മരിയ സെലെസ്റ്റ്

സിസ്ററർ മരിയ സെലെസ്റ്റ് (16 ഓഗസ്ററ് 1600 - 2 ഏപ്രിൽ 1634), സുപ്രസിദ്ധ ഇററാലിയൻ ശാസ്ത്രജ്ഞനായിരുന്ന ഗലീലിയോ ഗലീലിക്ക് മരിയാ ഗാംബയിലുണ്ടായ പ്രഥമ സന്താനമായിരുന്നു. മാതാപിതാക്കൾ നൽകിയ പേർ വർജീനിയ; പിന്നീട് കന്യാമഠത്തിൽ ചേർന്നപ്പോൾ മരിയ സെലെസ്റ്റ് എന്ന പേർ സ്വീകരിച്ചു. അച്ഛന് ജ്യോതിശാസ്ത്രത്തോടുണ്ടായിരുന്ന അദമ്യമായ കൗതുകം കണക്കിലെടുത്തു കൊണ്ടാണ് സെലെസ്റ്റ് എന്ന പേർ തെരഞ്ഞെടുത്തത് എന്നു പറയപ്പെടുന്നു. ഗലീലിയോക്ക് ഗാംബയിൽ മററു രണ്ടു കുട്ടികൾ കൂടി ഉണ്ടായി പുത്രി ലിവിയ (1601-1659) പുത്രൻ വിൻസെൻസിയോ (1605-1649).

സിസ്ററർ മരിയാ സെലെസ്റ്റ്
സിസ്ററർ മരിയയുടെ എന്നു വിശ്വസിക്കപ്പെടുന്ന ഛായാചിത്രം
ജനനം(1600-08-16)16 ഓഗസ്റ്റ് 1600
മരണം2 ഏപ്രിൽ 1634(1634-04-02) (പ്രായം 33)
ദേശീയതഇറ്റാലിയൻ
മറ്റ് പേരുകൾവെർജീനിയ ഗാംബ
തൊഴിൽറോമൻ കത്തോലിക്കാ സഭയിലെ കന്യാസ്ത്രീ
ബന്ധുക്കൾഗലീലിയോ ഗലീലി (പിതാവ്)
മരിയാനാ ഗാംബ (മാതാവ്)

കന്യാസ്ത്രീ ജീവിതം

മരിയാ ഗാംബയെ നിയമാനുസൃതമായി വിവാഹം ചെയ്തിരുന്നില്ലെന്ന കാരണത്താൽ പുത്രിമാരും വിവാഹയോഗ്യരല്ലെന്നു വന്നു. വർജീനിയക്ക് പതിമൂന്നും, ലിവിയക്ക് പന്ത്രണ്ടും വയസ്സുളളപ്പോൾ ഗലീലിയോ അവരെ അർസെറ്റിയിലെ സെന്റ് മറ്റിയോ കന്യാസ്ത്രീ മഠത്തിൽ ചേർത്തു. അവിടെ ദൈന്യവും ഏകാന്തവുമായ ജീവിതം തളളിനീക്കി. പിതാവുമായി മരിയാ സെലെസ്റ്റ് നിരന്തരം കത്തിടപാടുകൾ നടത്തിയിരുന്നു. ഇതിൽ കാലത്തെ അതിജീവിച്ചത് വെറും 124 കത്തുകൾ മാത്രം. കത്തോലിക്കാ സഭ ഇതിനകം ഗലീലിയോക്കെതിരായി വിവാദങ്ങൾ ഉയർത്താൻ ആരംഭിച്ചിരുന്നു. സെന്റ് മറ്റിയോ കന്യാസ്ത്രീ മഠത്തിനകത്ത് ജീവിതം ഒതുങ്ങിക്കൂടിയിരുന്നപ്പോഴും സിസ്റ്റർ സെലെസ്റ്റ് കത്തുകളിലൂടെ ഗലീലിയോക്ക് ഉത്സാഹവും ധൈര്യവും നൽകി. ഗലീലിയോക്ക് വേണ്ടിയിരുന്ന മരുന്നുകൾ തയ്യാറാക്കി ക്കൊടുത്തിരുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ പ്രബന്ധങ്ങളുടെ പകർപ്പെഴുത്തു കോപ്പികൾ എഴുതിയുണ്ടാക്കുകയും ചെയ്തിരുന്നു. മഠത്തിനകത്ത് അവർ അപ്പോത്തിക്കെരിയുടെ സ്ഥാനം ഏറെറടുത്തു. അന്തേവാസികൾക്കായി നാടകങ്ങൾ അരങ്ങേററുകയും ചെയ്തു. കിംവദന്തികൾ പ്രചരിപ്പിച്ചു എന്ന പേരിൽ കത്തോലിക്കാ സഭ ഗലീലിയോക്കെതിരായി 1633ൽ മതവിചാരണ നടത്തി തടവുശിക്ഷ വിധിച്ചു. തടവുശിക്ഷ പിന്നീട് 1634ൽ വീട്ടുതടങ്കലായി മാറ്റി. അർസെട്രിക്ക് സമീപം ബെല്ലോസ്ഗ്വാർഡോയെന്ന തന്റെ വസതി വിട്ട് ഗലീലിയോക്ക് പുറത്ത് പോകാനനുവാദമില്ലായിരുന്നു. എന്നാൽ കന്യാസ്ത്രീകളായ മക്കളെ കാണാൻ കോൺവെന്റ് സന്ദർശിക്കാൻ അനുവാദമുണ്ടായിരുന്നു.

അന്ത്യം

സിസ്ററർ സെലെസ്റ്റിന് അധികകാലം അച്ഛന് താങ്ങായി നിലക്കൊളളാൻ പററിയില്ല. വയറുകടി ബാധിച്ച് അവർ 1634 ഏപ്രിൽ 2നു മരണമടഞ്ഞു. ഗലീലിയോയുടെ മരണശേഷം അദ്ദേഹത്തിന്റെ എഴുത്തുകുത്തുകൾക്കും പ്രബന്ധങ്ങൾക്കും ഇടയിൽ സിസ്ററർ സെലെസ്റ്റിന്റെ 124 കത്തുകൾ കണ്ടെടുക്കപ്പെട്ടു. ഗലീലിയോയുടെ മറുപടികളെപ്പററി വിവരങ്ങളൊന്നും തന്നെയില്ല. മകളെപ്പററി ഗലീലിയോ ഒരിക്കലെഴുതി, (അവളുടേത്) നന്മകൾ മാത്രം നിറഞ്ഞ അനുപമസുന്ദരമായ മനസ്സ്, എന്നോടെത്ര ലോലമായ സ്നേഹബന്ധം. ഇൻറർനാഷണൽ അസ്ട്രോണോമിക്കൽ യൂണിയൻ ശുക്രഗ്രഹത്തിലെ ഒരു ഗർത്തത്തിന് മരിയ സെലെസ്റ്റ് എന്ന പേർ നൽകിയിട്ടുണ്ട്. ഗലീലിയോയുടെ മകൾ[1] എന്ന പുസ്തകം സിസ്ററർ സെലെസ്ററ് ഗലീലിയോക്കയച്ചതും കാലത്തെ അതിജീവിച്ചതുമായ 124 കത്തുകളെ ആസ്പദമാക്കിയുളളതാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മരിയ_സെലെസ്റ്റ്&oldid=3368083" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ