മെലിസ്സ ജോർജ്ജ്

ഓസ്‌ട്രേലിയൻ നടി

മെലിസ്സ സൂസെയിൻ ജോർജ്ജ് ഒരു ഓസ്ട്രേലിയൻ-അമേരിക്കൻ നടിയാണ്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിലാണ് അവർ ജനിച്ചത്. മുൻ ദേശീയ റോളർ‌സ്കേറ്റിംഗ് ചാമ്പ്യനും മോഡലുമായ ജോർജ്ജ് ഓസ്ട്രേലിയൻ സോപ്പ് ഓപ്പറയായ ഹോം ആന്റ് എവേയിൽ (1993–96) ഏഞ്ചൽ പാരിഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തൻറെ അഭിനയ ജീവിതം ആരംഭിച്ചു. അമേരിക്കയിലേക്ക് താമസം മാറിയശേഷം ജോർജ്ജ് ഡാർക്ക് സിറ്റിയിൽ (1998) അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തെ് അരങ്ങേറ്റം നടത്തി. പിന്നീട് സ്റ്റീവൻ സോഡർബർഗിന്റെ ദി ലൈമി (1999), ഡേവിഡ് ലിഞ്ചിന്റെ മൾ‌ഹോളണ്ട് ഡ്രൈവ് (2001), ഷുഗർ & സ്പൈസ് (2001), ഡൗൺ വിത്ത് ലവ് (2003) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

മെലിസ്സ ജോർജ്ജ്
ജോർജ്ജ് ജൂൺ 2009ൽ
ജനനം (1976-08-06) ഓഗസ്റ്റ് 6, 1976  (47 വയസ്സ്)
പെർത്ത്, വെസ്റ്റേൺ ഓസ്ട്രേലിയ
പൗരത്വംഓസ്ട്രേലിയൻ
അമേരിക്കൻ
തൊഴിൽActress
സജീവ കാലം1993–present
ജീവിതപങ്കാളി(കൾ)
Claudio Dabed
(m. 2000; div. 2011)
പങ്കാളി(കൾ)ജീൻ-ഡേവിഡ് ബ്ലാൻക്
(2011–ഇതുവരെ)
കുട്ടികൾ2

മുൻകാലജീവിതം

1976 ഓഗസ്റ്റ് 6 ന് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്തിൽ ഒരു നഴ്‌സായ പമേലയുടെയും നിർമ്മാണത്തൊഴിലാളിയായ ഗ്ലെൻ ജോർജിന്റെയും മകളായി ജോർജ് ജനിച്ചു.[1] അവൾ സ്കോട്ടിഷ് വംശജയാണ്.[2] അമ്മയുടെ ഭാഗത്തുള്ള മുത്തച്ഛനായ വില്യം വാർഡ് പെർത്തിൽ നിന്ന് കടൽത്തീരത്തുള്ള റോട്ട്‌നെസ്റ്റ് ദ്വീപിൽ ജയിൽ വാർഡനായി ജോലി നോക്കിയിരുന്നു.[3] നാല് മക്കളിൽ രണ്ടാമത്തെയാളായ അവർ ഓപ്പറ ഗായിക ടാരിൻ ഫൈബിഗിന്റെ കസിൻ കൂടിയാണ്.[4]

വാർ‌വിക് സീനിയർ ഹൈസ്‌കൂളിൽ പഠിച്ച ജോർജ്ജ് നൃത്തത്തിൽ താൽപര്യം വളർത്തി. ഏഴാമത്തെ വയസ്സിൽ ജാസ്, ടാപ്പ്, ബാലെ, മോഡേൺ ഡാൻസ് എന്നിവ പഠിക്കാൻ തുടങ്ങി. നൃത്തത്തോടുള്ള അവളുടെ ഉത്സാഹം ക്രമേണ കലാപരമായ റോളർ സ്കേറ്റിംഗിനോടുള്ള അഭിനിവേശമായി പരിണമിച്ചു.[5] ഓസ്‌ട്രേലിയൻ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യയായ അവർ 1989 ലും 1990 ലും ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലുകൾ നേടി. 1991 ലെ ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി.

സ്വകാര്യ ജീവിതം

1998 ൽ ജോർജ് ചിലി സ്വദേശിയായ ഫർണിച്ചർ ഡിസൈനറും ചലച്ചിത്ര സംവിധായകനുമായ ക്ലോഡിയോ ഡാബെഡിനെ ബാലിയിൽവച്ച് കണ്ടുമുട്ടി. 2000 ൽ വിവാഹിതരായ അവർ 2011 ൽ തങ്ങൾ വിവാഹമോചിതരാകുന്നതായി പ്രഖ്യാപിച്ചു.[6] 2011 ൽ ജോർജ്‌ അലോസിനയുടെ[7] സ്ഥാപകനായ ഫ്രഞ്ച് സംരംഭകൻ ജീൻ ഡേവിഡ് ബ്ലാങ്കിനെ ഒരു ബാഫ്‌റ്റ അവാർഡ് പാർട്ടിയിൽ കണ്ടുമുട്ടി. ഇവർക്ക് റാഫോൾ (ജനനം 2014), സോളാൽ (ജനനം 2015) രണ്ട് മക്കളുണ്ട്.[8][9][10] പാരീസിലെ അവരുടെ വീട്ടിൽവച്ചുണ്ടായ ഗാർഹിക പീഡന ആരോപണത്തെത്തുടർന്ന് 2016 സെപ്റ്റംബറിൽ ജോർജ് ബ്ലാങ്കിൽ നിന്ന് വേർപിരിഞ്ഞു.[11][12] തലയ്ക്കും കഴുത്തിനും പരിക്കുകളോടെ[13] ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജ്ജ് ഏറ്റുമുട്ടലിന് പ്രേരിപ്പിച്ചുവെന്ന് ബ്ലാങ്ക് പറഞ്ഞ ഈ സംഭവത്തിൽ ബ്ലാങ്കിനും ജോർജിനുമെതിരേ ഗാർഹിക ആക്രമണക്കുറ്റം ചുമത്തിയിരുന്നു.[14]

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മെലിസ്സ_ജോർജ്ജ്&oldid=3927660" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ