മൊൺടാഗു മേടുതപ്പി

മൊൺടാഗു മേടുതപ്പിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Montagu's harrier എന്നും ശാസ്ത്രീയ നാമംCircus pygargus എന്നുമാണ്. ദേശാടന പ്ക്ഷിയാണ്. ബ്രിട്ടീഷ് പ്രകൃതി വിദഗ്ദ്ധനായിരുന്ന ശ്രീ ജോർജ് മൊൺടാഗുവിന്റെ സ്മരണക്കായാണ് ഈ പേര്.

മൊൺടാഗു മേടുതപ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Accipitriformes
Family:
Genus:
Circus
Species:
C. pygargus
Binomial name
Circus pygargus
(Linnaeus, 1758)
a montagus harrier flying on return migration over arabian desert in winter

രൂപവിവരണം

പൂവന് മങ്ങിഅ ചാര നിറമാണ്. ചിറകിന്റെ അറ്റം കറുപ്പാണ്.ചിറകിന്റെ മുകളിലും അടിയിലും,വയറിലും വശങ്ങളിലും ചെമ്പിച്ച വരകളുണ്ട്. പിടയുടെ അടിവശം മങ്ങിയ മഞ്ഞ-തവിട്ടു നിറമാണ്. females വയറിൽ നീളത്തിൽ വരകളുണ്ട്. ചിറകുമൂടിയിൽ പുള്ളികളുണ്ട്. മുകൾവശം കടുത്ത തവിട്ടു നിറം. മുകൾ വാൽമൂടി വെളുത്തതാണ്.ഇവയിൽ നിറവ്യത്യാസങ്ങൾ കാണാറുണ്ട്.ചെറിയ ശരീര ഭാരത്തെ അപേക്ഷിച്ച് വലിയ ചിറകാണ് ഉള്ളത്. പിട പൂവനേക്കാൾ വലുതാണ്. ഇവയ്ക്ക് 43-47 സെ.മീ നീളവും 97-115 സെ.മീ ചിറകു വിരിപ്പും ഉണ്ട്. പൂവന് ശറാശരി 265 ഗ്രാം തൂക്കവും പിടയ്ക്ക് 345 ഗ്രാം തൂകവും ഉണ്ട്.

വിതരണം

മിതശീതോഷണ പ്രഡേശങ്ങളിൽ കാണുന്ന ഇവ, മെഡിട്ടറേനിയൻ, ബോറിയൽ കാലാവസ്ഥ പ്രദേശങ്ങളിലും കാണാറുണ്ട്. വീതിയുള്ള നദീതടങ്ങൾ, സമതലങ്ങൾ, തടാക ക്കരകൾ എന്നിവിടങ്ങളിൽ മുട്ടയിടുന്നു. പ്റ്റിയ സ്ഥലങ്ങൾ കിട്ടിയില്ലെങ്കിൽ കൃഷിയിടങ്ങളിലും മുട്ടയിടുന്നു. മിക്ക പശ്ചിമ പെലിയാർട്ടിക് Palearctic പ്രദേശങ്ങളിലും കാണുന്നു..നോർവെയിൽ ഇവ കാണപ്പെടുന്നില്ല.പ്രജനന സ്ഥലങ്ങൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കും.ഇവയെ കൂടുതലായി കാണുന്നത് ഫ്രാൻസ്, സ്പെയിൻ, റഷ്യ, ബെലാരുസ്,പോളണ്ട് എന്നിവിടങ്ങളിലാണ്.

പിട
പൂവൻ

ഭക്ഷണം

എലികൾ, ചെറു പക്ഷികൾ, പക്ഷി മുട്ടകൾ, വലിയ പ്രാണികൾ, പാമ്പ് അടക്കമുള്ള ഉരഗങ്ങൾ എന്നിവയാണ് ഭക്ഷണം.[6]സ്ഥിരപഥ ത്തിലൂടെ താഴ്ന്ന് പതുക്കെ പറന്ന് ഇരയെ പിടിക്കുന്നു. വെഗ്ഗത്തിലോടുന്ന ഇരക്ലേയും പിടിക്കും. പ്രജനന കാലത്ത് പിടയ്ക്കുള്ള ഭക്ഷണം പൂവൻ തേടുന്നു. അടയിരിക്കുന്ന കാലത്ത്ദിവസം 5-6 തവണ ഭക്ഷണം കൊടുക്കുന്നത്, കുഞ്ഞായാൽ 7-10 തവണയാകുന്നു.പൂവൻ പറക്കുന്നതിന്റെ അടിയിലൂടെ പിട പക്കുമ്പോൾ പൂവൻ ഭക്ഷണം ഇട്ടു കൊടുക്കുകയും വായുവിൽ വച്ച് പിട അത് പിടിക്കുകയും ചെയ്യും. പ്രജനന സ്ഥലം തുടർച്ചയായി മാറികൊണ്ടിരിക്കും.

പ്രജനനം

ഒറ്റയ്ക്കൊ കൂട്ടമായൊ കാണാറുണ്ട്. ഒരേസ്ഥലത്ത് 30 കൂടുകൾ വരെ കണ്ടിട്ടുണ്ട്. കൂടുകൾ തമ്മിൽ കുറഞ്ഞ അകലം 10 മീ. ആണ്.

മുട്ട, Collection Museum Wiesbaden

കൂടൂവച്ച സ്ഥലത്ത് തിരിച്ചെത്തുന്നതോടെ പ്രജനന പ്രക്രിയ തുടങ്ങുന്നു. പൂവനും പിടയും ഇണയെ ആകർഷിക്കാനുള്ള അഭ്യാസപ്രകടനങ്ങൾ നടത്തും.ഡൻസുകളും മെയ്യഭ്യാസങ്ങളും ഉണ്ടാവും.മൂന്നു വയസ്സാവുമ്പോഴാണ് പ്രജനന പ്രായം തുടങ്ങുന്നത്. മിക്കതും മുൻ വർഷത്തെ ഇണയെ തന്നെ തിരഞ്ഞെടുക്കുന്നു. പിടയാണ് പുല്ലുകൊണ്ടുള്ള കൂട് ഉണ്ടാക്കുന്നത്. 3-5 മുട്ടകളിടുന്നു. 27-40 ദിവസംകൊണ്ട് മുട്ട വിരിയും.28-42 ദിവസം കൊണ്ട് കുഞ്ഞ് കൂട് വെടിയും. പൂവന് രണ്ട് ഇണകൾ വരെ കാണാം. രണ്ടു പിടാകൾക്കും അവയുടെ കുഞ്ഞുങ്ങൾക്കും പൂവൻ ത്സ്ന്നെ തീറ്റ കൊടുക്കും.

Young Montagu's harriers during relocation.

ഏപ്രിൽ മാസത്തോടെ പ്രജനന സ്ഥലത്ത് തിരിച്ചെത്തി തുടങ്ങുന്നു.മെയ് മാസത്തോടെ ഭൂരിഭാഗവും തിരിച്ചെത്തും. എന്നാൽ ഒരു വർഷം പ്രായമായവ ആവർഷം പ്രജനന സ്ഥലത്തേക്ക് തിരിച്ചു വരുന്നില്ല.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മൊൺടാഗു_മേടുതപ്പി&oldid=3832061" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ