മിസ് കേരള മത്സ്യം

കേരളത്തിൽ പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന ഒരു പുഴ മത്സ്യമാണ് മിസ് കേരള അഥവാ ചെങ്കണിയാൻ[2]. പുണ്ട്യസ് ഡെനിസോണി (Puntius denisonii) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് സഹ്യാദ്രിയ ഡെനിസോണി (Sahyadria denisonii) എന്നു പുനർനാമകരണം ചെയ്യണമെന്ന് നിർദ്ദേശമുയർന്നിട്ടുണ്ട്.[3][4]. ചെങ്കണഞ്ഞോൻ എന്ന പ്രാദേശിക നാമത്തിലും, ഡെനിസൺ ബാർബ്, റെഡ് ലൈൻ ടോർപിഡോ ബാർബ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അലങ്കാരമത്സ്യമെന്ന നിലയിൽ പേരെടുത്ത മിസ് കേരളയെ, വംശനാശ ഭീഷണിനേരിടുന്നതിനാൽ രാഷ്ട്രാന്തര ജൈവസംരക്ഷണസംഘത്തിന്റെ ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[5][6] വളപട്ടണം പുഴയുടെ പോഷകനദിയായ ചീങ്കണ്ണിപ്പുഴ, അച്ചൻ‌കോവിലാർ, ചാലിയാർ എന്നിവകളിലും മുണ്ടക്കയത്തിനടുത്തുമായി നാല് ആവാസകേന്ദ്രങ്ങളിലാണ് ഇവ കാണപ്പെടുന്നത്.[7]

മിസ് കേരള മത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
Class:Actinopterygii
Order:Cypriniformes
Family:Cyprinidae
Genus:Sahyadria
Species:
S. denisonii
Binomial name
Sahyadria denisonii
(F. Day, 1865)
Synonyms
  • Labeo denisonii F. Day, 1865
  • Barbus denisonii (F. Day, 1865)
  • Crossocheilus denisonii (F. Day, 1865)
  • Puntius denisonii (F. Day, 1865)

പതിനഞ്ചു സെന്റിമീറ്ററോളം നീളമുള്ള ഉടലിന്റെ പാർശ്വഭാഗത്ത്, മദ്ധ്യത്തിൽ നിന്ന് കണ്ണോളമെത്തുന്ന ചുവന്ന രേഖയുള്ളതിനാൽ അത്യാകർഷകമായിരിക്കുന്ന "മിസ് കേരള" അലങ്കാര മത്സ്യ വിപണിയിൽ ഒന്നിന് 1500 രൂപയോളം വിലമതിക്കപ്പെടുന്നതായി പറയപ്പെടുന്നു. വ്യാപകമായ കയറ്റുമതിമൂലം വംശനാശഭീഷണിയിലായതിനെ തുടർന്നാണ് ആ അവസ്ഥയിലായ ജീവിവർഗ്ഗങ്ങളുടെ ചെമ്പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയത്.[8]

പ്രകൃതിദത്തമായ ആവാസസ്ഥാനങ്ങൾക്കു വെളിയിൽ ഇതിന്റെ പ്രേരിതപ്രജനനത്തിനുള്ള ശ്രമങ്ങൾ ഭാഗികവിജയം മാത്രം കൈവരിച്ചതായി പറയപ്പെടുന്നു.[7]

പേരിനു പിന്നിൽ

1865 ൽ മുണ്ടക്കയത്തുനിന്ന് ഫാദർ ഹെൻട്രി ബേക്കർ ശേഖരിച്ച ഈ മത്സ്യയിനത്തിന്, ഡോ.ഫ്രാൻസിസ് ഡെ എന്ന ജന്തുശാസ്ത്രജ്ഞനാണ് മദ്രാസ് ഗവർണറും പ്രകൃതിസ്നേഹിയുമായിരുന്ന ഡെനീസനോടുള്ള ബഹുമാനാർഥം 'ലേബിയോ ഡെനിസോണി' എന്ന് പേരിട്ടത്. 'പുന്റിയസ്', 'ബാർബസ്' തുടങ്ങി പല ജീനസുകളിലായി ഈ മത്സ്യം ശാസ്ത്രലോകത്ത് അറിയപ്പെട്ടു[3].

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മിസ്_കേരള_മത്സ്യം&oldid=3807194" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ