മാലിക് കഫൂർ

അലാവുദ്ദീൻ ഖിൽജിയുടെ സേനാനായതനായിരുന്നു മാലിക് കഫൂർ. ഹസാർ ദിനാറി (ആയിരം ദിനാറുകാരൻ) എന്ന പേരിലും അറിയപ്പെട്ടിരുന്നു. അലാവുദ്ദീൻ ഖിൽജിയുടെ ഡെക്കാൻ ആക്രമണങ്ങൾക്ക് നേതൃത്വം നല്കിയത് മാലിക് കഫൂർ ആയിരുന്നു.

Malik Kāfūr
The last act of Malik Naib Kafur, 1316 CE., 20th century artist's impression
മരണംFebruary 1316
Delhi
ദേശീയതDelhi Sultanate
പദവിNa'ib (viceroy)
യുദ്ധങ്ങൾ
  • Mongol invasion (1306)
  • Siege of Devagiri (1308)
  • Siege of Warangal (1310)
  • Siege of Dwarasamudra (1311)
  • Pandya kingdom raids (1311)

ജീവചരിത്രം

നസ്രത്ഖാൻറെ നേതൃത്വത്തിൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം 1299-ൽ കാംബേ കീഴടക്കി. നസ്രത്ഖാൻ സമ്പന്നരായ വ്യാപാരികളിൽനിന്ന് സ്വർണവും വിലപിടിപ്പുളള രത്നങ്ങളും പിടിച്ചു വാങ്ങി. കഫൂർ എന്ന അടിമയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി ആയിരം പണത്തിന് (ഹസാർ ദിനാർ- അങ്ങനെയാണ് കഫൂറിന് ഹസാർ ദിനാറി എന്ന പേരു വീണത്) അവനെ വിലക്കെടുത്ത് മാലിക്-നയിബ് പദവി നല്കിയതായും അലാവുദ്ദീൻ ഖിൽജിയും കഫൂറിൽ ഏറെ ആകൃഷ്ടനായിരുന്നുവെന്നും മുസ്ളീം ചരിത്രകാരൻ ബർണി രേഖപ്പെടുത്തുന്നു. [1]. മലിക് കഫൂറിന്റെ ഉയർച്ച ദ്രുതഗതിയിലായിരുന്നു. 1306- 1308 കാലത്തെ ഡെക്കാൻ ആക്രമണങ്ങൾക്ക് നേതൃത്വം നല്കാൻ അലാവുദ്ദീൻ ഖിൽജി തെരഞ്ഞെടുത്തത് മാലിക് കഫൂറിനേയാണ്. [2].

യുദ്ധക്കളത്തിൽ

കപ്പം കൊടുക്കുന്നതിൽ വീഴ്ച വരുത്തിയ യാദവ രാജാവ് രാമദേവയേയാണ് കഫൂർ ആദ്യം ആക്രമിച്ചത്. യുദ്ധത്തിൽ വിജയം വരിച്ച കഫൂറിന്റെ അടുത്ത ലക്ഷ്യം കാകതീയ തലസ്ഥാനമായ വാരങ്കൽ ആയിരുന്നു. നീണ്ട ഏറ്റു മുട്ടലിനുശേഷം പ്രതാപരുദ്ര രണ്ടാമൻ അടിയറവു പറഞ്ഞു. വമ്പിച്ച സമ്പത്തുമായി കഫൂർ ദില്ലിയിൽ തിരിച്ചെത്തി. അടുത്തതായി 1311-ൽ ഹൊയ്സാല രാജാവ് ബല്ലാലയെ ആക്രമിച്ചു. ബല്ലാലയും കീഴടങ്ങി. പാണ്ഡ്യരാജ്യത്തിലെ കുടുംബവഴക്കുകളിൽ ഇടപെടാനുളള അവസരം മുതലെടുത്ത് ബല്ലാലയുമൊത്ത് മധുരയുടെ നേർക്കു നീങ്ങി.ഈ യുദ്ധങ്ങളിൽ നിന്നെല്ലാം പിടിച്ചെടുത്ത സമ്പത്ത് അലാവുദ്ദീൻ ഖിൽജിയുടെ ഭണ്ഡാരത്തിലെത്തി[3]. [4]

അന്ത്യം

അലാവുദ്ദീൻ ഖിൽജിക്ക് മാലിക് കഫൂറിനെ അത്യന്തം സ്നേഹവും വിശ്വാസവുമായിരുന്നു. ഇതു മുതലെടുത്ത് കഫൂർ എതിരാളികളെ വകവരുത്തി. സുൽത്താൻ രോഗാതുരനായപ്പോൾ കഫൂറിന്റെ ശത്രുക്കൾ ശക്തിയാർജിച്ചു. സുൽത്താന് വിഷം കൊടുത്ത് കൊന്നത് മാലിക് കഫൂറാണെന്നു പറയപ്പെടുന്നു. [5]. [6].അലാവുദ്ദീൻ ഖിൽജിയുടെ മരണത്തോടെ മാലിക് കഫൂർ അധികാരം കൈകാര്യം ചെയ്യാൻ തുടങ്ങി. സുൽത്താന്റെ പ്രായപൂർത്തിയായ എല്ലാ മക്കളേയും കാരാഗ്രഹത്തിലടച്ചു.വെറും ശിശുവായിരുന്ന മറ്റൊരു പുത്രനെ രാജാവായി വാഴിച്ച് പ്രതിനിധിയെന്ന നില്ക്ക് സ്വയം ഭരണഭാരം കൈയേറ്റു. പ്രമുഖപൗരന്മാരെ ദർബാറിലേക്ക് വിളിച്ചു വരുത്തി കൂട്ടായി വധിക്കാനുളള കഫൂറിന്റെ ഗൂഢാലോചന തിരിച്ചടിയായി ഭവിച്ചു അലാവുദ്ദീൻ ഖിൽജി മരിച്ച് മുപ്പത്തിയഞ്ചാമത്തെ ദിവസം കഫൂർ വധിക്കപ്പെട്ടു.

അവലംബം

</references/>

"https:https://www.search.com.vn/wiki/index.php?lang=ml&q=മാലിക്_കഫൂർ&oldid=3519955" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ