി ബാലുശ്ശേരി
  10. പോസ്റ്റോഫീസ് ബാലുശ്ശേരി
  11. സബ് റജിസ്റ്റർ ഓഫീസ്.
  12. ട്രെഷറി ബാലുശ്ശേരി
  13. പൊലീസ് സ്റ്റേഷൻ
  14. ആദർശ സംസ്കൃത വിദ്യാപീഠം #ബ്ലോക്ക്‌ ഓഫീസ് ബാലുശ്ശേരി #എംപ്ലോയിമെന്റ് ഓഫീസ് ബാലുശ്ശേരി #ശിശു വികസന ഓഫീസ് ബാലുശ്ശേരി (പറമ്പിൻമുകൾ ) #ഹോമിയോ ആശുപത്രി ബാലുശ്ശേരി ( പറമ്പിൻ മുകൾ )
#പ്രാഥമിരോഗ്യ കേന്ദ്രം ബാലുശ്ശേരി, എരമംഗലം.   


[[വർഗ്ഗം: കോഴിക്കോട് ജില്ലയിലെ ഗ്രാമങ്ങൾ ]

"https:https://www.search.com.vn/wiki/index.php?lang=ml&q=ബാലുശ്ശേരി&oldid=4021541" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ