ശ്രീധന്യ സുരേഷ്

കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് നേടിയ വ്യക്തിയാണ് ശ്രീധന്യ സുരേഷ് [1][2][3]. 2019 ലെ സിവിൽ സർവീസ് പരീക്ഷയിലാണ് 410 ആം റാങ്കോടെയാണ് കേരളത്തിലെ ആദിവാസികളിൽ കുറിച്യ സമുദായത്തിൽപ്പെട്ട ശ്രീധന്യ ഈ നേട്ടം കരസ്ഥമാക്കിയത്. [4],[5],[6],[7].

ശ്രീധന്യ സുരേഷ് ഐ എ എസ്
ജനനം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംMScZoology
മാതാപിതാക്ക(ൾ)സുരേഷ്, കമല

പൊരുതി നേടിയ വിജയം

വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. സുവോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ‌്. 85 ശതമാനം മാർക്കോടെ  തരിയോട‌് നിർമ്മല ഹയർസെക്കൻഡറി സ‌്കൂളിൽനിന്നാണ‌് എസ‌്എസ‌്എൽസി പാസായത‌്. തരിയോട‌് ഗവ. ജിഎച്ച‌്എസ‌്എസിൽനിന്ന‌് പ്ലസ‌് ടുവും കോഴിക്കോട‌് ദേവഗിരി കോളേജിൽനിന്ന‌് സുവോളജിയിൽ ബിരുദവും അപ്ലൈഡ് സുവോളജിയിൽ കലിക്കറ്റ‌് സർവകലാശാല ക്യാമ്പസിൽനിന്ന‌് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് എട്ടു മാസത്തോളം വയനാട് എൻ ഊര് ടൂറിസം പദ്ധതിയിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. തുടന്നാണ്‌ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ചേർന്നത്. തിരുവനന്തപുരം ഫോർച്യൂൺ  സിവിൽ സർവീസ് എക്സാമിനേഷൻ  ട്രെയിനിങ് സൊസൈറ്റിയ്ക്കു കീഴിൽ ആയിരുന്നു പരിശീലനം. ഇപ്പോൾ ഫോർച്യൂൺ സിവിൽ സർവീസ‌് അക്കാദമയിൽ വിദ്യാർഥികൾക്ക‌് ക്ലാസെടുക്കുകയാണ‌് ശ്രീധന്യ. സഹോദരി സുശിത സുരേഷ‌് പാലക്കാട‌് കോടതിയിലെ ലാസ‌്റ്റ‌് ഗ്രേഡ‌് ജീവനക്കാരിയാണ‌്. സഹോദരൻ ശ്രീരാഗ‌് സുരേഷ‌് മീനങ്ങാടി പോളിടെക‌്നിക‌് വിദ്യാർഥിയാണ‌്.


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ശ്രീധന്യ_സുരേഷ്&oldid=3938110" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ