സൗമ്യ സ്വാമിനാഥൻ (ചെസ്സ് താരം)

മലയാളിയായ ഒരു ചെസ്സ് കളിക്കാരിയാണ് സൗമ്യ സ്വാമിനാഥൻ (Soumya Swaminathan) (ജനനം 21 മാർച്ച്1989). സൗമ്യ ഒരു വിമൻ ഗ്രാന്റ്‌മാസ്റ്റർ (WGM) ആണ്. 2009 -ൽ അർജന്റീനയിലെ Puerto Madryn -ൽ നടന്ന ലോക ജൂനിയർ പെൺകുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ് സൗമ്യയാണ് നേടിയത്.[1][2]

സൗമ്യ സ്വാമിനാഥൻ
സൗമ്യ സ്വാമിനാഥൻ, 2010 -ൽ
രാജ്യംഇന്ത്യ
ജനനം (1989-03-21) 21 മാർച്ച് 1989  (35 വയസ്സ്)
പാലക്കാട്, ഇന്ത്യ
സ്ഥാനംവിമൻ ഗ്രാന്റ്‌മാസ്റ്റർ (2008)
ഉയർന്ന റേറ്റിങ്2384 (മാർച്ച് 2016)

2005 ലും 2006 ലും ഇന്ത്യയിലെ ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ചാമ്പ്യൻ ആണ് സൗമ്യ. 2011 ജനുവരിയിൽ സൗമ്യ ഇന്ത്യയിലെ സ്ത്രീകളുടെ ചാമ്പ്യൻഷിപ് 8½/11 പോയന്റോടെ നേടുകയുണ്ടായി.[3] 2012 -ൽ ചെന്നൈയിൽ വച്ച് സൗമ്യ കോമൺവെൽത്ത് സ്ത്രീകളിലെ ചാമ്പ്യൻ ആയി.[4] 2016 - മോസ്കോ ഓപ്പൻ ഒന്നാം സ്ഥാനം സൗമ്യ പങ്കുവയ്ക്കുകയും ടൈബ്രേക്കിൽ രണ്ടാമത് എത്തുകയും ചെയ്തു.[5] 2018 ജൂലൈ 26 മുതൽ ആഗസ്ത് 4 വരെ ഇറാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ചെസ്സ് ടീം ചാമ്പ്യൻഷിപ്പിൽ നിന്നും ഇറാനിലെ നിയമപ്രകാരം തലമറയ്ക്കാൻ നിർബന്ധിതയാകുന്നത് തന്റെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നതിൽ പ്രതിഷേധിച്ച് സൗമ്യ പിന്മാറി.[6]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ