വാത്സ്യായനൻ

കാമസൂത്രം എന്ന വിശ്വപ്രസിദ്ധ സംസ്കൃത ഗ്രന്ഥത്തിന്റെ കർത്താവായ മഹർഷിയാണ് വാത്സ്യായനൻ. ജീവിച്ചിരുന്ന കാലഘട്ടത്തിനെ പറ്റി കൃത്യമായ അറിവുകൾ ഇല്ല. ഭാരതീയ ശിൽപകലയെയും വാത്സ്യായനന്റെ കാമശാസ്ത്ര നിഗമനങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്ന് ഖജൂരാഹോയിലെയും മറ്റും ശില്പങ്ങൾ തെളിയിക്കുന്നു. വിവാഹത്തിലേർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ഔഷധപ്രയോഗങ്ങൾ, രതിലീലകൾ, രതിനിലകൾ, എന്നിവ കാമസൂത്രം വിശദീകരിക്കുന്നു. ഗൗതമപ്രോക്തമായ ന്യായസൂത്രം എന്ന ന്യായശാസ്ത്രത്തിന്റെ ഭാഷ്യകർത്താവും വാത്സ്യായനൻ ആണ്[1]

ജീവിത കാലം

വാത്സ്യായനൻ ജീവിച്ചിരുന്ന കൃത്യമായ കാലഘട്ടത്തിനെ പറ്റി കൃത്യമായ അറിവുകൾ ഇല്ല. എന്നാൽ ജീവിച്ചിരുന്നത് ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലാണെന്ന് സൂചനയുണ്ട്. കാമസൂത്രത്തിൽ ശതകർണി എന്ന കുണ്ടല രാജാവിനെക്കുറിച്ച് പറയുന്നുണ്ട്;[2] അദ്ദേഹം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചതിനാൽ വാത്സ്യായനൻ അതിനു ശേഷമായിരിക്കണം ജീവിച്ചിരുന്നത്. എന്നാൽ ആറാം നൂറ്റാണ്ടിൽ വരാഹമിഹിരൻ ബൃഹദ്സംഹിതത്തിന്റെ 18-ാം അദ്ധ്യായത്തിൽ കാമത്തെക്കുറിച്ച് പറയുന്നത് വാത്സ്യായാനന്റെ കാമസൂത്രത്തിൽ നിന്നാണ്. ഇങ്ങനെ വാത്സ്യായനൻ ജീവിച്ചിരുന്ന ഒന്നും ആറും നൂറ്റാണ്ടുകളുടെ മദ്ധ്യ കാലഘട്ടത്തിലാണെന്ന് ഏകദേശം ഊഹിക്കാം.[3]മല്ലനാഗൻ എന്ന കാമത്തിന്റെ മൂർത്തിയുമായി വാത്സ്യായന്റെ പേരു കൂട്ടിവായിക്കറുണ്ട്. കാമാഖ്യയിലെ യോനി പൂജക്കും വാത്സ്യായനപ്രോക്തമായ തുടക്കമാണ് പറയപ്പെടുന്നത്. കാമത്തിലൂടെ മോക്ഷത്തിലെത്താമെന്ന വാത്സ്യായനശാസ്ത്രം പിന്നീറ്റ് ആചാര്യ രജനീഷിനെപോലുള്ളവരെയും ആകർഷിക്കുകയുണ്ടായി. [4]

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വാത്സ്യായനൻ&oldid=3421227" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ