രേവതി (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് രേവതി.(ജനനം : 8 ജൂലൈ 1966) ആൺകിളിയുടെ താരാട്ട്(1987),കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ(1988), വരവേൽപ്പ്(1989), ദേവാസുരം(1993), മായാമയൂരം(1993), അഗ്നിദേവൻ(1995) എന്നിവയാണ് രേവതിയുടെ പ്രധാന മലയാള സിനിമകൾ.[1][2][3][4]

രേവതി
ജനനം
ആശ കേളുണ്ണി നായർ

(1966-07-08) 8 ജൂലൈ 1966  (57 വയസ്സ്)
കൊച്ചി
തൊഴിൽതെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രി, സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ്
സജീവ കാലം1983-തുടരുന്നു
ജീവിതപങ്കാളി(കൾ)സുരേഷ് മേനോൻ(വിവാഹമോചനം : 1986-2002)
കുട്ടികൾമഹിമ

ജീവിതരേഖ

ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായിരുന്ന മേജർ കേളുണ്ണി നായരുടേയും ലളിതയുടേയും മകളായി 1966 ജൂലൈ എട്ടിന് കൊച്ചിയിൽ ജനിച്ചു.

ഏഴാം വയസ് മുതൽ ഭരതനാട്യം അഭ്യസിച്ച രേവതി 1979-ൽ ചെന്നൈയിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു.

1983-ൽ ചെന്നൈയിൽ താമസിച്ചിരുന്ന കാലത്ത് നായികയെ അന്വേഷിച്ച് നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി.അദ്ദേഹത്തിൻ്റെ മൺ വാസനൈ എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കാൻ അവസരം ലഭിച്ചു. തുടർന്ന് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചു.

1983-ൽ ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയാണ് അദ്യ മലയാളം ചിത്രം.

തേവർ മകൻ, മറുപടി, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസൽ, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്‌.മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 2002-ൽ സംവിധായകയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള 2002-ലെ ദേശീയ പുരസ്കാരം ഈ സിനിമ നേടി.

2011-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച് റിലീസായ കേരള കഫേയിലെ മകൾ എന്ന ഹസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്.

ഭരതൻ സംവിധാനം ചെയ്ത തേവർമകൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1992-ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി.

സംവിധാനം, കഥ

ശബ്ദം നൽകിയ സിനിമകൾ

പുരസ്കാരങ്ങൾ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്

  • മികച്ച നടി
  • ഭൂതകാലം 2022

ഫിലിംഫെയർ അവാർഡ്

  • മികച്ച നടി
  • കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ 1988[5].

അഭിനയിച്ച മലയാള സിനിമകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=രേവതി_(നടി)&oldid=4012107" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ