മാരാർ

കേരളത്തിലെ ക്ഷേത്ര സംഗീതജ്ഞർ

അമ്പലവാസികളിൽ പെടുന്ന ഒരു ജാതിയാണ് മാരാർ. ക്ഷേത്ര അടിയന്തര വാദ്യോപകരണപ്രയോഗമാണ് കുലത്തൊഴിൽ.

പാണി, കോണി, നടുമുറ്റം, തിരുമുറ്റം, സോപാനം തുടങ്ങിയ സ്ഥലങ്ങളിൽ മുൻഗണന ഉള്ളതുകൊണ്ടാണ് മാരാർ എന്ന സ്ഥാനത്തിൽ ഇവർ അറിയപ്പെടുന്നത്. അമ്പലത്തിൽ പാണികൊട്ടാനും കലശത്തിനു കോണിചെയ്യാനും അമ്പലങ്ങളിലെ നടുമുറ്റവും തിരുമുറ്റവും അടിച്ചു തെളിക്കാനും സോപാനപ്പടിയുടെ അരികെ നിന്ന് ഇടയ്ക്ക കൊട്ടിപ്പാടാനും മാരാർക്കാണ് അവകാശം. ഈ ആറ് സ്ഥാനങ്ങളിൽ മാരാർക്ക് മാത്രമാണ് അവകാശം ഉള്ളത്. കൂടാതെ കഴകം ചെയ്യുന്നവരും, ക്ഷേത്ര അവകാശികൾ ആയിട്ടുള്ളവരുമുണ്ട്. ഇവർ മരുമക്കത്തായികളായിരുന്നു.

മാരാർ സ്ത്രീകളുടെ പേരിനൊപ്പം മാരാസ്യാർ, അമ്മ എന്നീ സ്ഥാനപ്പേരുകൾ ഉപയോഗിയ്ക്കാറുണ്ട്. ഇവരുടെ ഗൃഹത്തിന് മാരാത്ത് എന്നാണ് പറയാറ്. മറ്റുള്ള അമ്പലവാസി സമുദായങ്ങളെ പോലെ ഇവർക്കും നമ്പൂതിരിമാരുമായി സംബന്ധം ഉണ്ടായിരുന്നു.

മാരാർ സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി രൂപവത്കരിയ്ക്കപ്പെട്ട സംഘടനയാണ് അഖിലകേരള മാരാർ ക്ഷേമസഭ.

പ്രശസ്തരായ മാരാർ സമുദായ അംഗങ്ങൾ

ആചാരങ്ങൾ

അഖിലകേരള മാരാർ ക്ഷേമസഭ

1984-ൽ തൃശ്ശൂരിൽ ഏതാനും മാരാർ സമുദായ അംഗങ്ങൾ ചേർന്ന് സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തനം തുടങ്ങുകയും തുടർന്ന് 1985 ജൂലൈ മാസത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്ത സംഘടനയാണ് അഖിലകേരള മാരാർ ക്ഷേമസഭ. മാരാർ ക്ഷേമസഭയുടെ മുഖപത്രമാണ് സോപാനധ്വനി മാസിക.

"https:https://www.search.com.vn/wiki/index.php?lang=ml&q=മാരാർ&oldid=4018614" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ