ഡേവിഡ് വാർക്ക് ഗ്രിഫിത്ത്

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് (1875–1948)
(D. W. Griffith എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1875 ജനുവരി 22 നു അമേരിക്കയിലെ കെന്റിക്കിലെ ക്രൈസ്റ്റ്വുഡിൽ ജനിച്ചു. നിശ്ശബ്ദ സിനിമ ചലച്ചിത്രസംവിധായകൻ. ആദ്യം നാടകരംഗത്തായിരുന്നു. പരാജയപ്പെട്ട നാടകജീവിതത്തിനു ശേഷം പുതിയ കലാരൂപമായ സിനിമയിലേക്കു കടന്നു. 1908-13 കാലത്തിനിടയിൽ 400 ബയോഗ്രാഫ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ദ അഡ്വഞ്ചേഴ്‌സ് ഡോളിയായിരുന്നു ആദ്യ ബയോഗ്രാഫ് ചിത്രം. 1913-ൽ സ്വന്തം നിർമ്മാണക്കമ്പനി സ്ഥാപിച്ച് ഗ്രിഫിത്ത് മൾട്ടിറീൽ ചിത്രങ്ങളിലേക്കു കടന്നു. പന്ത്രു റീലുകളുള്ള ബർത്ത് ഒഫ് എ നേഷൻ (1915) അദ്ദേഹത്തിന് സിനിമയുടെ ചരിത്രത്തിൽ ചിരപ്രതിഷ്ഠനൽകി. ഫീച്ചർ ചിത്രങ്ങളിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നു ഇത്. അബ്രഹാം ലിങ്കൺ (1930), ദ സ്ട്രഗ്ൾ (1931) എന്നീ ശബ്ദചിത്രങ്ങളും പില്കാലത്ത് സംവിധാനം ചെയ്തു.

ഡി.ഡബ്ലിയു.ഗ്രിഫിത്ത്
ജനനം
David Llewelyn Wark Griffith
തൊഴിൽചലച്ചിത്ര സംവിധായകൻ, നടൻ, സിനിമാ നിർമ്മാതാവ്
സജീവ കാലം1908–1931
ജീവിതപങ്കാളി(കൾ)Linda Arvidson (1906–1936)
Evelyn Baldwin (1936–1947)
The Adventures of Dollie (1908)

ചിത്രങ്ങൾ

ജൂഡിത്ത് ഒഫ് ബെഥൂലിയ (1914), ദി ബർത്ത് ഓഫ് എ നേഷൻ (1915), ഇൻടോളറൻസ് (1916), ബ്രോക്കൺ ബ്ലോസംസ് (1919), വേ ഡൗൺ ഈസ്റ്റ് (1920), ഓർഫൻസ് ഒഫ് ദ സ്റ്റോം (1921), അബ്രഹാം ലിങ്കൺ (1930), ദ സ്ട്രഗ്ൾ (1931).1948 ജൂലായ് 23 നു മസ്തിഷ്കാഘാതം മൂലം കാലിഫോർണിയയിലെ ഹോളിവുഡിൽ അന്തരിച്ചു.

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ