യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ്

മറ്റു രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കു ധനസഹായം നൽകുന്ന പ്രധാന അമേരിക്കൻ ഏജൻസിയാണ് യൂനൈറ്റഡ് സ്റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് എന്ന യു.എസ്. എയ്ഡ്. ജോൺ എഫ്. കെന്നഡി പ്രസിഡന്റായരിക്കേ 1961ൽ നിലവിൽ വന്ന യു.എസ്. എയ്ഡിന് രാഷ്ട്രീയ താത്പര്യങ്ങളോടയാണ് ധനസഹായം അനുവദിക്കുന്നതെന്ന ആരോപണം ഉണ്ട്. ഇന്ത്യൻ വംശജനായ രാജീവ് ജെ. ഷായാണ് യു.എസ്.എയ്ഡിന്റെ മേധാവി.[3]

United States Agency for International Development
United States Agency for International Development
ഏജൻസി അവലോകനം
രൂപപ്പെട്ടത്November 3, 1961
മുമ്പത്തെ ഏജൻസിInternational Cooperation Administration
ആസ്ഥാനംRonald Reagan Building
Washington, D.C.
ജീവനക്കാർ3,909 (2012)
മേധാവി/തലവൻമാർRajiv Shah, Administrator
 
Donald Steinberg, Deputy Administrator
 
Sean Carroll, Chief Operating Officer
വെബ്‌സൈറ്റ്
usaid.gov
കുറിപ്പുകൾ
[1][2]

പ്രവർത്തനങ്ങൾ

ഇന്ത്യയിൽ

യു.എസ് എയ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി നിരവധി വർഷങ്ങളായി മോൺസാന്റോയും അവരുടെ ഇന്ത്യയിലെ പ്രതിനിധികളായ മഹികോയും ഇന്ത്യയിൽ ജനിതക വഴുതനയുടെ പരീക്ഷണകൃഷി നടത്തിവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയിൽ രാജ്യത്തെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും പങ്കുചേർന്നിരുന്നു. വാരണാസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വെജിറ്റബിൾ റിസേർച്ച്, ധാർവാറിലെ കാർഷിക സർവകലാശാല, കോയമ്പത്തൂരിലെ തമിഴ്‌നാട് കാർഷിക സർവകലാശാല എന്നിവയാണവ.[4]

റഷ്യയിൽ

രണ്ടു പതിറ്റാണ്ടു കാലമായി ഇവർ റഷ്യയിൽ പ്രവർത്തിക്കുന്നുണ്ട്. 300കോടിയോളം ഡോളർ അവർ റഷ്യയിൽ ചെലവിട്ടിട്ടുമുണ്ട്. രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്നു കുറ്റപ്പെടുത്തി ഇവരോട് നാടുവിടാൻ റഷ്യൻ അധികൃതർ ആവശ്യപ്പെട്ടു. വികസനത്തിനു സഹായമെത്തിക്കുന്നതിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുമപ്പുറം മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു എന്നു വ്യക്തമായതിനെത്തുടർന്നാണ് യു.എസ്. എയ്ഡിനോട് ദൗത്യം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടുന്ന രീതിയിലാണിവർ ധനസഹായം അനുവദിക്കുന്നതെന്ന് റഷ്യ ആരോപിച്ചിട്ടുണ്ട്.[5]

പാകിസ്താനിൽ

പാകിസ്താനിൽ തീവ്രവാദസംഘടന നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഇന്ത്യൻ വംശജനായ യു.എസ്.എയ്ഡ് മേധാവി രാജീവ് ഷാസന്ദർശനം നടത്തിയത് വിവാദമായിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ജമാഅത്തുദ്ദവയുടെ നിഴൽ സംഘടനയായ ഫലാ-ഇ-ഇൻസാനിയത്ത് നടത്തുന്ന ക്യാമ്പാണ് ഷാ സന്ദർശിച്ചത്.[6]എന്നാൽ അമേരിക്ക ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ

ഗാസാ മുനമ്പിൽ

വിമർശനങ്ങൾ

ഇടതു ഭരണമുള്ള നാടുകളിൽ വലതുപക്ഷത്തെ സഹായിക്കുന്ന രീതിയിലാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് പല ലാറ്റിനമേരിക്കൻ രാജ്യങ്ങളും കുറ്റപ്പെടുത്തിയിരുന്നു. സ്വതന്ത്ര ഏജൻസിയെന്നാണ് പറയുന്നതെങ്കിലും സി.ഐ.എയുമായി അടുത്ത ബന്ധം പുലർത്തുന്നു എന്നത് വിമർശനത്തിന്റെ മൂർച്ച കൂടാൻ വഴിയൊരുക്കി. എന്നാൽ റഷ്യൻ ഭരണകൂടം ജനാധിപത്യ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് യു.എസ്. എയ്ഡിനെ പുറത്താക്കിയതെന്നാണ് പാശ്ചാത്യ സംഘടനകൾ പറയുന്നത്. അമേരിക്കയെ മുഖ്യശത്രുവായാണ് സോവിയറ്റ് യൂണിയൻ കണ്ടിരുന്നത്.

വിവിധ രാജ്യങ്ങൾക്കനുവദിച്ച ധനസഹായം

Top 20 Benefiting Countries (Obligated Program Funds) for FY 2010[7]
രാഷ്ട്രംഡോളർ(ബില്യണിൽ)
അഫ്ഗാനിസ്ഥാൻ2.75
പാകിസ്താൻ1.35
ഹെയ്തി0.70
ഇസ്രായേൽ0.59
കെനിയ0.50
സുഡാൻ0.46
ഗാസാ0.38
ജോർദാൻ0.36
എത്യോപ്യ0.35
സൗത്ത് ആഫ്രിക്ക0.34
ജോർജ്ജിയ0.33
ഈജിപ്ത്0.32
ടാൻസാനിയ0.31
നൈജീരിയ0.29
ഉഗാണ്ട0.26
ഇന്തോനേഷ്യ0.26
മൊസാംബിക്0.23
ലൈബീരിയ0.22
കൊളംബിയ0.22
ഇറാക്ക്0.22

അവലംബം

പുറം കണ്ണികൾ


🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ