സൺഷ നദി

വടക്കൻ ഒസ്സേഷ്യ, ഇംഗുഷേഷ്യ, ചെച്‌നിയ, റഷ്യ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദിയാണ് സൺഷ നദി - Sunzha (Russian: Су́нжа, IPA: [ˈsunʐə], Ingush: Шолжа, Sholʒə, Chechen: Соьлжа, Sölƶa[1]). ടെറക് നദിയുടെ പോഷക നദിയാണിത്. ടെറക് നദിയുടെ വടക്കുപടിഞ്ഞാറൻ വളവിനുള്ളിൽ ഇത് വടക്കുകിഴക്കായി ഒഴുകുന്നു, ടെറക്കിൽ എത്തുന്നതിനുമുമ്പ് കോക്കസസ് പർവതങ്ങളിൽ നിന്ന് വടക്കോട്ട് ഒഴുകുന്ന മിക്ക നദികളെയും സൺഷ ഉൾക്കൊള്ളുന്നുണ്ട്. 278 കിലോമീറ്റർ (173 മൈൽ) ആണ് ഈ നദിയുടെ നീളം. കോക്കസസ് പർവ്വത നിരകളിലെ പ്രധാന പർവ്വത നിരയായ കോക്കസസ് മേജറിന്റെ (ഗ്രേറ്റർ കോക്കസസ്) വടക്കൻ ചരുവിലാണ് സൺഷാ നദി ഉയരുന്നത്. ഇതിന്റെ പ്രധാന കൈവഴികൾ അസ്സ നദി, അർഗുൻ നദി എന്നിവയാണ്. ഒരു ക്യൂബിക് മീറ്ററിന് 3,800 ഗ്രാം കലക്കും പ്രതിവർഷം 12.2 ദശലക്ഷം ടൺ എക്കലും വഹിച്ചാണ് ഈ നദി ഒഴുകുന്നത്. ഇംഗുഷേഷ്യയിലെ നസ്രാൻ, കരാബുലക് നഗരങ്ങളും ചെച്‌നിയയുടെ തലസ്ഥാന നഗരമായ ഗ്രോസ്‌നി, മറ്റൊരു നഗരമായ ഗുഡെർമെസ് എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ജലസേചനത്തിനായാണ് ഇതിലെ ജലം പ്രധാനമായും ഉപയോഗിക്കുന്നത്.ഒന്നും രണ്ടും ചെചെൻ യുദ്ധങ്ങളിൽ പെട്രോളിയം ജലസംഭരണികളുടെ നാശം സൺഷയെ പെട്രോളിയത്താൽ മലിനമാക്കി.[2]

സൺഷ നദി
സൻഷ നദി ഗ്രോസ്‌നിയിൽ നിന്നുള്ള കാഴ്ച
CountryNorth Ossetia, Ingushetia and Chechnya, Russia
Physical characteristics
പ്രധാന സ്രോതസ്സ്Caucasus Major, North Ossetia
നദീമുഖംTerek
നീളം278 km (173 mi)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി12,200 km2 (4,700 sq mi)

നാമകരണം

നദിയുടെ പേരിന്റെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്. മംഗോൾ-തുർക്കിക് ഭാഷകളിൽ നിന്നാണ് സൺഷ എന്ന പദം ഉത്ഭവിച്ചതെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സൺഷ_നദി&oldid=3927555" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ