മൈത്രി ഗവേഷണകേന്ദ്രം

മൈത്രി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൈത്രി (വിവക്ഷകൾ) എന്ന താൾ കാണുക.മൈത്രി (വിവക്ഷകൾ)

മൈത്രി ഇന്ത്യയുടെ അന്റാർട്ടിക്കയിലുള്ള രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്‌. ഇത് 1989-ൽ ആണ്‌ നിർമ്മാണം പൂർത്തിയായത്. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തിലാണ്‌ ഇത് നിർമ്മിച്ചത്. [1]. മൈത്രി, ഷിർമാക്കർ മരുപ്പച്ച എന്ന പാറക്കുന്നുകൾ നിറഞ്ഞ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്.

മൈത്രി
ഗവേഷണകേന്ദ്രം
Country ഇന്ത്യ
ഭരണസമ്പ്രദായം
 • ഭരണസമിതിഇന്ത്യയുടെ അന്റാർട്ടിക് പദ്ധതി

സൗകര്യങ്ങൾ

ജീവശാസ്ത്രം, ഭൂമിശാസ്ത്രം, ഗ്ലേഷിയോളജി, അറ്റ്മോസ്ഫെറിക് സയൻസ്, മെറ്റിയറോളജി, കോൾഡ് റീജിയൺ എൻ‌ജിനീയറിംഗ്, സം‌വേദനം, മനുഷ്യ ഫിസിയോളജി, വൈദ്യം മുതലായവയിൽ ഗവേഷണം നടത്താനുള്ള അത്യാധുനിക സൗകര്യങ്ങൾ ഈ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. മഞ്ഞുകാലത്ത് 25 ആളുകളെ വരെ ഉൾക്കൊള്ളാൻ ഈ കേന്ദ്രത്തിനു കഴിയും. പ്രിയദർശിനി തടാകം എന്ന് നാമകരണം ചെയ്യപ്പെട്ട, ഗവേഷണകേന്ദ്രത്തിനു മുൻപിലുള്ള തടാകത്തിൽനിന്നാണ്‌ കേന്ദ്രത്തിനാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്.1989 മാര്ച്ചിലാണ് മൈത്രി പ്രവര്ത്തനം തുടങ്ങിയത്. [2]

നാഴികക്കല്ലുകൾ

നിതാന്തതാത്പര്യവും ധ്രുവശാസ്ത്രത്തിലുള്ള പ്രകടമായ ശേഷിയും പ്രകടിപ്പിച്ചുകൊണ്ട്, ഇന്ത്യ താഴെപ്പറയുന്ന നാഴികക്കല്ലുകൾ വിജയകരമായി പൂർത്തിയാക്കി:

  • ഓഗസ്റ്റ് 19, 1983: ഇന്ത്യയെ അന്റാർട്ടിക് ഉടമ്പടിയിൽ ഉൾപ്പെടുത്തി. താമസിയാതെ കൺസൾട്ടന്റ് എന്ന സ്ഥാനം നേടി.
  • 1983: ആദ്യത്തെ സ്ഥിരമായ ഗവേഷണ കേന്ദ്രം, ദക്ഷിണ ഗംഗോത്രി, സ്ഥാപിക്കപ്പെട്ടു.
  • ഒക്ടോബർ 1, 1984: അന്റാർട്ടിക്കാ പര്യവേഷണത്തിനായുള്ള ശാസ്ത്രീയ സമിതിയിൽ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു (SCAR).
  • 1988-1989: ഇന്ത്യ രണ്ടാമത്തെ ഗവേഷണകേന്ദ്രം, മൈത്രി സ്ഥാപിച്ചു.
  • 1997: അന്റാർട്ടിക് ഉടമ്പടിയുടെ ഭാഗമായി പ്രകൃതിസം‌രക്ഷണത്തിനായി ഉദ്ദേശിച്ചുള്ള പ്രോട്ടോക്കോൾ ഇന്ത്യ അംഗീകരിച്ചു
  • 2005: ഇന്ത്യ അന്റാർട്ടിക്കയിൽ 25 വർഷം പൂർത്തിയാക്കി. ഇതിന്റെ സ്മരണയ്ക്കായി ഇന്ത്യയുടെ രജതജൂബിലി സ്മാ‍രക പര്യവേഷണം നടത്തി.

പര്യവേഷണങ്ങൾ

ഇന്ത്യയുടെ അന്റാർട്ടിക്കാ പരിപാടിയുടെ അദ്ധ്യായം ആദ്യമായി തുറക്കപ്പെട്ടത് 1981-ൽ ആദ്യത്തെ ഇന്ത്യൻ പര്യവേഷണസംഘം ഗോവയിൽനിന്ന് അൻറ്റാർട്ടിക്കയിലേക്ക് തിരിച്ചപ്പോഴായിരുന്നു. പിന്നീട് ‍അന്റാർട്ടിക്കയുടെയും സമുദ്രഗവേഷണത്തിന്റെയും ചുമതലയുള്ള ദേശീയകേന്ദ്രത്തിന്റെ സമുദ്രവികസനവകുപ്പിന്റെ നേതൃത്വത്തിൽ വർഷംതോറും പര്യവേഷണസംഘങ്ങളെ അയയ്ക്കാറുണ്ട്. ഇതുവരെ, വെഡൽ കടലിലേക്കുള്ള പര്യവേഷണവും തെക്കേ സമുദ്രത്തിലേക്കുള്ള ക്രിൽ പര്യവേഷണവും ഉൾപ്പെടെ 22 പര്യവേഷണയാത്രകൾ നടത്തിയിട്ടുണ്ട്. 1981-ലെ പര്യവേഷണസംഘത്തിന്റെ തലവൻ എസ്.ഇസഡ്. ഖാസിം ആയിരുന്നു.

പുറത്തേക്കുള്ള കണ്ണി

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ