സ്റ്റം‌പ്

സ്റ്റംപ് എന്നത് സാധാരണമായി ക്രിക്കറ്റിൽ ഉപയോഗിക്കുന്ന ഒരു പദമാണ്. സ്റ്റം‌പ് എന്ന പദം 3 രീതിയിൽ വിവക്ഷിക്കാം;

  1. വിക്കറ്റിന്റെ ഒരു ഭാഗം.
  2. ബാറ്റ്സ്മാനെ പുറത്താക്കുന്ന ഒരു രീതി
  3. ഒരു ദിവസത്തെ കളിയുടെ അവസാനം (സ്റ്റംപ്സ്)

വിക്കറ്റിന്റെ ഭാഗം

മൂന്ന് സ്റ്റംപുകളും രണ്ട് ബെയ്ൽസുകളും ഉൾപ്പെട്ട ഒരു വിക്കറ്റ് ഗ്രൗണ്ടിൽ ഉറപ്പിച്ച നിലയിൽ

സ്റ്റംപ് വിക്കറ്റിന്റെ ഒരു ഭാഗമാണ്. മൂന്ന് സ്റ്റമ്പുകളും രണ്ട് ബെയ്ലുകളും ഉൾപ്പെട്ടതാണ് ഒരു വിക്കറ്റ്. കുത്തനെ നാട്ടിയ മൂന്ന് കുറ്റികളാണ് സ്റ്റംപ്. സ്റ്റംപിന്റെ മുകൾഭാഗത്തായാണ് ബെയ്ൽസ് സ്ഥാപിക്കുന്നത്.[1]

71.1 സെന്റിമീറ്റർ ഉയരമാണ് സാധാരണ ഓരോ സ്റ്റംപിനുമുള്ളത്. സ്റ്റംപിന്റെ താഴ്ഭാഗം ഗ്രൗണ്ടിൽ ഉറപ്പിക്കുന്നതിനായി കൂർത്ത അഗ്രത്തോടുകൂടിയതാണ്.ഓരോ സ്റ്റംപിനും അതിന്റെ സ്ഥാനത്തിനനുസരിച്ച് വ്യത്യസ്തമായ പേരുകളാണ് ഉള്ളത്;

  • ഓഫ് സ്റ്റംപ്[2] - വിക്കറ്റിന്റെ ഓഫ്സൈഡിലുള്ള സ്റ്റംപ്
  • മിഡിൽ സ്റ്റംപ്[3] - വിക്കറ്റിന്റെ മധ്യഭാഗത്തുള്ള സ്റ്റംപ്
  • ലെഗ് സ്റ്റംപ്[4] - വിക്കറ്റിന്റെ ഓൺസൈഡിലുള്ള സ്റ്റംപ്

ഓരോ സമയത്തും കളിക്കുന്ന ബാറ്റ്സ്മാന്റെ ബാറ്റിംഗ് രീതിയനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന്, വലംകൈയ്യൻ ബാറ്റ്സ്മാന്റെ ഓഫ്സ്റ്റംപ് ഇടംകൈയ്യൻ ബാറ്റ്സ്മാനെ സംബന്ധിച്ച് ലെഗ്സ്റ്റംപായിരിക്കും.വലിയ മത്സരങ്ങളിൽ ടി.വി ക്യാമറ ഉറപ്പിച്ച സ്റ്റംപുകളും ഉപയോഗിക്കാറുണ്ട്.

ഒരു ബാറ്റ്സ്മാനെ പുറത്താക്കുന്ന രീതി

ക്രിക്കറ്റ് കളിയിൽ ബാറ്റ്സ്മാനെ പുറത്താക്കാൻ ഉപയോഗിക്കുന്ന ഒരു രീതിയാണ് സ്റ്റംപിങ്. ക്രിക്കറ്റ് നിയമങ്ങളിലെ 39-ആം നിയമമാണ് സ്റ്റംപിങ്ങിനെ സംബന്ധിക്കുന്നത്.ഒരു ബാറ്റ്സ്മാൻ പന്തിനെ അടിച്ചകറ്റാനുള്ള ശ്രമത്തിനിടെയോ മറ്റെന്തെങ്കിലും കാരണങ്ങൾക്കൊണ്ടോ ക്രീസിനു പുറത്തിറങ്ങിയാൽ വിക്കറ്റ് കീപ്പറിന് അയാളെ സ്റ്റംപ് ചെയ്ത് പുറത്താക്കാം. അങ്ങനെ നടത്തുന്ന പുറത്താക്കലുകൾ ബൗളർ നേടിയ വിക്കറ്റായി പരിഗണിക്കും. സാധാരണയായി സ്പിൻ ബോളർമാരോ, മീഡിയം ഫാസ്റ്റ് ബോളർമാരോ എറിയുന്ന പന്തുകളിലാണ് സ്റ്റംപിങ്ങിനുള്ള സാധ്യത കൂടുതലായി ഉള്ളത്. ബോളറിന്റെയും വിക്കറ്റ്കീപ്പറിന്റെയും ഒരു കൂട്ടായ പ്രവർത്തനമാണ് സ്റ്റമ്പിങ്ങിലേക്ക് നയിക്കുന്നത് എന്ന് പറയാം. പൊതുവേ സ്ക്വയർ-ലെഗ് അമ്പയർമാരാണ് സ്റ്റംപിങ്ങ് അപ്പീലുകൾ പരിഗണിക്കുന്നത്. വൈഡ് ബോളുകളിലും സ്റ്റംപിങ്ങ് നിയമം ബാധകമാണ്.

ഒരു ദിവസത്തെ കളിയുടെ അവസാനം

ക്രിക്കറ്റിൽ ഒരു ദിവസത്തെ കളിയുടെ അവസാനത്തെ സൂചിപ്പിക്കുന്ന പദമാണ് സ്റ്റംപ്സ്. ഈ സാഹചര്യത്തിൽ അമ്പയർ സ്റ്റംപ് ഊരി നീക്കുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്റ്റം‌പ്&oldid=4022940" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ